നിര്‍മ്മാണത്തിലിരിക്കുന്ന വീടിനോട് ചേര്‍ന്നുള്ള കാടുപിടിച്ച മണ്‍കൂനയില്‍ തൊഴിലാളികള്‍ കണ്ടത് ചോരക്കുഞ്ഞിനെ.... ശ്രദ്ധയോടെ മണ്ണ് നീക്കി കുഞ്ഞിനെ വാരിയെടുത്ത് ആശുപത്രിയിലേക്കോടി.... കരളലിയിക്കുന്ന സംഭവം നടന്നത് ഉത്തര്‍പ്രദേശില്‍...

ആ കുഞ്ഞിന് ആയുസ്സാണ്ടാവണം . ഇല്ലെങ്കില്‍ തൊഴിലാളികള്‍ അവന്റെ കരച്ചില് കേള്‍ക്കുമായിരുന്നില്ല. ജോലി ചെയ്തു കൊണ്ടിരിക്കവേ ഒരു നേര്‍ത്ത കരച്ചില് കേട്ട തൊഴിലാളികള്‍ ശ്രദ്ധിച്ചപ്പോള്‍ കണ്ടത് മണ്‍കൂനയില്‍ നിന്ന് പൊങ്ങിവന്ന കുഞ്ഞിക്കാലും നേര്‍ത്ത ഒരു കരച്ചിലുമായിരുന്നു.് ഓടിയെത്തിയ അവര്‍ ചെളിക്കൂന നീക്കി നോക്കിയപ്പോള്‍ വായ നിറയെ മണ്ണുമായി തെളിഞ്ഞു വന്നതു ജീവനുള്ളൊരു ആണ്‍കുഞ്ഞ്.ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ് നഗറിലുള്ള സൊനൗര ഗ്രാമത്തിലാണ് ആരുടെയും കരളലിയിക്കുന്ന സംഭവം.
നിര്‍മാണം നടക്കുന്ന വീടിനോടു ചേര്‍ന്ന്, കാടുപിടിച്ച സ്ഥലത്തുള്ള മണ്‍കൂനയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു ആ കുഞ്ഞ് ജീവന് ഉപേക്ഷിക്കപ്പെട്ടത്. വളരെ ശ്രദ്ധയോടെ മണ്ണ് നീക്കി അവനെ വാരിയെടുത്ത് അവര്‍ സമീപത്തെ ആശുപത്രിയിലേക്കോടി. വായിലും മൂക്കിലും മണ്ണു പോയതിനാല്‍ ശ്വാസകോശത്തിനു കേടുപാടു വന്നിട്ടുണ്ടാകുമോയെന്നായിരുന്നു ഡോക്ടര്‍മാരുടെ ആശങ്ക.ദേഹത്തെ മണ്ണും ചെളിയും തുടച്ചുനീക്കി, പരിചരിച്ചതോടെ കുഞ്ഞിന്റെ ആരോഗ്യം മെച്ചപ്പെട്ടു. വിദഗ്ധ ചികിത്സയ്ക്കായി പിന്നീടു ജില്ലാ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha