സിഎപിഎഫ് കന്റീന്‍ സ്വദേശിവല്‍ക്കരണം പാളി, ഒഴിവാക്കുന്ന ഉല്പന്നങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിര്‍മിച്ചവയും!
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ 12-നാണ് സ്വദേശിവല്‍ക്കരണത്തിലൂടെ സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ അഭ്യര്‍ഥിച്ചത്. പിറ്റേന്നുതന്നെ സിഎപിഎഫ് കന്റീനുകളില്‍ സ്വദേശി ഉല്പന്നങ്ങള് മാത്രമാവും വില്‍ക്കുകയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
എന്നാല്‍ കേന്ദ്ര സായുധ പൊലീസ് സേനാ (സിഎപിഎഫ്) കന്റീനുകളില്‍ സ്വദേശിവല്‍ക്കരണം നടത്താനുള്ള ശ്രമം തുടക്കത്തില്‍തന്നെ പാളി. കന്റീനുകളില്നിന്ന് ഒഴിവാക്കുന്ന 1026 ഉല്പന്നങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിര്‍മിച്ചവയും ഉള്‍പ്പെട്ടപ്പോള്‍, പട്ടിക തയാറാക്കിയ ഉദ്യോഗസ്ഥനെതിരെ ആഭ്യന്തര മന്ത്രാലയം നടപടിക്കു നിര്‍ദേശിച്ചിരിക്കയാണ്.
തങ്ങളോട് ആലോചിക്കാതെ, സിഎപിഎഫ് കന്റീന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ (സിഇഒ) തയാറാക്കിയതാണു പട്ടികയെന്നും ഉദ്യോഗസ്ഥനെതിരെ നടപടിക്കു നിര്‍ദേശിച്ചെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
സായുധ പൊലീസുകാരും വിരമിച്ചവരും കുടുംബാംഗങ്ങളുമായി 50 ലക്ഷത്തിലേറെപ്പേര്‍ക്കായി 1819 കന്റീനുകളുണ്ട്. 446 സ്ഥാപനങ്ങളാണ് ഉല്പന്നങ്ങള് ലഭ്യമാക്കുന്നത്. 2800 കോടിയുടേതാണു പ്രതിവര്‍ഷ ഇടപാട്.
ഡാബര്‍ ഇന്ത്യ, ബജാജ് ഇലക്ട്രിക്കല്‍സ്, സെല്ലോ ഇന്ത്യ, ടൈമെക്സ്, ഗോദ്റെജ്, നീല്‍കമല്‍, വിപ്രോ തുടങ്ങിയവയുടെ ഉല്പന്നങ്ങളും ഒഴിവാക്കിയവയില്‍ ഉള്‍പ്പെട്ടതോടെയാണു പട്ടിക പിന്‍വലിച്ചത്.
നിര്‍മാണത്തിന് ഉപയോഗിച്ച അസംസ്കൃത വസ്തുക്കള്‍ എവിടെനിന്നുള്ളത് എന്നതുള്‍പ്പെടെ ഉല്പന്നത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്നു കമ്പനികളോട് സിഇഒ നിര്‍ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ പട്ടികയാണു വിവാദത്തിലായത്. വിദേശത്തുനിന്നുള്ള മുതല്‍മുടക്കു പ്രോല്‍സാഹിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഇന്ത്യന്‍ ഉല്പന്നങ്ങള് മാത്രമെന്ന നയം പല കമ്പനികളും ചോദ്യം ചെയ്യുന്നു.
https://www.facebook.com/Malayalivartha