Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഭൂപടം പുറത്തിറക്കിക്കൊണ്ട് ഇന്ത്യയെ വെല്ലുവിളിക്കാന്‍ തുനിഞ്ഞിറങ്ങിയ നേപ്പാള്‍ പുതിയ ഭൂപടത്തിനായി ഭരണഘടനാ ഭേദഗതി ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍... നേപ്പാളിന്റെ പുതിയ ഭൂപടം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യ നേപ്പാളിന് ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി, അടി പതറി നേപ്പാള്‍

28 MAY 2020 11:15 AM IST
മലയാളി വാര്‍ത്ത

More Stories...

പക്ഷെ മോദി ചെയ്തതോ... 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ യാതൊന്നും ചെയ്യേണ്ടതില്ല എന്നാണ് മുന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍; പാകിസ്താനെ ആക്രമിച്ചാല്‍ വലിയ ചെലവ് വരുമത്രെ

ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്കു നീന്തുന്നതിനിടെ 78-കാരനായ ബെംഗളൂരു സ്വദേശിക്ക് ദാരുണാന്ത്യം... ദുഃഖസൂചകമായി മറ്റു നീന്തല്‍ താരങ്ങള്‍ റിലേ റദ്ദാക്കി ബോട്ടില്‍ ധനുഷ്‌കോടിയിലേക്കു മടങ്ങി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു... സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

തമിഴ്നാട്ടില്‍ വസ്ത്രത്തിനുള്ളില്‍ അനുവദനീയമായതില്‍ അധികം പണം കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി

ഇന്ത്യയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ മാപ്പ് അംഗീകരിക്കുന്നത് വൈകിപ്പിച്ച് നേപ്പാള്‍. ഇന്ത്യയുടെ ഭാഗങ്ങളായ പര്‍വതനിരകള്‍ തങ്ങളുടെ പ്രദേശത്തായി ചിത്രീകരിച്ചുകൊണ്ടുള്ള മാപ്പിന് നേരത്തെ നേപ്പാള്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യ ഇതിനെതിരെ കടുത്ത ഭാഷയില്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യക്കെതിരെ നീങ്ങാന്‍ തുടങ്ങിയ നേപ്പാളിന് തുടക്കത്തിലേ പിഴച്ചു.

ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഭൂപടം പുറത്തിറക്കിക്കൊണ്ട് ഇന്ത്യയെ വെല്ലുവിളിക്കാന്‍ തുനിഞ്ഞിറങ്ങിയ നേപ്പാള്‍ പുതിയ ഭൂപടത്തിനായി ഭരണഘടനാ ഭേദഗതി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. അധികാരത്തില്‍ ഇരിക്കുന്ന നേപ്പാള്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയില്‍ തന്നെ ചില പടലപ്പിണക്കങ്ങള്‍ ഉടലെടുത്ത സാഹചര്യത്തിലാണ്. ദേശീയ വികാരം ഉയര്‍ത്തി രാഷ്ട്രീയ സാഹചര്യത്തെ മറികടക്കാം എന്ന കണക്ക്കൂട്ടലോടെ നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി ഇന്ത്യന്‍ ഭൂ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം പുറത്തിറക്കുക എന്ന സാഹസത്തിന് മുതിര്‍ന്നത്.

എന്നാല്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം ഉന്നതതലയോഗം വിളിക്കുകയും നേപ്പാള്‍,ചൈന അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യുകയും ചെയ്തു .ഇതിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഈ വിഷയത്തില്‍ ഇടപെടുകയും ചെയ്തു.അതിര്‍ത്തി പ്രശ്‌നത്തില്‍ യാതൊരു വിട്ട് വീഴ്ച്ചയും വേണ്ടെന്ന് പ്രധാനമന്ത്രി കര്‍ശന നിലപാട് സ്വീകരിച്ചത് .


നേപ്പാളിന്റെ നീക്കത്തിന് പിന്നില്‍ ചൈനയുടെ ഇടപെടലാണെന്ന് ഇന്ത്യ തിരിച്ചറിയുകയും ചെയ്തു. നേപ്പാളിന്റെ പുതിയ ഭൂപടം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യ നേപ്പാളിന് ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതോടെ ഇന്ത്യാ വിരുദ്ധ നീക്കവുമായിചൈനയുടെ താളത്തിന് തുള്ളിയ നേപ്പാള്‍ പ്രധാനമന്ത്രി ഇപ്പോള്‍ തനിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ മറികടന്ന് എങ്ങനെ അധികാരം നിലനിര്‍ത്താം എന്ന ചിന്തയിലാണ്.

പുതിയ ഭൂപടത്തിനായി ഭരണഘടനാ ഭേദഗതി എന്നതിന് സഹകരിക്കുന്നതില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം തീരുമാനം എടുക്കും എന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടിആയ നേപ്പാളി കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചത് അവര്‍ക്ക് പ്രധാനമന്ത്രിയുടെ ഈ നീക്കത്തോട് താല്‍പ്പര്യം ഇല്ല എന്ന് വ്യക്തമാക്കുന്നതാണ്.
നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ എത്തിയപ്പോള്‍ മുതല്‍ നേപ്പാള്‍ കൂടുതല്‍ അടുപ്പം പുലര്‍ത്തുന്നത് ചൈനയോടാണ്. നേരത്തെ നേപ്പാള്‍ ഇന്ത്യയോടാണ് അടുപ്പം കാട്ടിയിരുന്നത്.നേപ്പാളിലെ ഭരണകക്ഷിയായ നേപ്പാള്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയില്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിക്കെതിരെ എതിര്‍പ്പ് രൂക്ഷമാണ്. എല്ലാ അധികാരങ്ങളും പ്രധാനമന്ത്രിയില്‍ മാത്രം കേന്ദ്രീകരിക്കുന്നതിനെ പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ എതിര്‍ക്കുകയാണ്.ഈ എതിര്‍പ്പ് വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന ഘട്ടമായപ്പോഴാണ് ചൈന ഒലിയുടെ സഹായത്തിനായി എത്തിയതും ഇന്ത്യയ്‌ക്കെതിരെ നേപ്പാള്‍ നീങ്ങിയതും.


അത് മാത്രമല്ല നേപ്പാളിലെ പ്രതിപക്ഷ നിരയിലെ പാര്‍ട്ടികള്‍ ഒക്കെ പ്രധാനമന്ത്രി കെപി ശര്‍മ ഒലിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. അത് കൊണ്ട് തന്നെ ഭരണഘടനാ ഭേദഗതിയിലൂടെ പുതിയ ഭൂപടത്തിന് അംഗീകാരം നല്‍കുക ഒലിക്ക് വലിയ ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. എന്നാല്‍ താല്‍ക്കാലികമായി ഭരണഘടനാ ഭേദഗതി എന്ന തീരുമാനം നീട്ടിവെച്ചിരിക്കുകയാണ് എന്ന നിലപാടാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെത്. അതേസമയം നേപ്പാള്‍ ഭരണകക്ഷിക്കെതിരെ പല ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിഷേധം ഉയര്‍ത്തുന്നതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞയാഴ്ചയാണ് നേപ്പാള്‍ പുതിയ മാപ്പ് അവതരിപ്പിച്ചത്. നേപ്പാളിന്റെ നടപടി ഏകപക്ഷീയമാണെന്നും ചരിത്ര വസ്തുതകള്‍ അവഗണിക്കുന്നതാണെന്നും ഇന്ത്യ ആരോപിച്ചു. കൃത്രിമമായി ഇത്തരത്തില്‍ പ്രദേശം വ്യാപിപ്പിക്കാനുള്ള നീക്കം ഇന്ത്യ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ കഴിഞ്ഞ ആഴ്ച തന്നെ വ്യക്തമാക്കിയിരുന്നു.

നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ പ്രധാനമന്ത്രിക്കെതിരെയുള്ള നീക്കങ്ങളും ശക്തി പ്രാപിക്കുന്നതായാണ് വിവരം.എന്തായാലും ഇന്ത്യാ വിരുദ്ധ നീക്കവുമായി
ചൈനയുടെ താളത്തിന് തുള്ളിയ നേപ്പാള്‍ പ്രധാനമന്ത്രി ഇപ്പോള്‍ തനിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ മറികടന്ന് എങ്ങനെ അധികാരം നിലനിര്‍ത്താം എന്ന ചിന്തയിലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (1 hour ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (1 hour ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (1 hour ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (1 hour ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (2 hours ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (2 hours ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (2 hours ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (2 hours ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (2 hours ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (2 hours ago)

ബഹിരാകാശ നിന്ന് യുദ്ധം  (2 hours ago)

കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...  (2 hours ago)

ഇറാന്‍ സംഘം സൗദിയില്‍  (3 hours ago)

ഗോവിന്ദൻ അരയും തലയും മുറുക്കി രംഗത്ത്.  (4 hours ago)

Malayali Vartha Recommends