പത്താംക്ലാസുകാരിയെ രാത്രിയില്‍ കാണാനെത്തി... പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരനും ചേര്‍ന്നു വിദ്യാര്‍ത്ഥിയെ വെട്ടിക്കൊലപ്പെടുത്തി

പത്താംക്ലാസുകാരിയെ രാത്രിയില്‍ കാണാനെത്തി... പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരനും ചേര്‍ന്നു വിദ്യാര്‍ത്ഥിയെ വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലെ ചിദംബരത്താണ് പത്താം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ കൂടെ പഠിച്ച പെണ്‍കുട്ടിയെ കാണാനായി വീട്ടിലെത്തിയപ്പോഴാണ് പിടികൂടി കൈകള്‍ ബന്ധിപ്പിച്ച ശേഷം പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരനും ചേര്‍ന്നു വെട്ടികൊലപ്പെടുത്തിയത്. വീട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലയുടെ കാരണം വ്യക്തമായത്.
മരിച്ച അന്‍പഴകനു വീട്ടിലെ പത്താം ക്ലാസുകാരിയോടു ഇഷ്ടമായിരുന്നു. പെണ്‍കുട്ടിയെ ശല്യം ചെയ്യരുതെന്ന പലതവണ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിലക്കിയിട്ടുണ്ടായിരുന്നു.അതൊന്നും വകവയ്ക്കാതെ കഴിഞ്ഞ ദിവസം രാത്രി അന്‍പഴകന്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്കു പോയി. അന്‍പഴകന്‍ വീട്ടിലെത്തിയതറിഞ്ഞ പെണ്‍കുട്ടിയുടെ മാതാപിതാക്കളും പതിനേഴു വയസുള്ള സഹോദരനും കൂടി പിടികൂടി കൊലപെടുത്തുകയായിരുന്നു. കൈകള്‍ പിന്നിലേക്കു കെട്ടി തലയിലും ഉടലിലും ആകെ വെട്ടിപരുക്കേല്‍പ്പിച്ച നിലയില്‍ തൊട്ടുത്തുള്ള ജ്ഞാനപ്രകാശമെന്ന തെരുവിലെ വീടിന്റെ ടെറസിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha























