Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

ബിജെപിയെയും യോഗി ആദിത്യനാഥിനെയും പൂട്ടാന്‍ പുതിയ നീക്കങ്ങളുമായി പ്രിയങ്ക ഗാന്ധി... യോഗിക്കെതിരെ മാസ്റ്റര്‍ ഗെയിം തയ്യാറാക്കി പ്രിയങ്ക

09 JUNE 2020 08:12 AM IST
മലയാളി വാര്‍ത്ത

ബിജെപിയെയും യോഗി ആദിത്യനാഥിനെയും പൂട്ടാന്‍ പുതിയ നീക്കങ്ങളുമായി പ്രിയങ്ക ഗാന്ധി. സംസ്ഥാനത്ത് ഉയര്‍ന്ന് വന്നിരിക്കുന്ന അധ്യാപകരുടെ നിയമന തട്ടിപ്പാണ് പുതിയ ആയുധമായിരിക്കുന്നത്. കോടതി വരെ ഈ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. അതേസമയം അതിഥി തൊഴിലാളി വിഷയത്തില്‍ ലഭിച്ച അപ്രതീക്ഷിത രാഷ്ട്രീയ മൈലേജ് പരമാവധി ഉപയോഗപ്പെടുത്താനാണ് പ്രിയങ്ക നീക്കം. മൂന്ന് വിഷയങ്ങളില്‍ കേന്ദ്രീകരിച്ച് ബിജെപിക്കെതിരെ പോരാടണമെന്നാണ് നിര്‍ദേശം. ഈ നീക്കത്തില്‍ ഒരിക്കല്‍ പോലും ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം കടന്നുവരില്ല. പകരം പുതിയൊരു സ്‌റ്റൈലാണ് പയറ്റുന്നത്.

മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് വ്യാപം കേസായിരുന്നു. ഇപ്പോഴും അതിന്റെ നാണക്കേട് പാര്‍ട്ടിയെ വിട്ട് പോയിട്ടില്ല. യുപിയിലും സമാന സംഭവം ആവര്‍ത്തിച്ചിരിക്കുകയാണ്. 69000 അധ്യാപകരുടെ നിയമനത്തില്‍ ക്രമക്കേടുകള്‍ നടന്നെന്നാണ് പ്രിയങ്ക ആരോപിക്കുന്നത്. യോഗി സര്‍ക്കാരിന്റെ വ്യാപം അഴിമതിയാണ് ഈ നിയമനങ്ങളെന്ന് പ്രിയങ്ക ആരോപിച്ചു. ഇവരില്‍ നിന്ന് പണം വാങ്ങിയോ എന്ന വിഷയം കോണ്‍ഗ്രസ് അന്വേഷിക്കുന്നുണ്ട്.

യോഗി സമ്മര്‍ദത്തിലാക്കുക എന്ന ലക്ഷ്യം കൃത്യമായി പ്രിയങ്ക നിറവേറ്റിയിരിക്കുകയാണ്. ഈ അഴിമതിയില്‍ റാക്കറ്റുകള്‍ ഉണ്ടെന്ന് പ്രിയങ്ക ആരോപിച്ചു. ഡയറികളില്‍ വിദ്യാര്‍ത്ഥികളുടെ പേരുകളുണ്ട്. പണം നല്‍കിയതായി പറയുന്നുണ്ട്. പരീക്ഷാ കേന്ദ്രങ്ങളിലെ ക്രമക്കേടുകള്‍ തെളിയിക്കുന്നത്, ഇതിന്റെ വ്യാപ്തി എത്രയോ വലുതാണെന്നാണ്. ഇത് യുപി സര്‍ക്കാരിന്റെ വ്യാപം അഴിമതിയാണ്. കഠിനാധ്വാനം ചെയ്യുന്ന യുവജനതയോട് ഒരിക്കലും അനീതി കാണിക്കാന്‍ പാടില്ല. സര്‍ക്കാരിന് നീതി ലഭ്യമാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, പ്രക്ഷോഭത്തിലൂടെ അത് നേടിയെടുക്കുമെന്നും പ്രിയങ്ക പറഞ്ഞു.

പ്രിയങ്കയുടെ നീക്കങ്ങള്‍ ബിജെപിയേക്കാള്‍ ഭയപ്പെടുത്തുന്നത് സമാജ് വാദി പാര്‍ട്ടി, ബിഎസ്പി എന്നീ പാര്‍ട്ടികളെയാണ്. ബിഎസ്പിയുടെ നിരവധി നേതാക്കള്‍ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിലേക്ക് കൊഴിഞ്ഞുപോവുകയാണ്. യുപി മിത്ര എന്ന എന്ന ഹെല്‍പ്പ്ലൈന്‍ ഒരുമാസമായി യുപിയില്‍ സജീവമാണ്. പ്രിയങ്കയാണ് ഇതിന്റെ ബുദ്ധികേന്ദ്രം. അഞ്ചര ലക്ഷം പേരാണ് നാട്ടിലേക്ക് തിരിക്കാനായി ഇതില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ച് ലക്ഷം അപേക്ഷകള്‍ വിവിധ ജില്ലകളില്‍ നിന്നായി വന്നിട്ടുമുണ്ട്. ഓരോ സംസ്ഥാനങ്ങള്‍ക്കും ഈ പട്ടിക കൈമാറിയിട്ടുണ്ട്. ഇവിടെയുള്ള കോണ്‍ഗ്രസ് യൂണിറ്റുകള്‍ സ്വന്തം ചെലവില്‍ ഇവരെ നാട്ടിലെത്തിക്കും. എസ്പി ഈ നീക്കങ്ങളെ ഭയന്ന് രാഷ്ട്രീയ പ്രസ്താവനകളും ആരംഭിച്ചിട്ടുണ്ട്.

യോഗിയെ പൂട്ടാന്‍ മൂന്ന് വിഷയങ്ങള്‍ ഉപയോഗിച്ചുള്ള സര്‍വ സന്നാഹ പോരാട്ടമാണ് പ്രിയങ്ക നടത്തുന്നത്. ഒന്ന് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിന്റെ അറസ്റ്റാണ്. ദളിത് വിഷയമായി സംസ്ഥാനത്താകെ പ്രചാരണത്തിലാണ് കോണ്‍ഗ്രസ്. രണ്ടാമത്തെ വിഷയം കരിമ്പ് കര്‍ഷകരുടെ ദുരിതമാണ്. അടുത്തിടെ തനിക്ക് ലഭിക്കാനുള്ള തുക കിട്ടാത്തതിനെ തുടര്‍ന്ന് കരിമ്പ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. 14 ദിവസത്തിനുള്ളില്‍ മുഴുവന്‍ പണവും നല്‍കുമെന്നായിരുന്നു യോഗിയുടെ വാഗ്ദാനം. പല പഞ്ചസാര മില്ലുകളും പണം നല്‍കാതെ പൂട്ടി പോവുകയാണെന്നും പ്രിയങ്ക ചൂണ്ടിക്കാണിക്കുന്നു.

ഇനി യുപി തൊഴിലില്ലായ്മ നിരക്കില്‍ വളരെ പിന്നിലാണ്. സംസ്ഥാനത്തെ യുവാക്കള്‍ വോട്ടുബാങ്കിനെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകമാണ്. അതുകൊണ്ട് ഇവരെ ലക്ഷ്യമിട്ടാണ് പ്രിയങ്കയുടെ ടീം പ്രവര്‍ത്തിക്കുന്നത്. അറ്റ്ലസിന്റെ ഗാസിയാബാദ് ഫാക്ടറി അടുത്തിടെ പൂട്ടിയിയിരുന്നു. ആയിരത്തിലധികം പേര്‍ക്കാണ് ഇതിലൂടെ തൊഴില്‍ നഷ്ടമായത്. കേന്ദ്രത്തിന്റെ പാക്കേജും യോഗിയുടെ തൊഴിലാളിയുടെ നയവും ഒരു മാറ്റവും കൊണ്ടുവന്നിട്ടില്ലെന്ന് പ്രിയങ്ക പറഞ്ഞു. കൂടുതല്‍ യുവാക്കള്‍ സംസ്ഥാനം വിട്ട് പോകുമെന്നാണ് റിപ്പോര്‍ട്ട്. ഇതാണ് പ്രിയങ്ക അടുത്ത പ്രധാന തിരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി  (4 hours ago)

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി  (4 hours ago)

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍  (4 hours ago)

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (4 hours ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (5 hours ago)

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ  (5 hours ago)

പ്രേം കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം  (5 hours ago)

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല  (6 hours ago)

പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ  (7 hours ago)

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ  (7 hours ago)

പൊലീസുകാരനെ ആക്രമിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍  (7 hours ago)

ദൈവം തന്നു ദൈവം ഉപയോഗിച്ചു ദൈവം എടുത്തു...!ആലിനെ നോക്കി മരവിച്ചിരുന്ന് അമ്മ...! മാലാഖയെ കാണാൻ അവരും  (7 hours ago)

സ്വര്‍ണം അയ്യപ്പ സംഗമം. യുവതി പ്രവേശന വിധി. എല്ലാം കൊണ്ടും മേളം. ഈ മാസം നിര്‍ണായകം.  (7 hours ago)

പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ആലിനിനെ യാത്രയാക്കാനെത്തി സുരേഷ് ഗോപി  (7 hours ago)

വിശ്വാസ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (7 hours ago)

Malayali Vartha Recommends