Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുംബൈ നഗരം വന്‍ ഭീഷണിയില്‍... നിസ്സഹായരായി സര്‍ക്കാര്‍... ധാരാവി പോലുള്ള ചേരി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഒരു തരത്തിലും സാമൂഹ്യ അകലമോ വ്യക്തി ശുചിത്വമോ മുതലായ അനുബന്ധ നടപടികള്‍ പൂര്‍ണ്ണമായും കൈക്കൊണ്ടിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനോ കേന്ദ്ര സര്‍ക്കാരിനോ ഉറപ്പ് വരുത്താന്‍ കഴിയാത്ത അവസ്ഥ

29 MAY 2020 08:04 AM IST
മലയാളി വാര്‍ത്ത

രാജ്യത്ത് ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ കേവലം രണ്ടു ദിവസം കൂടി മാത്രമുള്ളപ്പോള്‍ സമൂഹ വ്യാപനം എന്ന സൂചനയാണ് ഇപ്പോഴുള്ളത് .ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മുബൈയില്‍ തന്നെയാണ് അതിനുള്ള സാധ്യത ഗണ്യമായി വര്‍ധിച്ചിരിക്കുന്നത് .മുംബൈയില്‍ മാത്രം 1100 കോവിഡ് മരണങ്ങളാണ് നാളിതുവരെയായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .അതിനാല്‍ തന്നെ അവിടെ താമസിക്കുന്ന രണ്ടു കോടിയില്‍ പരം വരുന്ന ജനവിഭാഗത്തിന് രോഗം പടരാനുള്ള സാധ്യത 50 ശതമാനത്തിലധികമാണ് .ധാരാവി പോലുള്ള ചേരി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഒരു തരത്തിലും സാമൂഹ്യ അകലമോ വ്യകതി ശുചിത്വമോ മുതലായ അനുബന്ധ നടപടികള്‍ പൂര്‍ണ്ണമായും കൈക്കൊണ്ടിട്ടുണ്ട് എന്ന് സംസ്ഥാന സര്‍ക്കാരിനോ കേന്ദ്ര സരക്കാരിനോ ഉറപ്പ് വരുത്താന്‍ കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത് .

അതിനാല്‍ തന്നെ ഇത്തരം മേഘലകളില്‍ നിന്നും വരുന്ന രോഗികളുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് കാണുന്നത് .അഞ്ചാം ഘട്ട ലോക്ക് ഡൗണ്‍ അനിവാര്യമായ സാഹചര്യമാണ് രാജ്യത്ത് ഉടനീളം നിലനില്‍ക്കുന്നത് .അതിനാല്‍ തന്നെ ഏതു വിധത്തിലും രോഗപ്രതിരോധം കൂടുതല്‍ കാര്യക്ഷമതയോട് കൂടി നടത്തുക എന്നതല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റു പോംവഴികളില്ല .

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ 9 ാം സ്ഥാനത്താണ് എന്നത് ആശങ്ക ജനകമായ കാര്യം തന്നെയാണ് .മൊത്തം രോഗബാധിതര്‍ ഒന്നേമുക്കാല്‍ ലക്ഷത്തിലേക്ക് നീങ്ങുന്ന അവസ്ഥായാണ് രാജ്യത്തുള്ളത് .അതിനിടയില്‍ കോവിഡ് വ്യാപിക്കുന്ന മുംബൈയില്‍ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും ആരോഗ്യപ്രവര്‍ത്തകരുടെ കുറവും ഭീഷണിയാകുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ പൊതിഞ്ഞുകെട്ടി നിരത്തിയിട്ടിരിക്കുന്ന മൃതദേഹങ്ങളുടെയും, കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ക്കു മുന്നില്‍ കിടക്ക ഒഴിയുന്നതു കാത്തിരിക്കുന്ന രോഗികളുടെയും കാഴ്ചകളാണ് നഗരത്തില്‍. ഇത് ഏതൊരു സര്‍ക്കാരിന്റെയും ആത്മവിശ്വാസം തകര്‍ക്കുന്ന കാഴ്ചയാണ് .

ആംബുലന്‍സ് കിട്ടാതെയും കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും ആശുപത്രിയില്‍ പ്രവേശനം ലഭിക്കാതെ മരിക്കുന്ന മറ്റു രോഗികളുടെ എണ്ണവും കൂടുന്നു. ചികിത്സ ലഭിക്കാതെ മരിക്കേണ്ടി വരുമോ എന്ന ആശങ്ക ശരാശരി മുംബൈക്കാരുടെ സമാധാനം കെടുത്തുന്നു. അതിഥിത്തൊഴിലാളികള്‍ അടക്കമുള്ളവരുടെ പലായനത്തിന് പിന്നിലെ പ്രധാന കാരണവും ഇതു തന്നെ. 20 ലക്ഷത്തോളം തൊഴിലാളികളാണ് സ്വന്തം സംസ്ഥാനങ്ങളിലേക്കു പോകാന്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. യാത്രാ സൗകര്യമില്ലാത്തതുകൊണ്ടു മാത്രം നാട്ടിലേക്കു പോകാന്‍ കഴിയാത്തവരാണു മലയാളികളില്‍ ഏറെപ്പേര്‍.

ജനസാന്ദ്രതയാണ് മുംബൈയിലെ രോഗവ്യാപനത്തിന്റെ അടിസ്ഥാന കാരണം എന്നത് പകലുപോലെ സത്യമാണ് . 2 കോടിയിലേറെയാണ് മുംബൈ നഗരവും പ്രാന്ത പ്രദേശങ്ങളുമടങ്ങുന്ന മേഖലയിലെ ജനസംഖ്യ. ആനുപാതികമായി ആശുപത്രികളും കിടക്കകളും ഇല്ലാതെ പോയതിനാലാണ് മഹാമാരിയില്‍ നഗരത്തിന്റെ ആരോഗ്യരംഗം ആടിയുലയുന്നത്. എന്നാല്‍, സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. മാസം അവസാനം രോഗികളുടെ എണ്ണം 1.5 ലക്ഷം വരെ ആയേക്കാമെന്ന് സാധ്യതാ പഠനങ്ങളുണ്ടായിരുന്നെങ്കിലും പകുതിയില്‍ താഴെയേ ആയിട്ടുള്ളു എന്നത് ആശ്വാസകരമാണന്നു ചീഫ് സെക്രട്ടറി അജോയ് മേത്ത പറയുന്നു. മരണനിരക്ക് 7.6 ശതമാനത്തില്‍ നിന്ന് 3.3 ശതമാനത്തില്‍ എത്തിയതും അധികൃതര്‍ക്ക് ആശ്വാസമാകുന്നു. ഗുജറാത്തില്‍ മരണനിരക്ക് 6 ശതമാനത്തിനു മുകളിലാണ്.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍, ഇളവുകള്‍ എന്നിവ കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി വിഡിയോ കോണ്‍ഫറന്‍സ് വഴി അവലോകനം ചെയ്തു. രോഗവ്യാപനം ഏറ്റവും ഉയര്‍ന്ന മുംബൈ, ചെന്നൈ, അഹമ്മദാബാദ് തുടങ്ങി 13 നഗരങ്ങളിലെ ജില്ലാ മജിസ്‌ട്രേറ്റുമാരും മുന്‍സിപ്പല്‍ കമ്മിഷണര്‍മാരും കാബിനറ്റ് സെക്രട്ടറി വിളിച്ച യോഗത്തില്‍ പങ്കെടുത്തു.നിലവില്‍ രോഗപ്രതിരോധത്തിനായി മഹാരാഷ്ട്രയിലെ ഹോട്ട് സ്‌പോട്ടുകള്‍ കുറഞ്ഞത് രണ്ടു മാസം കൂടി അടച്ചിട്ടേക്കുമെന്നു തന്നെയാണ് സൂചന.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (16 minutes ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (26 minutes ago)

നവവധുവിനെ മർദ്ദിച്ച് വാരിയെല്ല് പൊട്ടിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്ത് കഴക്കൂട്ടം പൊലീസ്  (39 minutes ago)

സംസ്ഥാനത്ത് എല്‍പിജി വിതരണത്തില്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉത്തരവ്  (56 minutes ago)

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (1 hour ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (1 hour ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (1 hour ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (2 hours ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (3 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (3 hours ago)

Malayali Vartha Recommends