രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് വിദേശരാജ്യങ്ങള്‍ നിയന്ത്രണം നീക്കിയ ശേഷമെന്ന് വ്യോമയാന മന്ത്രി

ഇന്ത്യയില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍, വിദേശ രാജ്യങ്ങള്‍ യാത്രാ നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍ ആരംഭിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.
ജപ്പാനും സിംഗപ്പൂരും അടക്കമുള്ള രാജ്യങ്ങള്‍ വിദേശ വിമാനങ്ങള്‍ക്കു കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിയന്ത്രണങ്ങള്‍ ഇളവു ചെയ്യുമ്പോള്‍, വിദേശ സര്‍വീസുകളുടെ കാര്യത്തില്‍ ഇന്ത്യയും തീരുമാനമെടുക്കും.
വിദേശ സര്‍വീസുകള്‍ അടുത്ത മാസംപുനരാരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണു വ്യോമയാന മന്ത്രാലയം. സ്വകാര്യ വിമാന കമ്പനികള്‍ ജൂലൈ 1 മുതലുള്ള ബുക്കിങ് ആരംഭിച്ചിരുന്നു.
https://www.facebook.com/Malayalivartha






















