ഡല്‍ഹി അതിര്‍ത്തികള്‍ അടക്കുന്നു
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഒരാഴ്ചത്തേയ്ക്ക് ഡല്‍ഹിയിലെ അതിര്‍ത്തികള്‍ അടയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. അവശ്യ സേവനങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകള്‍ക്ക് മാത്രമേ നഗരത്തിലേയ്ക്ക് പ്രവേശനം അനുവദിക്കൂ.
ഡല്‍ഹിയിലെ എല്ലാ കടകളും വിപണികളും തുറക്കാന്‍ അനുമതി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. രാത്രി 9 മുതല്‍ പുലര്‍ച്ചെ 5 വരെ യാത്രകള്‍ക്ക് നിയന്ത്രണമുണ്ടാകും. ബാര്‍ബര്‍ ഷോപ്പുകളും സലൂണുകളും ഡല്‍ഹിയില്‍ തുറക്കും. എന്നാല്‍, സ്പാകള്‍ ചെയ്യാന്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകും.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8392 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ, രാജ്യത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,90,535 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 230 പേര് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5394 ആയി. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കും രോഗബാധയുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
91,819 പേര് രോഗമുക്തി നേടിയിട്ടുണ്ട് . 93,322 പേര് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്
https://www.facebook.com/Malayalivartha