മൊഹാലിയിൽ മൂന്നു നില കെട്ടിടം തകർന്നു വീണു..കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി

പഞ്ചാബിലെ മൊഹാലിയിൽ മൂന്നു നില കെട്ടിടം തകർന്നു വീനതായി റിപ്പോർട്ട് .. നിരവധി പേർ കെട്ടിടത്തിനടിയിൽ കുടുങ്ങിയാതായി സംശയം .
ഖറാർ-ലാൻഡ്രൻ റോഡിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. രണ്ടു പേരെ രക്ഷപ്പെടുത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആറോ ഏഴോ പേർ ഇനിയും കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സംശയം. എത്രപേർ കുടുങ്ങിയിട്ടുണ്ടെന്നു അറിവായിട്ടില്ല
കെട്ടിടത്തിന്റെ അടിത്തറയിൽ ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ഡിആര്‍എഫ്) ഉടൻ സ്ഥലത്തെത്തുമെന്നും പോലീസ് അറിയിച്ചു
https://www.facebook.com/Malayalivartha