Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യയെ പരാജയപ്പെടുത്താനുള്ള പൈശാചിക നടപടി? പാകിസ്താന്റെ കൊടും ക്രൂരത... വെട്ടുക്കിളി ആക്രമണം വ്യാപകമാകുന്നതില്‍ ആശങ്ക... കാലവര്‍ഷത്തിന് മുമ്പ് വെട്ടുകിളി ഭീഷണി ഒഴിവാക്കാനുള്ള നീക്കത്തിനൊരുങ്ങി സര്‍ക്കാര്‍

28 MAY 2020 07:36 AM IST
മലയാളി വാര്‍ത്ത

പാകിസ്താന്‍ രണ്ടും കല്പിച്ചിറങ്ങിയിരിക്കുകയാണ് എന്ന് തന്നെ പറയേണ്ടി വരും .ഇന്ത്യയില്‍ ഭക്ഷ്യക്ഷാമം ഉണ്ടാക്കി കോവിഡ് കാലത്ത് സമ്മര്‍ദ്ദം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണ് പാക് ഭരണകൂടം എന്ന വ്യക്തമായ സൂചനകള്‍ പുറത്ത് വരികയാണ് .ഇന്ത്യയില്‍ വിളവെടുപ്പിനു പാകമായ നിലങ്ങളിലേക്ക് വെട്ടുകിളി ആക്രമണം നടത്തുന്നത് പാകിസ്ഥാന്റെ അറിവോടെയാണ് എന്നാണ് രാജസ്ഥാന്‍ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി ആര്‍ കദ്വ പ്രസ്താവിച്ചിരിക്കുന്നത് .മാസങ്ങള്‍ക്ക് മുന്‍പ് ഇത് പാകിസ്താനിലെ വിളനിലങ്ങളും ആക്രമിച്ച് കോടിക്കണക്കിനു രൂപയുടെ കൃഷിനാശം ഉണ്ടാക്കിയിരുന്നു .വെട്ടുകിളികള്‍ രാജസ്ഥാനില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് കൂട്ടത്തോടെ പലായനം ചെയ്യുന്നു എന്നത് വ്യക്തമാകുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട വിഷയമായി ഇത് മാറിക്കഴിഞ്ഞിരിക്കുകയാണ് .

നിലവില്‍ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ ഭീകരപ്രവര്‍ത്തങ്ങള്‍ തുടരുന്നതിനു പുറമെയാണ് നീചപ്രവൃത്തി എന്നാണ് വിലയിരുത്തപ്പെടുന്നത് .ഇന്ത്യയുടെ മുഖ്യ വരുമാനമാര്‍ഗ്ഗങ്ങളില്‍ ഒന്ന് കാര്‍ഷിക ഉത്പാദനം തന്നെയാണ് .അതിനാല്‍ തന്നെ മാസങ്ങളോളം നടത്തിയ അധ്വാനത്തിന്റെ ഫലം ഒന്നടങ്കം നശിപ്പിക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഫലമായിട്ടാണ് വെട്ടുകിളി ആക്രമണം നടക്കുന്നതെന്ന് വ്യക്തമായിരിക്കയുകയാണ് .

കനത്ത വിളനാശത്തിന് കാരണമായ വെട്ടുകിളി ആക്രമണം രാജ്യത്തെ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു എന്ന ആശങ്കാ ജനകമായ കാര്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് . രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാണ സംസ്ഥാനങ്ങള്‍ക്കുശേഷം വെട്ടുകിളി ആക്രമണം മഹാരാഷ്ട്ര, യുപി, പഞ്ചാബ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. നാല് സംസ്ഥാനങ്ങളിലെ 20 ജില്ലകളില്‍ 47000 ഹെക്ടര്‍ പ്രദേശത്ത് മരുന്ന് തളിക്കല്‍ നടത്തിക്കഴിഞ്ഞു. കേന്ദ്ര കൃഷി മന്ത്രാലയം 11 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.അതിനാല്‍ തന്നെ വ്യാപകമായ കൃഷി നാശം ഉണ്ടാകില്ല എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍ . ഈ ആക്രമണത്തിന് കാരണമായ വെട്ടുകിളികളുടെ ഉറവിടം പാകിസ്ഥാനായാതിനാല്‍ ഔദ്യോഗികമായി അന്താരാഷ്ട്ര തലത്തില്‍ നടപടികള്‍ ആരംഭിക്കാനുള്ള സാധ്യതകളും ഏറി വരുന്നുണ്ട്

കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ വിവിധ സംസ്ഥാനങ്ങളിലെ കൃഷി മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും കീടനാശിനി കമ്പനി പ്രതിനിധികളുടെയും യോഗം മൂന്നു തവണ വിളിച്ചുകഴിഞ്ഞു. കീടനാശിനി തളിക്കുന്നതിനുവേണ്ടി ഡ്രോണുകള്‍ അടക്കമുള്ളവ വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ നടപടികളും തുടങ്ങിക്കഴിഞ്ഞു. പച്ചക്കറി കൃഷിക്കും പയര്‍ വര്‍ഗങ്ങള്‍ക്കുമാണ് വെട്ടുകിളി ആക്രമണം നിലവില്‍ ഭീഷണി ഉയര്‍ത്തുന്നത്. എന്നാല്‍ മറ്റുവിളകളെ ബാധിക്കാത്ത തരത്തില്‍ കാലവര്‍ഷത്തിന് മുമ്പ് വെട്ടുകിളി ഭീഷണി ഒഴിവാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഇത് ഫലപ്രദമായി നടപ്പിലാക്കിയില്ലെങ്കില്‍ വലിയ നാശനഷ്ടം ഈ വര്‍ഷത്തില്‍ ഉണ്ടാകാന്‍ ഇടയുണ്ട് .

മധ്യപ്രദേശില്‍ നിന്ന് യുപിയിലെ ഝാന്‍സി ജില്ലയില്‍ ബുധനാഴ്ച വെട്ടുകിളികള്‍ എത്തിയതായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. മഹാരാഷ്ട്രയിലെ നാഗ്പുര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് വെട്ടുകിളികള്‍ എത്തിയിട്ടുള്ളത്. വെട്ടുകിളി ആക്രമണം മുന്നില്‍ക്കണ്ട് പഞ്ചാബ് അതീവ ജാഗ്രത പാലിക്കുകയാണ്. കണ്‍ട്രോള്‍ റൂമുകള്‍ സര്‍ക്കാര്‍ തുറന്നിട്ടുണ്ട്.യുദ്ധകാല അടിസ്ത്ഥാനത്തിലുള്ള പ്രതിരോധ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു എന്നാണ്
ഏറ്റവും ഒടുവില്‍ ലഭ്യമാകുന്നത് .ഏപ്രില്‍ രണ്ടാം വാരത്തോടെയാണ് പാകിസ്താനില്‍നിന്ന് വെട്ടുകിളി കൂട്ടം രാജസ്ഥാനിലേക്ക് എത്തിയത്. രാജസ്ഥാനിലെ 18ഉം മധ്യപ്രദേശിലെ 12ഉം ജില്ലകളിലെ വിളകളെ അവ നശിപ്പിച്ചു. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിലുള്ള വെട്ടുകിളി ആക്രമണമാണ് മധ്യപ്രദേശിലുണ്ടായത്.അതിനാല്‍ തന്നെ കൂടുതല്‍ വിളനിലങ്ങള്‍ നശിപ്പിക്കാതിരിക്കാനുള്ള അടിയന്തിര നടപടികള്‍ തുടങ്ങിയില്ലെങ്കില്‍ പട്ടിണി മരണം ഉള്‍പ്പടെ സൃഷ്ടിക്കാന്‍ പൈശാചിക മനോഭാവം തുടരുന്ന പാകിസ്ഥാന് കഴിയും .അതിനാല്‍ തന്നെ ഏതു വിധേയനെയും വെട്ടുകിളികളുടെ വ്യാപനം തടയുക അത്യന്താപേക്ഷിതമാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 minutes ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (14 minutes ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (22 minutes ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (28 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (1 hour ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (2 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (2 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (7 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (8 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (8 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (8 hours ago)

Malayali Vartha Recommends