വിമർശിക്കുന്നവരെ സ്വാധീനമുപയോഗിച്ച് നിശ്ശബ്ദരാക്കുന്ന ഭീരുവെന്ന് അർണബിനെതിരെ രാഹുൽഗാന്ധി ; ഒരു ഭീരു തന്നെ വിമര്‍ശിക്കുന്നവരെ സ്വാധീനമുപയോഗിച്ച് നിശബ്ദരാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ; പ്രസ്താവന അര്‍ണബ് ഗോസ്വാമിയെ വിമര്‍ശിച്ച സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രക്ക് യാത്രാവിലക്ക് ഏർപെടുത്തിയതിനെതിരെ

മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ വിമര്‍ശിച്ച സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രക്ക് നേരിടേണ്ടിവന്ന ഭീഷണിയും ബുദ്ധിമുട്ടുകളും ചെറുതല്ല. പ്രമുഖ എയർ ലൈൻ കമ്പനികൾ കുനാലിനു യാത്ര വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. കുനാലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഇപ്പോളിതാ കുനാലിനു പിന്തുണയുമായി വയനാട് എം പി രാഹുല്‍ ഗാന്ധി എത്തിയിരിക്കുകയാണ്. എയര്‍ലൈന്‍ കമ്ബനികള്‍ കുനാലിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെയാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ഒരു ഭീരു തന്നെ വിമര്‍ശിക്കുന്നവരെ സ്വാധീനമുപയോഗിച്ച് നിശബ്ദരാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
ഒരു ഭീരു തന്നെ വിമര്‍ശിക്കുന്നവരെ തന്റെ സ്വാധീനം ഉപയോഗിച്ച് നിശബ്ദരാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.
അര്‍ണബ് ഗോസ്വാമിക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത കൊമേഡിയന്‍ അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് കഴിഞ്ഞ ദിവസമാണ്. നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, ദേശീയവാദിയാണോ എന്നത് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാല്‍ കമ്രയുടെ ചോദ്യം. ചോദ്യങ്ങള്‍ക്ക് അര്‍ണബ് മറുപടി നല്‍കിയില്ല. തുടര്‍ന്ന് അര്‍ണബ് തന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നും കുനാല്‍ വീഡിയോയില്‍ പറയുന്നു. കുനാല്‍ അര്‍ണബിനെ ഭീരുവെന്നും വിളിച്ചു.
സംഭവത്തെ തുടര്‍ന്ന് കുനാല്‍ കമ്രയ്ക്ക് വിമാനകമ്ബനിയായ ഇന്‍ഡിഗോ ആറ് മാസത്തേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി. രോഹിതിന്‍റെ അമ്മയ്ക്കു വേണ്ടിയാണ് താനിത് ചെയ്യുന്നതെന്നും കുനാല്‍ വ്യക്തമാക്കി. പിന്നാലെ, സ്പൈസ്ജെറ്റ്, ഗോ എയര്‍, എയര്‍ ഇന്ത്യ എന്നീ വിമാനക്കമ്ബനികളാണ് ഇന്‍ഡിഗോയ്ക്ക് പിന്നാലെ കുനാല്‍ കമ്രയ്ക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.നിരവധി പേര്‍ കുനാല്‍ കമ്രയ്ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ രംഗത്തെത്തി. അര്‍ണബും റിപ്പബ്ലിക്കിലെ തൊഴിലാളികളും അന്യരുടെ സ്വകാര്യ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറുന്നത് എങ്ങനെയെന്ന് കാണിച്ചുകൊടുക്കുകയായിരുന്നു കുനാലെന്ന് ശശി തരൂര്‍ എം പി ട്വീറ്റ് ചെയ്തു.
അതേസമയം അര്‍ണബിനെ ബുദ്ധിമുട്ടിച്ചെന്നാരോപിച്ച് കുനാല്‍ കമ്രയ്ക്ക് വിമാനകമ്പനിയായ ഇന്‍ഡിഗോ യാത്രാ വിലക്കേര്‍പ്പെടുത്തിയിരുന്നു. ആറു മാസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.വിമാനത്തില്‍ വെച്ച് കമ്ര വീഡിയോ എടുത്തത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് എയര്‍ലൈന്റെ വിശദീകരണം.പിന്നാലെ മറ്റ് വിമാനക്കമ്പനികളും കുനാല്‍ കമ്രയ്ക്ക് വിലക്കേര്‍പ്പെടുത്തി. സ്പൈസ്ജെറ്റ്, ഗോ എയര്‍, എയര്‍ ഇന്ത്യ എന്നീ വിമാനക്കമ്പനികളാണ് ഇന്‍ഡിഗോയ്ക്ക് പിന്നാലെ കുനാല്‍ കമ്രയ്ക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha