ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ തലയെടുപ്പോടെ ഇന്ത്യ.... വമ്പന്‍ ശക്തികളായ യുഎസ്, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍, ദക്ഷിണ കൊറിയ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മുന്നിലാണെന്ന് ഓക്‌സ്‌ഫോര്‍ഡ് കോവിഡ് 19 ഗവണ്‍മെന്റ് റെസ്‌പോണ്‍സ് ട്രാക്കറിന്റെ പഠനം

ഇന്ത്യന്‍ സര്‍ക്കാര്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍. കേന്ദ്രസര്‍ക്കാര്‍ അതിവേഗത്തില്‍ നടപടികളെടുത്തു. ഓക്സ്ഗ്രിറ്റ് പഠന റിപ്പോര്‍ട്ട് നമുക്ക് അഭിമാനമാവുകയാണ്. എത്ര കൃത്യമായാണ് നാം ഈ പ്രതിസന്ധിയെ നേരിട്ടത് എന്ന് പഠന റിപ്പോര്‍ട്ടുകള്‍ തന്നെ അക്കമിട്ട് നിരത്തുന്നു. കോവിഡ് 19നെ നേരിടുന്നതില്‍ ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്കു മുന്നിലെന്ന പഠനങ്ങള്‍ ഇതിനോടകം തന്നെ വലിയ ചര്‍ച്ചയായി. ഓക്‌സ്‌ഫോര്‍ഡ് കോവിഡ് 19 ഗവണ്‍മെന്റ് റെസ്‌പോണ്‍സ് ട്രാക്കറിന്റെ പഠനത്തിലാണ് വമ്പന്‍ ശക്തികളായ യുഎസ്, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍, ദക്ഷിണ കൊറിയ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മുന്നിലാണെന്ന് പറയുന്നത്.
സാമ്പത്തിക, ശാസ്ത്ര സാങ്കേതിക ആരോഗ്യ മേഖലയില്‍ ഒക്കെ ഇന്ത്യയെക്കാള്‍ എത്രയോ ഉയരെയാണ് മറ്റ് രാജ്യങ്ങള്‍. പക്ഷെ അവരൊന്നും കാണിക്കാത്ത ദീര്‍ഘവീക്ഷണവും അതിജീവനപാഠവും ഇന്ത്യ ഉപയോഗിച്ചു. രോഗം പടര്‍ന്നു പിടിച്ചപ്പോള്‍ സര്‍ക്കാരുകള്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ നയങ്ങളും ഇടപെടലുകളും പഠന വിധേയമാക്കിയിരിക്കുന്നു. 13 സൂചകങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അതില്‍ സ്‌കൂളുകളും ഓഫിസുകളും അടച്ചിടുക, പൊതു പരിപാടികള്‍ റദ്ദാക്കല്‍, പൊതുഗതാഗതം നിര്‍ത്താലാക്കുക, പബ്ലിക് ഇന്‍ഫര്‍മേഷന്‍ ക്യംപെയില്‍, ആഭ്യന്തരരാജ്യാന്തര യാത്രാ നിയന്ത്രണങ്ങള്‍, ധനപരമായ നടപടികള്‍, ആരോഗ്യമേഖലയിലെ അടിയന്തര നിക്ഷേപം, വാക്സിന്‍, പരിശോധന, കോണ്‍ടാക്റ്റ് ട്രെയ്‌സിങ് എന്നിവ ഉള്‍പ്പെടുന്നു.
കൊറേണ വൈറസ് രാജ്യത്ത് സ്ഥിരീകരിച്ചതിനു പിന്നാലെ മോദി സര്‍ക്കാര്‍ അതിവേഗ നടപടികള്‍ സ്വീകരിച്ചതായി പഠനത്തില്‍ പറയുന്നു. പകര്‍ച്ചവ്യാധി തടയുന്നതിനുള്ള നിരവധി നടപടികള്‍ പുറത്തിറക്കി. 21 ദിവസത്തെ ലോക്ഡൗണ്‍, പരിശോധന, പൊതുഗതാഗതം നിര്‍ത്തലാക്കല്‍, രാജ്യാന്തര യാത്രകള്‍ക്ക് വിലക്ക്, വിദേശത്തു നിന്നുള്ള വിമാനങ്ങള്‍ നിരോധിക്കുക എന്നിവ നടപ്പിലാക്കി. പാവപ്പെട്ടവര്‍ക്കായി നടപടികള്‍ പ്രഖ്യാപിക്കുകയും റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുകയും പണലഭ്യത വര്‍ധിപ്പിക്കുകയും ചെയ്തു. മറ്റ് രാജ്യങ്ങളേക്കാള്‍ അതിവേഗത്തിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതികരിച്ചതെന്ന് ഓക്‌സ്‌ഫോഡ് ഇന്‍ഡക്‌സില്‍ വ്യക്തമാക്കുന്നു.
മാത്രവുമല്ല ഇത്രയധികം വൈവിധ്യമുള്ള നമ്മുടെ രാജ്യം എത്ര വേഗത്തിലാണ് ഭാഷയുടെയും ദേശത്തിന്റെയും സംസ്‌ക്കാരത്തിന്റെയും എന്തിനധികം ഇത്രയധികം രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും എല്ലാം മറന്ന് പ്രധാനമന്ത്രിയുടെ ലോക് ഡൗണിനോട് സഹകരിച്ചത്. ഇതിലും വലിയ സഹകരണവും ഐക്യവും ഇനി ഉറപ്പിക്കാനില്ല. അതാണ് ഇന്ത്യയുടെ തലയെടുപ്പും. ഈ പ്രതിസന്ധിയെയും നമ്മള്‍ മറികടക്കും. കാത്തിരിക്കാം.
"
https://www.facebook.com/Malayalivartha


























