ഒന്നല്ല മൂന്ന് ലക്ഷ്യങ്ങള്‍,വീണ്ടും ബി.ജെ.പി; മുമ്പ് കോണ്‍ഗ്രസ് ചെയ്ത കാര്യങ്ങള്‍ ദീര്‍ഘ വീക്ഷണത്തോടെ പുനരാവിഷ്‌കരിക്കാനുള്ള ശ്രമവുമായി മോദി-അമിത് ഷാ സഖ്യം

ജനസംഖ്യാ നിയന്ത്രണ നയമാണ് അടുത്ത പദ്ധതി. പലയിടത്തും ബിജെപി നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. ഇത് ആര്‍ട്ടിക്കിള്‍ നീതി ആയോഗ് ജനസംഖ്യാ നിയന്ത്രണത്തിനുള്ള പദ്ധതികള്‍ക്ക് തുടക്കമിടുകയും ചെയ്തു. പ്രതിപക്ഷത്തിന് ഇതിനെ എതിര്‍ക്കുക അസാധ്യമാണ്.
എന്‍ഡിഎയില്‍ എതിര്‍പ്പുണ്ടായാലും ബിജെപി ഈ വിഷയങ്ങളുമായി മുന്നോട്ട് പോകും. കാരണം വാഗ്ദാനങ്ങള്‍ പ്രലോഭിപ്പിക്കുന്നതാണ്. സിഎഎ പിന്തുണയ്ക്കാന്‍ നിതീഷിന് വാഗ്ദാനം ചെയ്തത് മുഖ്യമന്ത്രി പദമാണ്. ബീഹാറില്‍ പ്രശ്നം നിലനില്‍ക്കുന്ന സമയത്തായിരുന്നു ഈ വാഗ്ദാനം. നവീന്‍ പട്നായിക്ക്, ജഗന്‍ മോഹന്‍ റെഡ്ഡി, കെ ചന്ദ്രശേഖര്‍ റാവു, എന്നിവരെ എങ്ങനെ മെരുക്കണമെന്നും അമിത് ഷായ്ക്ക് അറിയാം. ജഗനെതിരെ കേസുകള്‍ നിരവധിയാണ്. പട്നായിക്കും ഇതേ അവസ്ഥയുണ്ട്. കെസിആറിനും മകനുമെതിരെ ആരോപണങ്ങള്‍ നിരവധിയാണ്. അതുകൊണ്ട് ബിജെപിയെ പിണക്കുക ഇവര്‍ക്ക് അസാധ്യമാണ്. തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കാണ് അമിത് ഷാ പ്രാധാന്യം നല്‍കുന്നത്. ബംഗാള്‍ തിരഞ്ഞെടുപ്പാണ് മുന്നിലുള്ളത്. ഇവിടെ എന്‍ആര്‍സി പ്രധാന വിഷയമാകും. ഹിന്ദുവോട്ടുകള്‍ ഏകീകരിക്കപ്പെടുന്നുണ്ട് ഇവിടെ. മമത പോലുമറിയാതെ 18 സീറ്റുകളാണ് ബിജെപി നേടിയത്. ദിലീപ്് ഘോഷിന് ബംഗാളിന്റെ ചുമതല നല്‍കിയത് മറ്റൊരു ലക്ഷ്യമാണ്. തീവ്ര പ്രസംഗം ഹിന്ദു വോട്ടുകളെ ഇളക്കി മറിക്കും. ത്രിപുര പിടിച്ച നേതാക്കളെ തന്നെ ബംഗാളിലും ബിജെപി ഇറക്കുന്നുണ്ട്. മമത ഇത് തിരിച്ചറിഞ്ഞത് കൊണ്ടാണ് ബിജെപിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നത്. ദിലീപ് ഘോഷ് അപ്രതീക്ഷിതമായി ബംഗാള്‍ മുഖ്യമന്ത്രിയാവാന്‍ പോലും സാധ്യത നിലനില്‍ക്കുന്നുണ്ട്.
ന്യൂനപക്ഷങ്ങള്‍ക്കുള്ള പ്രത്യേക പരിഗണനയാണ് അവസാനത്തെ ബിജെപിയുടെ ലക്ഷ്യം. ന്യൂനപക്ഷ ക്ഷേമത്തിന് 4700 കോടി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇതിനെ എതിര്‍ത്ത് കോടതിയില്‍ വന്ന ഒരു ഹര്‍ജിയെ ബിജെപി പിന്തുണയ്ക്കുന്നുണ്ട്. ന്യൂനപക്ഷ ക്ഷമേ പദ്ധതികള്‍ ഹിന്ദുക്കള്‍ക്കെതിരെയുള്ള വിവേചനമാണെന്ന് മോദി സര്‍ക്കാര്‍ തന്നെ പറയുന്നുണ്ട്. സനാതന്‍ ഹിന്ദു ധര്‍മ വിഭാഗമാണ് ഹര്‍ജി നല്‍കിയത. നികുതി അടയ്ക്കുന്നവരുടെ പണം കൊണ്ട് ഒരു വിഭാഗത്തെ പ്രീണിപ്പിക്കുന്നത് ശരിയല്ലെന്നാണ് ഹര്‍ജി പറയുന്നത്. ഇതിനെ എതിര്‍ക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കില്ല. അവര്‍ ന്യൂനപക്ഷ പ്രേമികളായി മുദ്ര കുത്തപ്പെടും.
സിഎഎ ഹിന്ദുക്കളെ ഒപ്പം നിര്‍ത്താനുള്ള വെറുമൊരു തന്ത്രം മാത്രമാണ്. ലോക്സഭാ മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയം, ഒബിസി വിഭാഗത്തിന്റെ സബ് കാറ്റഗറൈസേഷന്‍ എന്നിവ ആ സാമ്പിളിന് വീര്യം പകരും. ഇതില്‍ മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയം 2026ല്‍ മാത്രമേ നടക്കൂ. എന്നാല്‍ ഭരണഘടനാ ഭേദഗതിയിലൂടെ ഇത് നേരത്തെയാക്കാന്‍ സര്‍ക്കാരിന് സാധിക്കും. ഇതെല്ലാം വരുന്നതോടെ പ്രതിപക്ഷത്തിന് ഭരണം പിടിക്കുകയെന്ന ഓപ്ഷന്‍ നഷ്ടമാകും. മോദി-അമിത് ഷാ സഖ്യം മുമ്പ് കോണ്‍ഗ്രസ് ചെയ്ത കാര്യങ്ങള്‍ ദീര്‍ഘ വീക്ഷണത്തോടെ പുനരാവിഷ്‌കരിക്കാനാണ് ശ്രമിക്കുന്നത്. അത് ബിജെപിയുടെ സമ്പൂര്‍ണ ആധിപത്യത്തിലേക്കാണ നയിക്കുക.
https://www.facebook.com/Malayalivartha