അനുഷ്ക നിര്‍മ്മിച്ച 'പാതാള്‍ ലോക്' എന്ന വെബ് സീരീസ് ഇഷ്ടപ്പെട്ടില്ല... ..വിരാട് കൊഹ്ലി ഭാര്യ അനുഷ്ക ശര്‍മ്മയെ ഉപേക്ഷിക്കണമെന്ന് ബി ജെ പി നേതാവ്
അനുഷ്ക നിര്‍മ്മിച്ച 'പാതാള്‍ ലോക്' എന്ന വെബ് സീരീസ് ഉള്‍ക്കൊള്ളാനായില്ല എന്നും സീരീസില്‍ അനുവാദമില്ലാതെ BJP നേതാക്കളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അത് രാജ്യദ്രോഹകുറ്റമാണെന്നുമാണ് നന്ദകിഷോര്‍ ഗുര്‍ജർ പറയുന്നത്
'ആരും രാജ്യത്തേക്കാളും വലുതല്ല. ഇന്ത്യയ്ക്കായി കളിക്കുന്ന വിരാട് കോലി ഇത് അനുവദിച്ചുകൊടുക്കരുത്. എത്രയും പെട്ടെന്ന് കോലി അനുഷ്കയെ ഡിവോഴ്സ് ചെയ്യണം. ഇന്ത്യന്‍ ക്യാപ്റ്റനില്‍നിന്ന് ഇത്തരമൊരു നീക്കമുണ്ടായാല്‍ അത് എല്ലാവര്‍ക്കുമുള്ള ശക്തമായ സന്ദേശമാകും' എന്നാണ് ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ബിജെപി നേതാവ് പറഞ്ഞിരിക്കുന്നത്.
വെബ്സീരീസ് പ്രദര്‍ശിപ്പിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിനും ബിജെപി എംഎല്‍എ കത്തെഴുതിയിട്ടുണ്ട് .അനുഷ്കയ്ക്കെതിരെ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.സീരീസ് വർഗീയ പ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്നും നാഷനൽ സുരക്ഷാ ആക്ട് പ്രകാരം നൽകിയ പരാതിയിൽ പറയുന്നുണ്ട്
ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത പാതാള്‍ ലോക് കുറ്റാന്വേഷണ കഥയാണ്. പ്രമാദമായ ഒരു കേസ് അന്വേഷിക്കാനിറങ്ങുന്ന പൊലീസ് ഓഫീസര്‍ മനസ്സിലാക്കുന്ന അധോലോകമാണ് സീരീസിന്റെ ഇതിവൃത്തം. മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. സീരീസ് ഏറ്റെടുത്തതിന് അനുഷ്കയെ കോലി പ്രശംസിച്ചിരുന്നു.
സീരിസിൽ ജാതീയമായി പ്രശ്നങ്ങളുണ്ടാക്കുന്ന ഘടകങ്ങളുണ്ടെന്നു കാണിച്ചു ലോയേഴ്സ് ഗിൽഡ് അംഗം വിരേൻ ശ്രീ ഗുരുങ് അനുഷ്കയ്ക്കെതിരെ നോട്ടിസ് അയച്ചിരുന്നു. അതേസമയം വിഷയത്തിൽ പ്രതികരിക്കാൻ വിരാട് കോലിയോ അനുഷ്ക ശർമയോ ഇതുവരെ തയാറായിട്ടില്ല. അനുഷ്ക ശർമയും സഹോദരൻ കർനേഷ് ശർമയും സീരീസിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർമാരാണ്. വെബ് സീരീസിനെതിരെ ഭാരതീയ ഖൂര്‍ഖ യുവ പരിസംഘ് എന്ന സംഘടനയും രംഗത്തെത്തിയിട്ടുണ്ട്
https://www.facebook.com/Malayalivartha