രാജ്യത്തിന് മുന്നിലുള്ളത് വമ്പൻ വെല്ലുവിളികൾ; എല്ലാം മറികടക്കാനാകും; ഇപ്പോൾ പരമപ്രധാനം ജീവൻ രക്ഷിക്കൽ ! എന്തും നേരിടാൻ സജ്ജമെന്ന് പ്രധാന മന്ത്രി

പ്രധാന മന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. ഇപ്പോൾ നേരിടുന്ന പ്രതിസന്ധി നാം മറിക്കടക്കുമെന്നും ഇപ്പോൾ ജീവൻ രക്ഷിക്കുന്നതാണ് പ്രധാനമെന്നും പ്രധാന മന്ത്രി പറഞ്ഞു. സാമ്ബത്തിക പ്രതിസന്ധി മറികടക്കുകയാണ് മുന്നിൽ നിൽക്കുന്ന വലിയൊരു പ്രതിസന്ധി. എന്നാൽ അത് നാം മാറിക്കടക്കുമെന്ന് അദ്ദേഹം പറഞ്ഞു. വളർച്ച നിരക്ക് തിരികെ പിടിക്കും. ജൂൺ എട്ടു കഴിഞ്ഞാൽ കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്നും പ്രധാന മന്ത്രി പറഞ്ഞു . സ്വയം പര്യാപ്തത വരിക്കുക എന്ന കാര്യത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കും.
വളർച്ച നിരക്ക് തിരിച്ച് പിടിക്കും എന്ന കാര്യത്തിൽ ആത്‌മവിശ്വാസമുണ്ടെന്നും പ്രധാന മന്ത്രി പറഞ്ഞു. വൈറസിനെ നേരിടാൻ കൂടുതൽ നടപടിയുണ്ടാകുമെന്നും പ്രധാന മന്ത്രി പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രതികരങ്ങൾ ഇതായിരുന്നു. രാജയത്തെ ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങൾ കൈകൊണ്ടുവെന്നു അദ്ദേഹം പറഞ്ഞു. മാത്രമല്ല രാജ്യത്തിന്റെ വ്യവസായിക രംഗത്ത് കൂടുതൽ ആത്മവിശ്വാസം ഉണ്ടെന്നും അതിനെ ശക്തിപ്പെടുത്താൻ ശമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മെച്ചപ്പെട്ട നിലയിൽ ആണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
https://www.facebook.com/Malayalivartha
























