Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുല്‍വാമയില്‍ സൈന്യത്തിന്റെ ഇടപെടല്‍ മൂലം ലക്ഷ്യം കാണാതെ പോയ ഭീകരരുടെ വാഹനത്തെ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍

29 MAY 2020 07:02 AM IST
മലയാളി വാര്‍ത്ത

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ബാരിക്കേഡു തകര്‍ത്തു പോകാന്‍ ശ്രമിച്ച കാര്‍ പിടിച്ചെടുത്ത് സൈന്യം ഇടപെട്ട് നിര്‍വീര്യമാക്കിയതിനാല്‍ ഒഴിവായത് വന്‍ നാശനഷ്ടം ഉണ്ടാക്കുമായിരുന്ന ഐഇഡി സ്‌ഫോടനം. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് 40-45 കിലോ ഐഇഡിയുമായി ചെക്‌പോസ്റ്റിലെത്തിയ വാഹനം സൈന്യത്തിന് പിടിച്ചെടുക്കാന്‍ കഴിഞ്ഞത്. 2019 ഫെബ്രുവരിയില്‍ പുല്‍വാമയില്‍ നടന്ന സ്‌ഫോടനത്തില്‍ ഉപയോഗിച്ചതും ഐഇഡി ആയിരുന്നു.

വ്യാജ റജിസ്‌ട്രേഷന്‍ നമ്പര്‍ നമ്പറുമായി എത്തിയ കാറിനു നേരേ സുരക്ഷാസേന വെടിയുതിര്‍ത്തതിനെ തുടര്‍ന്നു ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. പിടിച്ചെടുത്ത ഐഇഡി ഉള്‍പ്പെട്ട കാര്‍, ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി. ഇതിനെത്തുടര്‍ന്നുണ്ടായ നിയന്ത്രിത സ്‌ഫോടനത്തില്‍ പ്രദേശത്തെ നിരവധി വീടുകള്‍ക്കു കേടുപാടു പറ്റി. വലിയ ശബ്ദത്തില്‍, കനത്ത പുക പുറത്തേക്കു വമിപ്പിച്ച്, ചുറ്റിലുമുള്ള മരങ്ങളെയാകെ ഇളക്കിയുള്ള സ്‌ഫോടനത്തിന്റെ വിഡിയോ പുറത്തുവന്നു. താമസക്കാരെ മാറ്റിയ ശേഷമായിരുന്നു നിര്‍വീര്യമാക്കല്‍ സ്‌ഫോടനം.

കഴിഞ്ഞ രണ്ടു മാസമായി കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. 30 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജീവന്‍ നഷ്ടമായത്. 38 ഭീകരരെ സൈന്യം വകവരുത്തി. 2019 ഫെബ്രുവരി 14-ന് പുല്‍വാമയില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഐഇഡി ഉപയോഗിച്ചു നടത്തിയ ചാവേറാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിനു പിന്നാലെ പാക്കിസ്ഥാനിലെ ജയ്‌ഷെ ഭീകര ക്യാംപില്‍ ഇന്ത്യ മിന്നലാക്രമണം നടത്തി.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (16 minutes ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (26 minutes ago)

നവവധുവിനെ മർദ്ദിച്ച് വാരിയെല്ല് പൊട്ടിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്ത് കഴക്കൂട്ടം പൊലീസ്  (39 minutes ago)

സംസ്ഥാനത്ത് എല്‍പിജി വിതരണത്തില്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉത്തരവ്  (56 minutes ago)

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (1 hour ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (1 hour ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (1 hour ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (2 hours ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (3 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (3 hours ago)

Malayali Vartha Recommends