Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുല്‍വാമയില്‍ സ്‌ഫോടന നീക്കം തകര്‍ത്ത് സൈന്യം... ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ ബോംബ് ആക്രമണം നടത്താനുള്ള നീക്കം സുരക്ഷാസേന പരാജയപ്പെടുത്തി, ഇന്നു രാവിലെയാണ് സ്ഫോടക വസ്തുവായ ഐഇഡി ഒളിപ്പിച്ച കാര്‍ ചെക്ക്പോസ്റ്റില്‍ വച്ച് സൈന്യം കണ്ടെത്തിയത്

28 MAY 2020 11:48 AM IST
മലയാളി വാര്‍ത്ത

പുല്‍വാമയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ബോംബ് ആക്രമണം രാജ്യത്തെ നടുക്കിയിരുന്നു .നാല്‍പ്പതോളം സിആര്‍പിഎഫ് ജവാന്മാര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്. ഈ സംഭവത്തിന് സമാനതകളുള്ള ഒരു സംഭവം നടന്നിരിക്കുകയാണ് . ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ ബോംബ് ആക്രമണം നടത്താനുള്ള പദ്ധതി സുരക്ഷാസേന പരാജയപ്പെടുത്തി. വ്യാഴാഴ്ച രാവിലെയാണ് സ്ഫോടക വസ്തുവായ ഐഇഡി ഒളിപ്പിച്ച കാര്‍ ചെക്ക്പോസ്റ്റില്‍ വച്ച് സൈന്യം കണ്ടെത്തിയത്. എന്നാല്‍ ഡ്രൈവര്‍ രക്ഷപെട്ടു.അതിനു ശേഷം വാഹനം ഒഴിഞ്ഞ സ്ഥലത്തെത്തി സ്‌ഫോടനം നടത്തുകയും ബോംബ് നശിപ്പിക്കുകയുമായിരുന്നു

വ്യാജ നമ്പര്‍ പതിപ്പിച്ച വെള്ള ഹുണ്ടായി സാന്‍ട്രോ കാറിലാണ് സ്ഫോടക വസ്തുക്കള്‍ നിറച്ചിരുന്നത്. ചെക്ക്പോസ്റ്റില്‍ വച്ച് വാഹനം നിര്‍ത്തുവാന്‍ സുരക്ഷാഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഡ്രൈവര്‍ കാറോടിച്ചു പോകുവാന്‍ ശ്രമിച്ചു. തുടര്‍ന്ന് സുരക്ഷാസേന വെടിയുതിര്‍ത്തുവെങ്കിലും ഡ്രൈവര്‍ കാറില്‍ നിന്നുമിറങ്ങി ഓടി രക്ഷപെട്ടു.

ആക്രമണ സാധ്യതയുണ്ടാകുമെന്ന് തങ്ങള്‍ക്ക് രഹസ്യ സൂചന ലഭിച്ചിരുന്നതായി ഐജി വിജയകുമാര്‍ പറഞ്ഞു. ഐഇഡി നിറച്ച വാഹനത്തിനായി തങ്ങള്‍ ഇന്നലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബോംബ് സ്‌ക്വാഡ് സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കി.

പൊലീസ് നിരവധി തവണ വെടിയുതിര്‍ത്തു. നാഷണ്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി സ്ഥലത്തെത്തി കേസ് ഏറ്റെടുത്തു. പരിശോധനയില്‍ കാറിന്റെ മുന്‍സീറ്റിനടിയില്‍ ഒളിപ്പിച്ചുവെച്ച നിലയിലാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. ഉടന്‍തന്നെ സമീപത്തുള്ള വീട്ടുകാരെ ഒഴിപ്പിച്ചു. ബോംബ് നിര്‍വീര്യമാക്കുന്നതിനുള്ള സ്‌ക്വാഡ് സ്ഥലത്തെത്തി. ജമ്മുവിലെ ഒരു സ്‌കൂട്ടറിന്റെ നമ്ബര്‍ പ്ലേറ്റാണ് കാറില്‍ ഉപയോഗിച്ചിരുന്നത്.




 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (24 minutes ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (34 minutes ago)

നവവധുവിനെ മർദ്ദിച്ച് വാരിയെല്ല് പൊട്ടിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്ത് കഴക്കൂട്ടം പൊലീസ്  (47 minutes ago)

സംസ്ഥാനത്ത് എല്‍പിജി വിതരണത്തില്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉത്തരവ്  (1 hour ago)

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (1 hour ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (1 hour ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (1 hour ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (2 hours ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (3 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (4 hours ago)

Malayali Vartha Recommends