ബെംഗളൂരുവില്‍ നിന്ന് മാന്നാറിലെത്തി വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന മുന്‍ അധ്യാപിക നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു... മൂന്ന് ഡോക്ടര്‍മാരുള്‍പ്പെടെ ഇരുപതോളം ജീവനക്കാര്‍ ഐസൊലേഷനില്‍

ബെംഗളൂരുവില്‍ നിന്ന് മാന്നാറിലെത്തി വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന മുന്‍ അധ്യാപിക നെഞ്ചുവേദനയെത്തുടര്‍ന്ന് മരിച്ചു. യു.എന്‍. മുന്‍ ഇലക്ട്രല്‍ ഉപദേഷ്ടാവ് മാന്നാര്‍ പാവുക്കര കിടാച്ചേരില്‍ തോമസ് മാത്യുവിന്റെ ഭാര്യയും ഡല്‍ഹി യുണിവേഴ്സിറ്റി കോളേജ് മുന്‍ അധ്യാപികയുമായ ഡോ.സലില തോമസ് (61) ആണ് മരിച്ചത്. ബെംഗളൂരുവില്‍ മകനോടൊപ്പമായിരുന്ന സലിലയും ഭര്‍ത്താവും ജൂണ്‍ അഞ്ചിനാണ് നാട്ടിലെത്തിയത്.
തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ഞായറാഴ്ച നെഞ്ചുവേദനയെത്തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയയാക്കുകയും ചെയ്തു. രാത്രിയോടെ അസ്വസ്ഥത കൂടി മരണം സംഭവിച്ചു. നിരീക്ഷണത്തിലായിരുന്നതിനാല്‍ സ്രവം എടുത്ത് പരിശോധനയ്ക്കയച്ചു. മൃതദേഹം പത്തംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
ഇവര്‍ നിരീക്ഷണത്തിലായിരുന്നത് വൈകിയറിഞ്ഞതിനാല്‍ ആന്‍ജിയോപ്ലാസ്റ്റി നടത്തിയ ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാരുള്‍പ്പെടെ ഇരുപതോളം ജീവനക്കാര്‍ ഐസൊലേഷനിലായി. ഡല്‍ഹിയിലെ ഉദ്യോഗത്തില്‍നിന്ന് വിരമിച്ചശേഷം നാട്ടിലായിരുന്ന ഇവര്‍ മാര്‍ച്ച് 11-നാണ് ബെംഗളൂരുവില്‍ മകന്റെ അടുത്തേക്ക് പോയത്.
https://www.facebook.com/Malayalivartha






















