റോഡ് പണിയുമെന്ന് പറഞ്ഞാൽ പണിഞ്ഞിരിക്കും ; ഇന്ത്യയും ചൈനയും തമ്മില്‍ അഭിപ്രായവ്യത്യാസമുള്ള അഞ്ചു പ്രധാന മേഖലകളില്‍ സംഘര്‍ഷാവസ്ഥ

മേയ് അഞ്ചിനും ആറിനും പാംഗോംഗ് തടാകത്തിനടുത്ത് ഇരു സൈന്യങ്ങളും നേരിട്ട് ഉരസിയതോടെയാണ് സംഘർഷമുണ്ടായത്. മൂന്നു പ്രദേശങ്ങളില്‍ ചൈനീസ് സൈനികർ ഇന്ത്യന്‍പക്ഷത്തേക്ക് അതിക്രമിച്ചുകയറി. ഇന്ത്യയും ചൈനയും തമ്മില്‍ അഭിപ്രായവ്യത്യാസമുള്ള അഞ്ചു പ്രധാന മേഖലകളില്‍ സംഘര്‍ഷാവസ്ഥയുണ്ട്. 1962ലെ യുദ്ധത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റവും ഗൗരവമേറിയ അതിർത്തിത്തർക്കമായിരുന്നു ഇത്. പിന്നീട് നടന്ന സമാധാന ചർച്ചകൾ ഫലം കാണാതെ പോയപ്പോഴും റോഡ് പണി നടത്തും എന്ന കാര്യത്തിൽ; ഇന്ത്യ ഉറച്ചു നിന്നിരുന്നു അങ്ങനെ
കിഴക്കന്‍ അതിര്‍ത്തിയില്‍ റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായി മാറുമ്പോള്‍ ചൈനീസ് അതിര്‍ത്തിക്കടുത്ത് റോഡ് നിര്‍മ്മാണത്തിനായി 8000 തൊഴിലാളികളെ വിട്ടുകൊടുത്ത് ഝാര്‍ഖണ്ഡ്. ഇന്ത്യയൂടെ കിഴക്കന്‍ അതിര്‍ത്തിയിലെ ലഡാക്ക് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പ്രദേശങ്ങളിലും അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലും റോഡുകളും മറ്റുള്ള അടിസ്ഥാന സൗകര്യങ്ങളും സൃഷ്ടിക്കാന്‍ 11,000 പേരെയാണ് ഝാര്‍ഖണ്ഡ് വിട്ടു കൊടുക്കുന്നത്. മികച്ച കൂലി അടക്കമുള്ള സൗകാര്യങ്ങള്‍ ഉറപ്പാക്കി ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനു (ബിആര്‍ഒ)മായി കരാര്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ ഒപ്പിട്ടു.
തൊഴിലാളികള്‍ക്ക് മികച്ച വേദനവും മതിയായ ക്ഷേമകാര്യങ്ങളും ഉറപ്പാക്കുന്നതാണ് കരാര്‍. അതിര്‍ത്തികളില്‍ റോഡ് നിര്‍മ്മാണവും അതിന്റെ അറ്റകുറ്റ പണികളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ്. 11,800 തൊഴിലാളികളെയാണ് ബിആര്‍ ഒ യ്ക്ക് ആവശ്യം. ഉയര്‍ന്ന പ്രദേശത്തെ നിര്‍മ്മാണ ജോലികള്‍ ആയതിനാല്‍ മതിയായ സുരക്ഷയും ക്ഷേമ കാര്യങ്ങളും അവകാശങ്ങളുടേയും ഉറപ്പ് കമ്പനി എഴുതിക്കൊടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി 15 - 20 ശതമാനം ശമ്പളം കമ്പനി കൂട്ടുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
ദേശീയ സുരക്ഷയാണ് പരമപ്രധാനമെങ്കിലും രാഷ്ട്രത്തെ സേവിക്കുമ്പോള്‍ തൊഴിലാളികള്‍ അന്തസ്സിനും ആദരവിനും അവകാശമുണ്ടെന്ന് ഷിബുസോറന്‍ പറഞ്ഞു. മതിയായ ശമ്പളത്തിന് പുറമേ അവരുടെ താമസം, ഭക്ഷണകാര്യം, വസ്ത്രം, പരുക്കിന് ചികിത്സ തുടങ്ങിയ കാര്യങ്ങളെല്ലാം കരാറില്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു. കഴിഞ്ഞ മാസം ഈ തൊഴിലാളികള്‍ക്ക് ജമ്മു കശ്മീരിലേക്കും ലഡാക്കിലേക്കും ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളിലെ റോഡ് നിര്‍മ്മാണ ജോലികള്‍ക്ക് പോകാന്‍ 11 സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം റെയില്‍വേയോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം 11,815 തൊഴിലാളികളില്‍ ലഡാക്കിലെ വിജയാക്കിലെ ജോലികള്‍ക്ക് മാത്രമായി 8000 തൊഴിലാളികളെയാണ് ബിആര്‍ച ആവശ്യപ്പെട്ടിരിക്കുന്നത്. ബാക്കിയുള്ളവര്‍ ഉത്തരാഖണ്ഡിലെ ശിവാലിക്, ഹിമാചലിലെ പ്രൊജക്ട് ദീപക്, ജമ്മുകശ്മീരിലെ പ്രൊജക്ട് ബീക്കണ എന്നിവിടങ്ങളിലേക്കാണ് ബാക്കി തൊഴിലാളികള്‍ പോകുന്നത്. അതേസമയം ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ ലഡാക്കിലെ അതിര്‍ത്തയില്‍ മുഖാമുഖം വരാനുള്ള സാഹചര്യം നില്‍ക്കേ അതിര്‍ത്തിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറെ നിര്‍ണ്ണായകമാണ്. പാംഗോഗ്‌സോ തടകാത്തിന് സമീപം ഗാല്‍വാന്‍ വാലിയിലെ ദര്‍ബുക് ഷായോക് - ദൗലത് ബെഗ് ഓള്‍ഡിയുമായി ബന്ധിപ്പിക്കുന്ന റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളും ആഴ്ചകള്‍ക്ക് മുമ്പ് പ്രശ്‌നം ഉടലെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha






















