ടുക്ഡേ ടുക്ഡേ ഗ്യാങോ ഷര്‍ജീല്‍ ഇമാമോ,ഇനി നാം ഭയക്കേണ്ട. ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.... രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനു പിന്നാലെ വിവിധ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ...

രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനു പിന്നാലെ വിവിധ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ടുക്ഡേ ടുക്ഡേ ഗ്യാങോ ഷര്‍ജീല്‍ ഇമാമോ, രാജ്യത്തിന്റെ ഐക്യത്തെ ചോദ്യം ചെയ്യുന്നത് ആരുതന്നെ ആയാലും അവരെ വെറുതേ വിടില്ലെന്നും അത്തരക്കാര്‍ക്ക് മോദി സര്‍ക്കാര്‍ തക്കതായ ശിക്ഷ നല്‍കുമെന്നും അമിത് ഷാ വ്യക്തമാക്കി. അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് സൈനിക തലത്തിലും നയതന്ത്ര തലത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അതിര്‍ത്തി സംബന്ധമായ വിഷയങ്ങളില്‍ ഇന്ത്യ സന്ധി ചെയ്യില്ലെന്നും അമിത് ഷാ വ്യക്തമാക്കി.അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനം മുതല്‍ രാജ്യത്ത് വിവിധ ഭാഷാ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ വരെയുള്ള വിഷയങ്ങളില്‍ അദ്ദേഹം പ്രതികരിച്ചു. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.പല്‍ഘറിലെ സന്യാസിമാരുടെ കൊലപാതകത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കില്ല. വിഷയം ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
അതിനു മുമ്ബ് ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ നയതന്ത്ര- സൈനിക തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിന് മറ്റൊരു രാജ്യത്തിന്റെ സഹായം ആവശ്യമില്ലെന്നും അമിത് ഷാ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംഭവത്തെ ഗൗരവകരമായി തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നതെന്നും അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ ചരിത്രപരമായ തീരുമാനമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീരിലെ ഭീകരാക്രമണങ്ങളുടെ എണ്ണത്തില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഇതുവഴി യുവാക്കളെ വിഘടനവാദത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സാധിച്ചെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
അതേസമയം, വിവിധ ഭാഷാ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനായി 11,000 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതെന്നും 41 ലക്ഷം തൊഴിലാളികളെ ബസിലും 54 ലക്ഷം പേരെ ശ്രമിക് ട്രെയിനുകളിലും നാട്ടില്‍ തിരിച്ചെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.
അതിനു മുമ്ബ് ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ നയതന്ത്ര- സൈനിക തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിന് മറ്റൊരു രാജ്യത്തിന്റെ സഹായം ആവശ്യമില്ലെന്നും അമിത് ഷാ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ- ചൈന തര്‍ക്കം പരിഹരിക്കാന് ട്രംപ് മധ്യസ്ഥത വഹിക്കാമെന്ന് താത്പര്യം പ്രകടിപ്പിച്ചത് സംബന്ധിച്ച ചോദ്യത്തിന്, മോദിയുടെ നേതൃത്വത്തില്‍ നമ്മുടെ അന്താരാഷ്ട്ര അതിര്‍ത്തികള്‍ സുരക്ഷിതമാണെന്നും ഈ ഉറപ്പ് നല്‍കുന്നതായും ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.
മാത്രമല്ല, രാജ്യാതിര്‍ത്തി സംരക്ഷിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. അവിടെ ഒരു ദോഷവും ഉണ്ടാവാന്‍ അനുവദിക്കില്ല. രാജ്യ സുരക്ഷയും പരമാധികാരവും ഹനിക്കാന്‍ ആരേയും അനുവദിക്കില്ല. അത് ഞാന്‍ ഉറപ്പ് നല്‍കുന്നു. തര്‍ക്ക പരിഹാരത്തിന് മറ്റൊരു രാജ്യത്തിന്റെ സഹായം ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























