തമിഴ്‌നാട്ടിൽ സ്ഥിതി ഗൗരവം; സംസ്ഥാനത്ത് ആകെ ജീവന് നഷ്ടപ്പെട്ടത് 11 പേര്‍ക്ക്

തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിച്ചു വരുകയാണ്. 106 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 90 പേര്‍ക്കും സമ്ബര്‍ക്കം വഴിയാണ് രോഗം ബാധിച്ചതെന്നാണ് വിവരം. ഇതോടെ സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 1,075 ആയി ഉയര്‍ന്നു.
സംസ്ഥാനത്ത് ആകെ 11 പേര്‍ക്കാണ് വൈറസ് ബാധിച്ച് ജീവന് നഷ്ടപ്പെട്ടത്. അഞ്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കും, രണ്ട് റെയില്‍വേ ഡോക്ടര്‍മാര്‍ക്കും, സ്വകാര്യ ആശുപത്രികളിലെ നാല് ഡോക്ടര്‍മാര്‍ക്കും, അഞ്ച് നഴ്സുമാര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. തമിഴ്നാട് ആരോഗ്യ സെക്രട്ടറി ബീല രാജേഷ് ആണ് ഇത് സംബന്ധിച്ച വിവരം മാധ്യമങ്ങളേ അറിയിച്ചത്.
അതേസമയം കോവിഡ്-19 വൈറസ് കേസുകള്‍ രാജ്യത്ത് ആറു ദിവസം കൂടുമ്ബോള്‍ ഇരട്ടിയാകുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വ്യക്തമാക്കി.. കോവിഡ് പരിശോധനയ്ക്കായി രാജ്യത്ത് ഇപ്പോള്‍ 219 ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ സജ്ജമാണ്. ഓരോ ദിവസവും 15,000 സാമ്ബിളുകള്‍ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വിശദമാക്കി. തീവ്രബാധിത പ്രദേശങ്ങളില്‍ അവശ്യവസ്തുക്കള്‍ വീട്ടിലെത്തിക്കാന്‍ സൗകര്യം ഒരുക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്തെ കോവിഡ് ബാധിതരില്‍ 20 ശതമാനം പേര്‍ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്... 1671 പേരാണ് ഐസിയുവില്‍ കഴിയുന്നത്. കൃത്രിമ ശ്വാസത്തിന്റെ സഹായത്തോടെയാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 909 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . ഇക്കാലയളവില്‍ 34 പേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. കൂടുതല്‍ പേര്‍ ചികിത്സ തേടിയതോടെ, കോവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് 8356 ആയി ഉയര്‍ന്നു. ഇതുവരെ 273 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 716 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 1,86,906 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 7953 സാമ്ബിളുകളുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ചുദിവസത്തിനിടെ ശരാശരി 15747 സാമ്ബിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പ്രതിദിനം ശരാശരി 584 പേര്‍ രോഗബാധിതരാണെന്ന് കണ്ടെത്തിയതായും ഐസിഎംആര്‍ വ്യക്തമാക്കുന്നു.ഏപ്രില്‍ ഒന്‍പതിന് 1100 നിരീക്ഷണ ബെഡുകളാണ് ആവശ്യം ഉണ്ടായിരുന്നത്. എന്നാല്‍ 85000 ബെഡുകള്‍ സജ്ജീകരിച്ചിരുന്നു. ഇന്ന് 1671 ബെഡുകളുടെ സ്ഥാനത്ത് ഒരു ലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ ബെഡുകള്‍ ഒരുക്കിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന 601 കോവിഡ് ആശുപത്രികളിലാണ് ഇത് ഒരുക്കിയതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha


























