Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എങ്കിലും വിശ്വസിച്ചു പോയി... നെഹ്‌റു കുടുംബത്തിന്റെ കുത്തക മണ്ഡലത്തില്‍ വിള്ളല്‍ വീഴ്ത്തി രാഹുലിന്റെ വിശ്വസ്ത അതിഥി സിങ്; റായ്ബറേലി എംഎല്‍എ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തയാറെടുക്കുന്നു

27 MAY 2020 09:14 PM IST
മലയാളി വാര്‍ത്ത

രഹുല്‍ ഗാന്ധിയുടെ വിശ്വസ്ത അതിഥി സിങ്ങ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറാകുന്നു. നെഹ്‌റു കുടുംബത്തിന്റെ കുത്തക ലോകസഭാ മണ്ഡലത്തിലെ എംഎല്‍എ കോണ്‍ഗ്രസ് പാര്‍ട്ടി വിടാന്‍ കൂടി തയാറെടുക്കുകയാണ്. സോണിയ ഗാന്ധി പ്രതിനിധീകരിക്കുന്ന റായ്ബറേലി മണ്ഡലത്തിലെ എംഎല്‍എയായ അതിഥി സിങ്ങാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തയാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി ട്വിറ്റര്‍ പ്രൊഫൈലില്‍ നിന്നും അതിഥി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പേര് നീക്കം ചെയ്തു. കോണ്‍ഗ്രസിന്റെ എല്ലാ വേദികളില്‍ നിന്നും അവര്‍ വിട്ടു നില്‍ക്കുകയുമാണ്. നേരത്തെ ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസ് വിടുന്നതിനു മുന്‍പായി ട്വിറ്ററില്‍ നിന്നും പാര്‍ട്ടിയുടെ പേര് നീക്കം ചെയ്തിരുന്നു.

റായ്ബറേലിയില്‍ നിന്നുള്ള എംഎല്‍എയായ അതിഥിയുടെ ട്വിറ്റര്‍ പ്രൊഫൈലില്‍ പാര്‍ട്ടിയുടെ പേര് ഒഴികെയുള്ള ബാക്കി വിരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്. അടുത്തിടെ വിവിധ ഭാഷാ തൊഴിലാളികള്‍ക്കായി ബസ്സുകള്‍ ഏര്‍പ്പാടാക്കാമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തെ വിമര്‍ശിച്ചുകൊണ്ട് അതിഥി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററില്‍ നിന്നും പാര്‍ട്ടിയുടെ പേര് നീക്കം ചെയ്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അതിഥി റായ്ബറേലില്‍ നിന്നും എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്.

യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചതും അതിഥിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.യു.പി സര്‍ക്കാര്‍ പ്രത്യേക നിയസഭാ സമ്മേളനം വിളിച്ച് ചേര്‍ത്ത് നടത്തിയ ഗാന്ധി ജന്മദിന പരിപാടിയിലാണ് അദിതി പങ്കെടുത്തത് കോണ്‍ഗ്രസ് വിവാദമാക്കിയിരുന്നു. കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ബിഎസ്പി തുടങ്ങിയ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ പരിപാടി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് നിര്‍ദേശം അദിതി തള്ളുകയായിരുന്നു. ഇതിനു പിന്നാലെ തനിക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് അദിതി സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. അപേക്ഷ പരിഗണിച്ച യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അതിദിക്കു വൈ പ്ലസ് സുരക്ഷ അനുവദിക്കുകയും ചെയ്തു.

പ്രിയങ്കയുടെ നേതൃത്വത്തില്‍ ലഖ്‌നൗവില്‍ കോണ്‍ഗ്രസ് നടത്തിയ പരിപാടിയില്‍ അതിഥി സിങ് പങ്കെടുത്തിരുന്നില്ല. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ള അഖിലേഷ് സിങ്ങിന്റെ മകളാണ് അദിതി. റായ്ബറേലി ലോക്‌സഭാ മണ്ഡലത്തില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. അതില്‍ രണ്ടെണ്ണം കോണ്‍ഗ്രസിനൊപ്പവും രണ്ടെണ്ണം ബി.ജെ.പിക്കൊപ്പവും ഒരെണ്ണം സമാജ്വാദി പാര്‍ട്ടിക്കൊപ്പവുമാണുള്ളത്.

അതേ സമയം എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്തുവെന്നും അതിഥി സിങ്പറഞ്ഞു.ജമ്മുകശ്മിരിന് പ്രത്യേക പദവി നല്‍കുന്ന 370ാം അനുച്ഛേദം എടുത്ത് കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിയേയും അവര്‍ നേരത്തെ പിന്തുണച്ചിരുന്നു. 2017ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 90,000ത്തോളം വോട്ടുകള്‍ക്കാണ് അദിതി ജയിച്ചത്. യു.പി നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എമാരില്‍ ഒരാളാണ് 31കാരിയായ അതിഥി നെഹ്‌റു കുടുംബത്തോടെ ഏറ്റവും അടുപ്പമുള്ള എം.എല്‍.എയായിരുന്നു അതിഥി സിങ്. എന്നാല്‍, പ്രിയങ്ക വദ്ര യുപിയുടെ ചുമതല ഏറ്റെടുത്തതോടെ ഇവര്‍ നേതൃത്വവുമായി ഇടയുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 minutes ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (14 minutes ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (22 minutes ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (28 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (1 hour ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (2 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (2 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (7 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (8 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (8 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (8 hours ago)

Malayali Vartha Recommends