അടച്ചിടല്‍ കൂടുതല്‍ ഇളവുകളോടെ ജൂണ്‍ 15 വരെ നീട്ടിയേക്കുമെന്നു സൂചന... ഗുരുതര രോഗവ്യാപനമുള്ള രാജ്യത്തെ 11 നഗരങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് മറ്റു മേഖലകളില്‍ ഇളവുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ ആലോചന
നാലാംഘട്ടം അടച്ചിടല്‍ ഈ മാസം 31 ന് അവസാനിക്കുന്ന സാഹചര്യത്തില്‍ അടച്ചിടല്‍ കൂടുതല്‍ ഇളവുകളോടെ ജൂണ്‍ 15 വരെ നീട്ടിയേക്കുമെന്നു സൂചന. ഗുരുതര രോഗവ്യാപനമുള്ള രാജ്യത്തെ 11 നഗരങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് മറ്റു മേഖലകളില്‍ ഇളവുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍, അടച്ചിടല്‍ നീട്ടുമെന്ന വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രതികരണം.
രാജ്യത്തെ 70 ശതമാനം കേസും ഉണ്ടാകുന്ന 11 നഗരത്തില്‍ അതിനുശേഷവും കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത, പുണെ, താനെ, ജയ്പുര്‍, സൂറത്ത്, ഇന്ദോര്‍ എന്നീ നഗരങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങള്‍ക്ക് സാധ്യത. അഞ്ചാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തും. ആരാധനാലയങ്ങളും ജിമ്മുകളും തുറക്കും. സാമൂഹിക അകലം പാലിച്ചുകൊണ്ട് ആരാധനാലയങ്ങള്‍ തുറക്കാനാണ് ആലോചന.
ഉത്സവങ്ങളോ കൂട്ടംചേരലുകളോ അനുവദിക്കില്ല. സിനിമാ ഹാളുകള്‍, മാളുകള്‍, വിദ്യാലയങ്ങള്‍ എന്നിവയുടെ അടച്ചിടല്‍ നീട്ടിയേക്കും. 31-നുശേഷവും അടച്ചിടല്‍ നീട്ടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞദിവസം സൂചന നല്‍കിയിരുന്നു.
"
https://www.facebook.com/Malayalivartha