Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

അച്ഛന്റെ ക്രൂരതയിൽ ഞെട്ടി, ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ വെ​ട്ടി​നു​റു​ക്കി ബാ​ഗി​ലാ​ക്കി, ഉ​ട​ലും ത​ല​യും ക​ണ്ടെത്താനാകാതെ അന്വേഷണ സംഘം, അന്യമതത്തില്‍ ഉള്ള യുവാവിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയപ്പോൾ പിതാവ് കാലനായി; സംഭവിച്ചത് ക്രൂര കൊലപാതകം

10 DECEMBER 2019 11:24 AM IST
മലയാളി വാര്‍ത്ത

മനുഷ്യ മനസ്സാക്ഷിയെ ഞെട്ടക്കുന്ന സംഭവമാണ് മുംബൈയിലെ താനെയിലുണ്ടായത്. അന്യമതത്തില്‍ ഉള്ള യുവാവിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയ മകളെ പിതാവ് അതിദാരുണമായി കൊലപ്പെടുത്തി. 27കാരിയായ പ്രിന്‍സിയെ പിതാവായ 47തകാരന് അരവിന്ദ് തിവാരിയാണ് കൊലപ്പെടുത്തിയത്. മകളെ വെട്ടി നുറുക്കിയ ശേഷം സ്യൂട്ട്‌കെയ്‌സിലാക്കി ഉപേക്ഷിക്കുകയായിരുന്നു.ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം ആറ് മാസങ്ങള്‍ക്ക് മുമ്ബാണ് പ്രിന്‍സി ഉത്തര്‍പ്രദേശില്‍ നിന്നും മുംബൈയില്‍ എത്തുന്നത്. ഭന്ദൂപില്‍ പ്രിന്‍സി ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെ ഇസ്ലാം മതത്തില്‍പ്പെട്ട യുവാവുമായി പ്രിന്‍സി പ്രണയത്തിലായി. ഇക്കാര്യം അറിഞ്ഞതോടെ പിതാവ് മകളെ കൊലപ്പെടുത്തി.

പ്രിന്‍സിയുടെ മൃതദേഹത്തിന്റെ ഒരു ഭാഗം മാത്രമാണ് പോലീസിന് കണ്ടെത്താനായത്. അരക്ക് മുകളിലേക്കുള്ള ഭാഗം ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രിന്‍സിയുടെ പിതാവ് അരവിന്ദ് തിവാരി മലാദിലെ ഒരു ട്രാവല്‍ ഏജന്‍സിയിലെ ജോലിക്കാരനാണ്. പ്രിന്‍സിയുടെ പ്രണയബന്ധം അറിഞ്ഞപ്പോള്‍ മുതല്‍ പിതാവും മകളും തമ്മില്‍ വഴക്ക് സ്ഥിരമായിരുന്നു. പ്രണയ ബന്ധത്തില്‍ നിന്നും പിന്‍മാറാന്‍ പ്രിന്‍സി തയ്യാറായില്ല. ബന്ധത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ് ചെയ്തത്. ഇതോടെ പ്രകോപിതനായ പിതാവ് അരവിന്ദ് മകളെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മറ്റൊരു മതത്തില്‍പ്പെട്ട യുവാവിനെ മകള്‍ പ്രണയച്ചിതാണ് അരവിന്ദിനെ ചൊടിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. തിത്വാലയിലാണ് പ്രിന്‍സിയും പിതാവ് അരവിന്ദും താമസിച്ചിരുന്നത്. പ്രിന്‍സിയുടെ അമ്മയും മറ്റ് മൂന്ന് സഹോദരിമാരും ഉത്തര്‍പ്രദേശിലെ ജാന്‍പൂരിലാണ് താമസം.അതേസമയം അരവിന്ദ് ഓട്ടോറിക്ഷ വിളിച്ച്‌ മൃതദേഹം അടങ്ങിയ സ്യൂട്‌കേസുമായി യാത്ര ചെയ്യുമ്ബോള്‍ ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഇക്കാര്യം ചോദിച്ചു. ഉടനെ ബാഗ് അവിടെ ഉപേക്ഷിച്ച്‌ അരവിന്ദ് കടന്നു കളയുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ പൊലീസ് ബാഗ് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്.മഹാരാഷ്ട്ര മുംബൈയിലെ കല്യാണ്‍ റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. തലയില്ലാത്ത സ്ത്രീയുടെ ശരീരഭാഗങ്ങള്‍ വെട്ടി നുറുക്കിയ നിലയിലായിരുന്നു. മൂന്നു കഷ്ണങ്ങളാക്കി വെട്ടി നുറുക്കിയ നിലയിലായിരുന്നു സ്ത്രീയുടെ മൃതദേഹം. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ദുരഭിമാന കൊലകൾ ആവർത്തിക്കപ്പെടുകയാണ്. ഒരു മകളും തന്റെ അച്ഛന്‍ മരിച്ചു കാണണമെന്നാഗ്രഹിക്കുന്നവരല്ല. എന്നാല്‍ തന്റെ പിതാവിന്റെ മരണമാഗ്രഹിക്കുന്ന ഒരാളുണ്ട് തമിഴ്‌നാട്ടില്‍. താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ജീവിതം തന്നെ നഷ്ടപ്പെട്ട കൗസല്യ എന്ന പെണ്‍കുട്ടി. ഒരു സംഘം യുവാക്കള്‍ ഭര്‍ത്താവിനെ കണ്‍മുന്നിലിട്ട് വെട്ടിനുറുക്കുന്നത് നോക്കി നില്‍ക്കേണ്ടി വന്നു അവള്‍ക്ക്. മനസിനും ശരീരത്തിനുമേറ്റ മുറിവുകള്‍ ഉണങ്ങി ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണ് കൗസല്യ. മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ചതാണ് തമിഴ്‌നാട്ടില്‍ മാര്‍ച്ച് 13നു നടന്ന ദുരഭിമാനക്കൊല. ദുരഭിമാനക്കൊലയുടെ ഇരയായി കൗസല്യയെ ചിത്രീകരിച്ചു. അതിനുശേഷം ആരും തന്നെ അന്വേഷിച്ചു വന്നിട്ടില്ലെന്ന് കാസല്യ പറയുന്നു. തന്നെക്കുറിച്ച് അന്വേഷിക്കാന്‍ തനിക്കാരുമില്ലാതായിരിക്കുന്നു. ആകെയുള്ളത് ശങ്കറിന്റെ അച്ഛനും മുത്തശ്ശിയുമാണ്.

ഇതൊന്നുമല്ല ഇനിയുമുണ്ട് ദുരഭിമാനക്കൊലകളുടെ ഇരകളായി മാറുന്നവർ. കര്‍ണാടകയില്‍ ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് ഗര്‍ഭിണിയായ യുവതിയെ വീട്ടുകാര്‍ കത്തിച്ചുകൊന്നത് ആരും മറന്നിട്ടുണ്ടാകില്ല.. 21ാം നൂറ്റാണ്ടിലും ജാതിയുടെ പേരില്‍ നടക്കുന്ന ദുരഭിമാനക്കൊലകള്‍ ഒരു പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും യോജിക്കാനാവുന്നതല്ല. ദളിതരും മുസ്ലീങ്ങളും ഒരേ ഫാസിസത്തിനെതിരേ രാജ്യത്ത് ഐക്യപ്പെടുമ്പോഴാണ് ഇത്തരമൊരു ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ദളിതരിലും ഉന്നതശ്രേണിയിലുള്ളവരാണ് തങ്ങളെന്ന് കരുതുന്ന മുസ്ലീം ദുരഭിമാനം ഇത്തരം ഐക്യപ്പെടലുകളെയാണ് അപകടത്തിലാക്കുന്നത്. ജാതിയെന്ന യാഥാര്‍ത്ഥ്യം കൂടുതല്‍ കൂടുതല്‍ വ്യക്തമാകുകയാണ്. ബ്രാഹ്മണനും ദളിതനും അന്ധവിശ്വാസങ്ങളാണ്. ഒന്നുണ്ടെങ്കിലേ മറ്റേതിന് നിലനില്‍ക്കാനാവൂ. ബ്രാഹ്മണനെ കേവലം മനുഷ്യനായി അംഗീകരിക്കാന്‍ ദളിതനും ദളിതനെ മനുഷ്യനായി കാണാന്‍ ബ്രാഹ്മണനും തയ്യാറാവണം. അത്തരമൊരു സോഫ്റ്റ്വെയര്‍ ഡെവലെപ്പ്മെന്റ് സംഭവിച്ചാല്‍ ജാതിബോധം ഉരുകിത്തുടങ്ങും. ഈ മാറ്റം മസ്തിഷ്‌കപരമായി സംഭവിക്കണം. ഭൗതികമാറ്റങ്ങളില്‍ വിശ്വാസം എന്ന പോലെ ജാതിബോധവും സംരക്ഷിക്കപ്പെടും. വിശ്വാസത്തെപ്പോലെ അമാനവികവും യുക്തിരഹിതവും വ്യാജവുമായ മനോസങ്കല്‍പ്പങ്ങളെ ആധാരമാക്കിയാണ് ജാതി എന്ന സാമൂഹികസ്ഥാപനവും ഉരുവംകൊള്ളുന്നത്. ശ്രേണീബദ്ധമായ ജാതീക്രമത്തിന്റെ അടിസ്ഥാനതത്വം തൊട്ടുതാഴെയുള്ളവനെ തേക്കുക(താതേ) എന്നതാണ്. ബ്രാഹ്മണര്‍ക്കിടയിലുള്ള ഉച്ചനീചത്വങ്ങളെക്കാള്‍ പരിതാപകരമാണ് ദളിതര്‍ക്കിടയിലുള്ളവ. ജാതികള്‍ക്കുള്ളില്‍ ഉപജാതിക്രമത്തില്‍ സമാനമായ ഉച്ചനീചത്വങ്ങളുണ്ട്.. പൂവിനുള്ളില്‍ പൂ വിരിയുന്നത് പോലെയാണത്. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമെല്ലാം ഇത്തരം ദുരഭിമാനകൊലകള്‍ നടക്കുന്നത് അവിടെ നില നില്‍ക്കുന്ന ജാതിയുടെ ശക്തമായ സ്വാധീനം കൊണ്ടാണ് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (4 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (4 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (5 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (5 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (5 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (5 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (5 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (6 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (6 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (8 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (8 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (8 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (9 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (9 hours ago)

Malayali Vartha Recommends