ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാന്റെ ഓഫീസിലെ 13 ജീവനക്കാര്‍ക്ക് കൊവിഡ്; ഓഫീസിലെ മറ്റ് ജീവനക്കാര്‍ നിരീക്ഷണത്തിൽ

ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാന്റെ ഓഫീസിലെ 13 ജീവനക്കാര്‍ക്ക് കൊവിഡ് . ഇതോടെ ഓഫീസിലെ മറ്റ് ജീവനക്കാര്‍ നിരീക്ഷണത്തിലും . ഇവരിൽ ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.
എന്നാൽ ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു. കൊവിഡ് വ്യാപനം തടയാന്‍ അധികൃതര്‍ ശ്രമിക്കുകയാണ്. എന്നാൽ കൂടുതല്‍ പേരിലേക്ക് രോഗം പകരുകയാണ്.രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഡല്‍ഹിയുടെ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടച്ചിട്ടുണ്ട്. ആശുപത്രികള്‍ നിറയുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇതെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു . രോഗം പകരുന്നതിന് ശമനമില്ലാതിരിക്കെ വ്യവസായ ശാലകളും മാര്‍ക്കറ്റുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കാന്‍ അനുവദിച്ചതിനെതിരെ വിമര്‍ശനമുയരുന്നുണ്ട്.
https://www.facebook.com/Malayalivartha
























