ഹോം ക്വാറന്റീന് ലംഘിച്ചാല്‍ 2000 രൂപ പിഴ ചുമത്താനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍
ഹോം ക്വാറന്റീന് ലംഘിച്ചാല്‍ 2000 രൂപ പിഴ ചുമത്താനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. രണ്ടു തവണ ഹോം ക്വാറന്റീന് നിബന്ധന ലംഘിക്കുന്നവരെ സര്‍ക്കാര്‍ ക്വാറന്റീന് കേന്ദ്രത്തിലേക്ക് മാറ്റാനും തീരുമാനിച്ചു. 'ആദ്യമായി ഒരാള്‍ ഹോം ക്വാറന്റീന് ലംഘനം നടത്തിയാല്‍ അയാള്‍ക്ക് 2000 രൂപ പിഴ ചുമത്തണം. വീണ്ടും ലംഘിച്ചാല്‍ അയാളെ ക്വാറന്റീന് കേന്ദ്രത്തിലേക്ക് മാറ്റണം.' മധ്യപ്രദേശ് സര്‍ക്കാര്‍ ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മധ്യപ്രദേശില്‍ ഇതുവരെ 7261 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 313 പേര് മരിക്കുകയും ചെയ്തു.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിന് ശേഷം മധ്യപ്രദേശടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം ഇരട്ടിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സംസ്ഥാനത്ത് ക്വാറന്റീന് നിയന്ത്രണം കര്‍ശനമാക്കിയത്.
https://www.facebook.com/Malayalivartha