Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...


തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത


ബീഹാറിലെ അവസാനഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു നാൾ മാത്രം.... പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്


സങ്കടക്കാഴ്ചയായി... ബെംഗളുരുവിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുാവാവിന് ദാരുണാന്ത്യം


ആധുനിക സംസ്‌കാരത്തിൽ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കുന്നത്..? മെഡിക്കൽ കോളേജുകൾ ധാരാളം തുടങ്ങുന്നതുകൊണ്ട് കാര്യമില്ല: തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ഇപ്പോഴും സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സകൾക്ക് പരിമിതികളുണ്ട്; രോഗികളുടെ ബാഹുല്യവുമുണ്ട്! വേണുവിന്റെ മരണത്തിൽ പ്രതികരിച്ച് ഡോക്‌ടർ ഹാരിസ് ചിറയ്‌‌ക്കൽ...

ലോക്ഡൗണിൽ കണ്ണ് നനയിക്കുന്ന മറ്റൊരു ദുരനുഭവം കൂടി ..പട്ടിണി കിടന്ന് അമ്മ മരിച്ചതറിയാതെ വിളിച്ചുണർത്താൻ ശ്രമിക്കുന്ന പിഞ്ചു കുഞ്ഞ് ഉള്ളുപൊള്ളുന്ന അനുഭവം

27 MAY 2020 06:38 PM IST
മലയാളി വാര്‍ത്ത

ലോക്ഡൗണിൽ കണ്ണ് നനയിക്കുന്ന മറ്റൊരു ദുരനുഭവം കൂടി ..പട്ടിണി കിടന്ന് അമ്മ മരിച്ചതറിയാതെ വിളിച്ചുണർത്താൻ ശ്രമിക്കുന്ന പിഞ്ചു കുഞ്ഞ് ഉള്ളുപൊള്ളുന്ന അനുഭവം

സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ ആരുടേയും കണ്ണ് നനയ്ക്കും..അമ്മ മരിച്ചതറിയാതെ വിളിച്ചുണർത്താൻ ശ്രമിക്കുന്ന പിഞ്ചു കുഞ്ഞ് ഉള്ളുപൊള്ളുന്ന അനുഭവമാണ്

ലോക്ക്ഡൗണ്‍ കോവിഡ് 19 നെ തടയാൻ അനിവാര്യമാണ്. എന്നാൽ അതിന്റെ തിക്തഫലം ഏറെ അനുഭവിച്ചത് അന്യ സംസ്ഥാന തൊഴിലാളികളാണ് ... എങ്ങനെയെങ്കിലും സ്വന്തം വീട്ടിലേക്ക് മടങ്ങി എത്താനുള്ള തന്ത്രപ്പാടിൽ ഇറങ്ങി പുറപ്പെട്ടവർ പലരും തെരുവില്‍ കിടന്ന് മരിച്ചു. നിരവധി ചിത്രങ്ങളാണ് ഇവരുടെ ഈ ദുരിതത്തിന്‍റെ നേര്‍രൂപങ്ങളായി പുറത്തുവന്നത്. ഇപ്പോഴിതാ ബീഹാറിൽ നിന്ന് ഉള്ളുപൊള്ളുന്ന മറ്റൊരു ദൃശ്യം കൂടി...

സ്റ്റേഷനില്‍ മരിച്ചുകിടക്കുന്ന അമ്മയെ വിളിച്ചുണര്‍ത്തി എഴുനേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതിഥി തൊഴിലാളിയായ ഈ സ്ത്രീയുടെ ശരീരം മൂടിയിരിക്കുന്ന തുണി പിടിച്ചുവലിച്ചാണ് ആ കുഞ്ഞ് അമ്മയെ ഉണര്‍ത്താന്‍ നോക്കുന്നത്. ആ തുണി നീങ്ങുന്നതല്ലാതെ അവന്‍റെ അമ്മ അനങ്ങുന്നേയില്ല... ചൂടും വിശപ്പും നിര്‍ജ്ജലീകരണവും സഹിക്കാനാവാതെയാണ് അവര്‍ മരിച്ചത്.

ബിഹാറിലെ മുസഫര്‍പൂരില്‍ നിന്നുള്ളതാണ് ഉള്ളുപൊള്ളിക്കുന്ന ഈ ദൃശ്യങ്ങള്‍. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ അവശയായിരുന്നുയുവതി എന്നാണു അവളുടെ കുടുംബം പറയുന്നത് . ഞായറാഴ്ച ഗുജറാത്തില്‍ നിന്നാണ് ഇവര്‍ ട്രെയിന്‍ കയറിയത്. തിങ്കളാഴ്ചയോടെ ട്രെയിന്‍ മുസഫര്‍നഗറിലെത്തി. അവിടെ വച്ച് സ്ത്രീ കുഴഞ്ഞുവീഴുകയായിരുന്നു .

അവര്‍ സ്റ്റേഷനില്‍ വീണതോടെ അമ്മയെ തൊട്ടുംതലോടിയും അവരുടെ മകന്‍ കളിക്കാന്‍ തുടങ്ങി. പിന്നെ അമ്മയെ വിളിച്ചുണര്‍ത്താനായി ശ്രമം. പക്ഷെ അവന്റെ 'അമ്മ ഇനി ഒരിക്കലും ഉണരില്ല എന്ന് മനസ്സിലാക്കാനുള്ള പ്രായം പോലും അവനായിട്ടില്ലല്ലോ...പട്ടിണി കിടന്നും ചൂടുസഹിക്കാതെയും ഇതേ സ്റ്റേഷനില്‍ വച്ച് രണ്ട് വയസ്സുള്ള ഒരു കുഞ്ഞും മരിച്ചിരുന്നു.

മാര്‍ച്ച് അവസാനത്തോടെ ലോക്ക്ഡൗണില്‍ ജോലിയും താമസവും നഷ്ടപ്പെട്ട് കഴിക്കാന്‍ ആഹാരമോ വെള്ളമോ ഇല്ലാതെ നിരവധി അതിഥി തൊഴിലാളികളാണ് തെരുവിലായത്. തൊഴിലെടുക്കുന്നിടങ്ങളില്‍ നിന്ന് സ്വന്തം നാട്ടിലേക്കുള്ള പാലായനത്തിനിടെ ആണ് പട്ടിണി കിടന്നും അപകടത്തില്‍പ്പെട്ടും ഇവരിൽ കുറെ പേർ മരിച്ചത്

ഈ മാസം ആദ്യം മുതല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അതത് ഇടങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ട്രെയിന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. എങ്കിലും പലപ്പോഴും സാങ്കേതിക കാരണങ്ങളാൽ എല്ലാവര്ക്കും ട്രെയിനിൽ കയറിപ്പറ്റാൻ കഴിയാറില്ല.. ഇതോടെ ആളുകള്‍ അനധികൃതമായി നാട്ടിലേക്ക് കടക്കാന്‍ കാല്‍നടയായും സൈക്കിള്‍ ചവിട്ടിയും ശ്രമിക്കുമ്പോഴാണ് പലർക്കും ജീവഹാനി സംഭവിക്കുന്നത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ മാറ്റമില്ല.  (12 minutes ago)

രഹസ്യവിവരത്തെ തുടർന്ന് പരിശോധന... എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി...  (28 minutes ago)

. കുറുവയിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ്  (46 minutes ago)

വാഹനാപകടത്തിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (51 minutes ago)

മെഡൽത്തിളക്കത്തോടെ ഇന്ത്യ....  (56 minutes ago)

ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്‌എസ്‌ഇയിലെ നോൺ  (1 hour ago)

യുവാവിന് ദാരുണാന്ത്യം  (1 hour ago)

മലപ്പുറത്ത് പറന്നിറങ്ങി പോപ്പുലര്‍ഫ്രണ്ടിന്റെ 67 കോടിയുടെ സമ്പത്ത് കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് !! പിണറായി പോലീസിനും മുട്ടിടിക്കുന്ന മഞ്ചേരിയിലെ 24 ഏക്കറിലെ പിഎഫ്‌ഐ കോട്ട ഗ്രീന്‍ വാലി  (1 hour ago)

സഹിക്കാനാവാതെ ... കൂട്ടുകാരന്‍ വീട്ടില്‍ പറയാതെയാണ് വിദേശത്തുനിന്നു വരുന്നത്. അതുകൊണ്ട് പോകണമെന്നു പറഞ്ഞാണ്  (1 hour ago)

പുതിയ വന്ദേഭാരത് എക്‌സ്പ്രസിൽ അടുത്ത പത്തു ദിവസത്തേക്കുള്ള  (2 hours ago)

ഡോ. വി പി മഹാദേവൻ പിള്ള അന്തരിച്ചു...  (2 hours ago)

ഭക്തർ സമയ സ്ലോട്ട് കർശനമായി പാലിക്കണമെന്ന്​ പൊലീസ്​...  (2 hours ago)

ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും മെച്ചപ്പെടുത്തുക ലക്ഷ്യം  (3 hours ago)

ആഴ്‌സണലിനു സമനില കുരുക്കിട്ട്  (4 hours ago)

കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരവേയായിരുന്നു അപകടം  (4 hours ago)

Malayali Vartha Recommends