നവി മുംബൈയിലെ ബഹുനില പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം...

നവി മുംബൈയിലെ ബഹുനില പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം. പാം ബീച്ച് റോഡിലെ സീ ഹോം എന്ന 21 നില കെട്ടിടത്തിനാണ് തീപിടിച്ചത്. ആര്‍ക്കും അപകടമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച പുലര്‍ച്ചെ 6.30ഓടെയാണ് സംഭവം. കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ രണ്ട് നിലകളിലാണ് തീപടര്‍ന്നത്.
ഏഴ് അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha