കൊവിഡ് രോഗികളെ അതിവേഗം കണ്ടെത്താന്‍ പൂള്‍ ടെസ്റ്റ് നടത്താനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍; സംസ്ഥാനത്ത് 30 വരെ ലോക്ക് ഡൗണ്‍

ധാരാവിയില്‍ 15 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 43 രോഗികളാണ് ചേരിയിലുള്ളത്. മുംബയില്‍ മൂന്ന് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും രോഗമുണ്ട്. മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 1761 ആയി. ഇതില്‍ 1146 ഉം മുംബൈയിലാണ്. 127 മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡ് ബാധിതരെ അതിവേഗം കണ്ടെത്താന്‍ പൂള്‍ ടെസ്റ്റ് നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഒരേ സമയം നിരവധി പേരുടെ സാമ്ബിളുകള്‍ പരിശോധിക്കാന്‍ കഴിയുന്നതാണ് പൂള്‍ ടെസ്റ്റ്. പൊതു സ്ഥലങ്ങളിലെ പാര്‍ക്കുകളില്‍ വെച്ച് സാമ്ബിളുകള്‍ ശേഖരിക്കും. മുംബൈയില്‍ കോവിഡ് സ്ഥിരീകരിച്ച മൂന്ന് മാദ്ധ്യമപ്രവര്‍ത്തകരുടെ സഹപ്രവര്‍ത്തകരായ 37 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. രോഗവ്യാപനം നിയന്ത്രിക്കാനാകാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ ലോക്ഡൗണ്‍ ഈമാസം 30 വരെ നീട്ടുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചിരുന്നു.
രണ്ടായിരത്തിലേക്ക് അടുക്കുകയാണ് മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം. ഓരോ ദിവസവും കുറഞ്ഞത് 150 മുതല്‍ 200 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ രോഗം പടരുന്നതാണ് നെഞ്ചിടിപ്പ് കൂട്ടുന്നത്. നാല് പേരാണ് ഇതുവരെ ധാരാവിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. യുദ്ധകാലാടിസ്ഥാനത്തില്‍ ചേരിയില്‍ അണുനശീകരണ പ്രവര്‍ത്തികള്‍ നടത്തുകയാണ് കോര്‍പ്പറേഷന്‍. ചേരിയില്‍ രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്ന പ്രദേശത്തെ താമസക്കാരെ താല്‍ക്കാലിക ഷെല്‍ട്ടറുകളിലേക്ക് മാറ്റുന്നുണ്ട്.
https://www.facebook.com/Malayalivartha


























