നാളെ രുദ്രപൂജയോടെ അയോധ്യ ക്ഷേത്രനിര്‍മാണം തുടങ്ങും

നാളെ രുദ്രാഭിഷേകം നടക്കുന്നതോടെ അയോധ്യയില്‍ ക്ഷേത്രനിര്‍മാണത്തിന്റെ തുടക്കമായെന്ന് കണക്കാക്കാമെന്നു ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യഗോപാല്‍ ദാസിന്റെ വക്താവ് മഹന്ത് കമല്‍ നയന്‍ ദാസ് പറഞ്ഞു.
ശിവപ്രീതിക്കായി രാമജന്മഭൂമിക്കു സമീപത്തുള്ള കുബേര്‍ തില ക്ഷേത്രത്തില്‍ നടക്കുന്ന പൂജാചടങ്ങുകള്‍ രാവിലെ 8-ന് ആരംഭിക്കും. ക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമി നിരപ്പാക്കല്‍ തുടരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രനിര്‍മാണത്തിനു തുടക്കം കുറിക്കാന്‍ എത്തണമെന്നാണ് ട്രസ്റ്റില്‍ ഭൂരിപക്ഷത്തിന്റെയും ആഗ്രഹമെന്ന് അംഗങ്ങളിലൊരാള്‍ പറഞ്ഞു.
ശിലാന്യാസം നേരത്തേ നടന്നതു കൊണ്ട് ഇനി നിര്‍മാണം തുടങ്ങിയാല്‍ മതി. അയോധ്യയിലെ രാം ലല്ല പ്രതിഷ്ഠിച്ചിരിക്കുന്ന താല്‍ക്കാലിക ക്ഷേത്രം 77 ദിവസത്തിനു ശേഷം ഇന്നലെ ദര്‍ശനത്തിനായി തുറന്നു. 15 മീറ്റര്‍ അകലെ നിന്നാണു ദര്‍ശനമെന്നു മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.
https://www.facebook.com/Malayalivartha






















