Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

കോടികളുടെ സ്വര്‍ണം, എസ്‌റ്റേറ്റ് ബംഗ്ലാവ് ...1000 കോടിയുടെ ലോട്ടറി, ദീപയും ദീപക്കും, 'തലൈവിയുടെ തലവര' "

28 MAY 2020 06:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമേഠിയില്‍ പ്രത്യക്ഷപ്പെട്ടു; കുടുംബ പ്രശ്‌നമെന്ന് പോലും അഭ്യൂഹം; പരിഹസിച്ച് സ്മൃതി ഇറാനി

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ജയലളിതയുടെ സമ്പത്ത് ഏകദേശ മതിപ്പ്- 1,000 കോടി. കോടിക്കണക്കിനു രൂപയുടെ സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍. സാരികള്‍ 2,140. ചെരുപ്പ് - 750 ജോഡി. കാറുകള്‍ 9 (90 മോഡല്‍ കോണ്‍ടെസ്സ, 80 മോഡല്‍ അംബാസിഡര്‍, മഹീന്ദ്ര ബോലെറോ , 2 എസ്യുവികള്‍ ഉള്‍പ്പെടെ) കൊടനാട് എസ്റ്റേറ്റ്, സിര്‍ത്താവൂര്‍ ബംഗ്ലാവ്, ആന്ധ്രയില്‍ 2 ഫാം ഹൗസുകള്‍, പയ്യാനൂര്‍ ബംഗ്ലാവ്. ശ്രീ ജയ പബ്ലിക്കേഷന്‍സ്, ശശി എന്റര്‍പ്രൈസസ്, റോയല്‍വാലി ഫ്‌ലോറി ടെക് എക്‌സ്‌പോര്‍ട്ട് ആന്‍ഡ് ടി എസ്റ്റേറ്റ് എന്നീ സ്ഥാപനങ്ങളില്‍ ഓഹരി

വേദനിലയം ജയലളിത മുഖ്യമന്ത്രിയായിരിക്കെ അവരുടെ ഔദ്യൗഗിക വസതി. 1967-ല്‍ ജയയുടെ അമ്മ വേദവല്ലി 1.32 ലക്ഷം രൂപയ്ക്കു വാങ്ങിയത്. 24,000 ചതുരശ്ര അടിയുള്ള കെട്ടിടത്തിനു നിലവില്‍ 100 കോടിയിലേറെയാണു മതിപ്പു വില. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റിലാകുന്നതുവരെ ശശികല ഇവിടെയാണു താമസിച്ചിരുന്നത്.

ജയലളിതയുടെ സ്വത്തിന്റെ അവകാശികള്‍ സഹോദരന്റെ മക്കളായ ദീപ ജയകുമാറും ദീപക്കുമാണെന്നു മദ്രാസ് ഹൈക്കോടതിയുടെ വിധിക്കു ശേഷവും ആ ചര്‍ച്ച അവസാനിക്കുന്നില്ല. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിത നല്‍കിയ സത്യവാങ്മൂലത്തില്‍ 118 കോടിയുടെ സ്വത്താണു കാണിച്ചിരിക്കുന്നത്. ദീപയും ദീപക്കും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇതു 188 കോടിയാണ്. ജയയുടെ സ്വത്ത് മേല്‍നോട്ടത്തിനു അഡ്മിനിസ്‌ട്രേറ്ററെ നിയമക്കണമെന്നാവശ്യപ്പെട്ടു അണ്ണാഡിഎംകെ പ്രവര്‍ത്തകന്‍ പുകഴേന്തി നല്‍കിയ ഹര്‍ജിയില്‍ സ്വത്തുക്കളുടെ മൂല്യം 913 കോടി. ഇതു 1000 കോടിയിലേറെ വരാമെന്നു ഹര്‍ജിയിലെ വാദത്തിനിടെ പരാമര്‍ശിക്കുകയും ചെയ്തു.
ജയയുടെ താമസസ്ഥലമായിരുന്ന പോയസ്ഗാര്‍ഡനിലെ വേദ നിലയം സ്മാരകമാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നു ഹൈക്കോടതി ഇന്നലെ നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ അതു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കാം. സ്മാരകം വേണമെന്നു നിര്‍ബന്ധമാണെങ്കില്‍ ചെറിയൊരു ഭാഗം അതിനായി ഉപയോഗിക്കാമെന്നു ജസ്റ്റിസ് ആര്‍.കൃപാകരന്‍, അബ്ദുല്‍ ഖുദ്ദൂസ് എന്നിവരുള്‍പ്പെട്ട ബെഞ്ച് വിധിച്ചു. വേദനിലയം ഏറ്റെടുത്തു സ്മാരകമാക്കുന്നതിനു ഈയിടെ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച തമിഴ്‌നാട് സര്‍ക്കാരിനു കനത്ത തിരിച്ചടി നല്‍കുന്നതാണു വിധി. സ്വകാര്യ കെട്ടിടങ്ങള്‍ വന്‍വില കൊടുത്തുവാങ്ങി ഏറ്റെടുക്കുന്നതിനു പകരം ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കണമെന്നു ഹൈക്കോടതി പറഞ്ഞു.
മൂന്നു വര്‍ഷം മുന്‍പ് ജയലളിത മരിക്കുമ്പോള്‍ തന്റെ സ്വത്ത് വകകള്‍ക്കു പിന്തുടര്‍ച്ചവകാശിയെ നിശ്ചയിച്ചിരുന്നില്ല. നേരിട്ടുള്ള അവകാശികളില്ലാത്തതിനാല്‍, ഹിന്ദു പിന്തുടര്‍ച്ചവകാശ നിയമപ്രകാരം രണ്ടാംനിര അവകാശികളായ തങ്ങള്‍ക്കു സ്വത്തു വകകള്‍ കൈകാര്യം ചെയ്യുന്നതിനു അധികാരം വേണമെന്നാവശ്യപ്പെട്ടു ദീപയും ദീപക്കുമാണു ഹൈക്കോടതിയെ സമീപിച്ചത്. സ്വത്തുവകകളുടെ കൈകാര്യകര്‍ത്താവായി തന്നെ നിയമിക്കണമെന്നാവശ്യപ്പെട്ടു അണ്ണാഡിഎംകെ പ്രവര്‍ത്തകന്‍ കെ.പുകഴേന്തി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.

സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ജയലളിതയുടെ പേരില്‍ ട്രസ്റ്റ് രൂപീകരിക്കാനുള്ള സന്നദ്ധത ദീപകും ദീപയും വാദത്തിനിടെ കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി, ട്രസ്റ്റിനായി സ്വത്തുക്കളില്‍ ചിലതു മാറ്റിവയ്ക്കണമെന്നു നിര്‍ദേശിച്ചു. ഏതെല്ലാം സ്വത്തെന്നതു തീരുമാനിക്കാന്‍ ദീപക്കിനും ദീപയ്ക്കും വിവേചനാധികാരമുണ്ട്. ട്രസ്റ്റ് രൂപീകരണത്തിനായി കൈക്കൊണ്ട നടപടികള്‍ എട്ടാഴ്ചക്കകം കോടതിയെ അറിയിക്കണം.
പോയസ്ഗാര്‍ഡന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെങ്കില്‍ അതിനു ദീപക്കിന്റെയും ദീപയുടെയും അനുമതി വേണം. അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം.സ്വകാര്യ സ്വത്ത് സര്‍ക്കാര്‍ വില കൊടുത്തു വാങ്ങാനാരംഭിച്ചാല്‍ അതിനു അവസാനുമുണ്ടാകില്ലെന്നു കോടതി പറഞ്ഞു. നഗര മധ്യത്തില്‍ എല്ലാ സൗകര്യങ്ങളുമുള്ള കെട്ടിടമാണു വേദനിലയം. ഇതു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്നതു പരിഗണിക്കണം. സ്മാരകം കൂടിയേ തീരൂവെന്നാണെങ്കില്‍ ചെറിയൊരു ഭാഗം മാത്രം ഇതിനായി ഉപയോഗിക്കാമെന്നു കോടതി പറഞ്ഞു.

കൊടനാട് എസ്റ്റേറ്റ് ഉള്‍പ്പെടെ ജയലളിതയ്ക്കു ഓഹരി വിഹിതമുള്ള ഒട്ടേറെ സ്വത്തു വകകളില്‍ തോഴി ശശികലയ്ക്കും നിയമപരമായ പങ്കാളിത്തമുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷാ കാലാവധി കഴിഞ്ഞു ശശികല അടുത്ത വര്‍ഷം ആദ്യം പുറത്തിറങ്ങുമ്പോള്‍ ജയയുടെ സ്വത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ന്നുവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (8 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (10 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (10 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (10 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (11 hours ago)

ദൃശ്യങ്ങൾ പുറത്ത്  (11 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (11 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (11 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (11 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (13 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (13 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (13 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (13 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (14 hours ago)

Malayali Vartha Recommends