തമിഴ്നാട്ടിലെ മധുരയില്‍ തുണിക്കടയില്‍ വന്‍ തീപിടിത്തം... മധുരയിലെ മീനാക്ഷി അമ്മന്‍ ക്ഷേത്രത്തിനു സമീപമുള്ള മൂന്നു നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്
തമിഴ്നാട്ടിലെ മധുരയില്‍ തുണിക്കടയില്‍ വന്‍ തീപിടിത്തം. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. മധുരയിലെ മീനാക്ഷി അമ്മന്‍ ക്ഷേത്രത്തിനു സമീപമുള്ള മൂന്നു നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ പത്ത് യൂണിറ്റുകളെത്തി തീയണക്കുകയാണ്.
വ്യാഴാഴ്ച വൈകിട്ടോടെ ആയിരുന്നു സംഭവം. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ആദ്യം തീ കണ്ടത്. പിന്നീട് മറ്റു നിലകളിലേക്കും പടരുകയായിരുന്നു. തീപിടിത്തതിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.
"
https://www.facebook.com/Malayalivartha