Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചുകൊന്നു; കണ്ടുനിന്നവർ കൈയടിച്ചു

02 JUNE 2020 10:12 PM IST
മലയാളി വാര്‍ത്ത

ഗ്രാമത്തിലുള്ള ഒരു പെണ്‍കുട്ടിയുമായുള്ള അടുപ്പവും അതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങലും കാരണം ഒരു യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഘട്ടില്‍ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. അംബികപ്രസാദ് പട്ടേല്‍ എന്ന 22 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ അയല്‍ക്കാരും നാട്ടുകാരും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

ഗ്രാമത്തിലുള്ള ഒരു പെണ്‍കുട്ടിയുമായുള്ള അടുപ്പവും അതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. രാത്രി വീട്ടിലേക്ക് ഇരച്ചെത്തിയ ഒരു കൂട്ടം ആള്‍ക്കാര്‍ യുവാവിനെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് ജീവനോടെ തീകൊളുത്തി.

ഒരു വര്‍ഷത്തോളമായി സമീപവാസിയായ പെണ്‍കുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബം ഈ ബന്ധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. മാസങ്ങള്‍ക്ക് മുമ്പ് യുവാവിന് പോലീസ് കോണ്‍സ്റ്റബിളായി ജോലി ലഭിച്ചെങ്കിലും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. ഇതിനിടെ യുവാവിന്റെയും പെണ്‍കുട്ടിയുടെയും ചില സ്വകാര്യചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഈ സംഭവത്തില്‍ പെണ്‍കുട്ടിയും കുടുംബവും പോലീസില്‍ പരാതി നല്‍കി. കേസില്‍ അറസ്റ്റിലായ യുവാവ് ജയിലിലുമായി. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെയ് ഒന്നിന് പരോള്‍ ലഭിച്ച് പുറത്തിറങ്ങി. ഇതിനുപിന്നാലെയാണ് അയല്‍ക്കാരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തിയത്.

സംഭവമറിഞ്ഞ് തിങ്കളാഴ്ച രാത്രി ഗ്രാമത്തിലെത്തിയ പോലീസ് സംഘത്തിന് നേരേയും ആക്രമണമുണ്ടായി. രണ്ട് പോലീസ് വാഹനങ്ങളും ബൈക്കും അക്രമികള്‍ അഗ്നിക്കിരയാക്കി. പോലീസുകാര്‍ക്കും പരിക്കേറ്റു. അതേസമയം, യുവാവിന്റെ കൊലപാതകത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് ഗ്രാമത്തില്‍ വന്‍ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (39 minutes ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (2 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (3 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (3 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (4 hours ago)

റബർ വില തിരിച്ചുകയറി...  (4 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (4 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (4 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (4 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (4 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (5 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (5 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (5 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (6 hours ago)

Malayali Vartha Recommends