രാഷ്ട്രത്തിന്റെ സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ടുകൊണ്ടുള്ള പുതിയ പദ്ധതി... ഇന്ത്യയില്‍ ഓരോ സംസ്ഥാനങ്ങളിലും ജില്ലാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാനും രോഗപ്രതിരോധ നടപടികള്‍ തുടരാനും കേന്ദ്ര ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം

ലോക്ക് ഡൗണ്‍ കാലാവധി കഴിഞ്ഞു എന്ന് കരുതി ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ അനിവാര്യത ഇപ്പോഴും നിലനില്‍ക്കുകയാണ് .വൈറസിനെ തുരത്തുക എന്നത് അനിശ്ചിത കാലത്തേക്ക് നീണ്ടു നില്‍ക്കുന്ന പോരാട്ടമായതിനാല്‍ തന്നെ ജനകീയ പോരാട്ടം തുടരുക തന്നെ ചെയ്യും എന്നാണ് കേന്ദ്രത്തിന്റെ നിലപാട് .ഇന്ത്യയിലെ കണ്ടെയിന്മെന്റ് സോണുകള്‍ ഒഴികെ മറ്റെല്ലാ പ്രദേശങ്ങളിലെയും പ്രവര്‍ത്തനം
പഴയ രീതിയിലേക്ക് കൊണ്ട് വന്ന് സാമ്പത്തിക മുരടിപ്പിനെ അതിജീവിക്കാനായുള്ള തീവ്രമായ ശ്രമങ്ങള്‍ തുടരുമ്പോഴാണ് പുതിയ മാനദണ്ഡങ്ങള്‍ കേന്ദ്ര ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത് .കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അതേപടി പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുവാനായുള്ള ശ്രമവും ആരംഭിച്ചിരിക്കുകയാണ്.
ഇന്ത്യയില്‍ ഓരോ സംസ്ഥാനങ്ങളിലും ജില്ലാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാനും രോഗപ്രതിരോധ നടപടികള്‍ തുടരാനുമാണ് കേന്ദ്ര ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം വന്നിരിക്കുന്നത് രോഗവ്യാപനം കൂടുതലായുള്ള ജില്ലകളില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ തന്നെ പ്രധിരോധ നടപടികളുമായി മുന്നോട്ട് പോകുമെന്നത് വ്യക്തമായിക്കഴിഞ്ഞിരിക്കുകയാണ്.
കൊറോണ വൈറസിനെ നേരിടുന്നതിനായി ജില്ലാ അടിസ്ഥാനത്തിലുള്ള പദ്ധതി ആവിഷ്‌ക്കരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പടുവിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതാത് ജില്ലാ ഭരണകൂടത്തിന് കൂടുതല്‍ ഉത്തരവാദിത്തമേറുകയാണ് . ജില്ലാ അടിസ്ഥാനത്തില്‍ വരും മാസങ്ങളിലേക്കുള്ള പ്രത്യേക പ്രതിരോധ പദ്ധതി തയ്യാറാക്കണമെന്ന് ആരോഗ്യ മന്ത്രാലയ സെക്രട്ടറി പ്രീതി സുതന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. എല്ലാ സംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സിലാണ് ആരോഗ്യ സെക്രട്ടറി നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.അതിനാല്‍ തന്നെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനായുള്ള ഉത്തരവാദിത്തവും അതാത് സംസ്ഥാന ആരോഗ്യവകുപ്പിന്റേതു തന്നെയാണ് .ജില്ലാ തലത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സമയാസമയങ്ങളില്‍ സേവനവും ആത്മവിശ്വാസവും നല്‍കുന്നതിന് ജനപ്രതിനിധികളുടെ ഇടപെടല്‍ ഉണ്ടാകണമെന്നും നിര്‍ദ്ദേശമുണ്ട്.
അതിനായി അവര്‍ സദാ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും കേന്ദ്രം വ്യക്തമാക്കിയിരിക്കുകയാണ് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ശക്തമായ നിരീക്ഷണ സംവിധാനം വേണം. പ്രതിരോധ നടപടികളില്‍ ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കണം. കൊറോണ രോഗികളെ തിരിച്ചറിയുന്നതിന് പനി ക്ലിനിക്കുകള്‍ ആരംഭിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. രോഗികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുകയും പരിശോധനാ ഫലങ്ങള്‍ കൃത്യമായി ലഭ്യമാക്കുകയും വേണം. ചികിത്സയ്ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്താന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്നും ആരോഗ്യ സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഇതിനായുള്ള എല്ലാത്തരം സഹായവും കേന്ദ്രം ഉറപ്പുനല്‍കിയിരിക്കുകയാണ് .
"
https://www.facebook.com/Malayalivartha






















