കൊങ്കന്‍ വഴിയുള്ള സ്പെഷല്‍ ട്രെയിനുകള്‍ നിസര്‍ഗയുടെ പശ്ചാത്തലത്തില്‍ വഴി തിരിച്ചു വിട്ടു
നിസര്‍ഗ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കൊങ്കണ്‍ പാതയിലൂടെയുള്ള സ്പെഷല്‍ ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടതായി റെയില്‍വേ അറിയിച്ചു.
വഴിതിരിച്ചുവിട്ട ട്രെയിനുകളുടെ വിവരം:
തിരുവനന്തപുരത്തു നിന്നു കുര്‍ള എല്‍ടിടിയിലേക്കു ചൊവ്വാഴ്ച പുറപ്പെട്ട നേത്രാവതി എക്സ്പ്രസ് (06346) മഡ്ഗാവ്, ലോണ്ട, മീറജ്, പുണെ, കല്യാണ്‍ വഴി തിരിച്ചുവിട്ടു.
എറണാകുളത്തു നിന്നു ഡല്‍ഹി നിസാമുദീനിലേക്കു ചൊവ്വാഴ്ച (02-06-2020) പുറപ്പെട്ട മംഗള എക്സ്പ്രസ് (02617) മഡ്ഗാവ്, ലോണ്ട, മീറജ്, പുണെ, മന്‍മാഡ് വഴി തിരിച്ചുവിട്ടു.
ന്യൂഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേക്കു ചൊവ്വാഴ്ച പുറപ്പെട്ട സ്പെഷല്‍ ട്രെയിന്‍ (02432) സൂറത്ത്, വസായ് റോഡ്, കല്യാണ്‍, മീറജ്, ലോണ്ട, മഡ്ഗാവ് വഴി തിരിച്ചുവിട്ടു.
കുര്‍ള എല്‍ടിടിയില്‍ നിന്ന് ബുധനാഴ്ച (03-06-2020) രാവിലെ 11.40നു പുറപ്പെടേണ്ട നേത്രാവതി എക്സ്പ്രസ് (06345) വൈകിട്ട് ആറിലേക്കു മാറ്റി.
https://www.facebook.com/Malayalivartha