പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ തന്ത്രപൂർവം വശത്താക്കി... പീഡിപ്പിച്ചത് മാസങ്ങളോളം! വീട്ടുകാരോട് വയറു വേദനയാണെന്ന് പറഞ്ഞതോടെ ക്രൂര പീഡനത്തിന്റെ ചുരുളഴിഞ്ഞു; ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അറിഞ്ഞത് ഗര്‍ഭിണിയെന്നും; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത് കുട്ടിയുടെ അടുത്ത ബന്ധു! കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ അടുത്ത ബന്ധുഅറസ്റ്റില്‍. സവായ് മാധോപൂരിലെ ബോണ്‍ലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
പെണ്‍കുട്ടി വയറുവേദനയാണെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപതിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്.
തുടര്‍ന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബന്ധു അറസ്റ്റിലായത്.
വീട്ടുകാര്‍ ഇല്ലാത്ത സമയങ്ങളില്‍ പെണ്‍കുട്ടിയെ മാസങ്ങളോളം ബന്ധുവായ യുവാവ് ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കുകയായിരുന്നു.
സംഭവം പുറത്തു പറഞ്ഞാല്‍ തന്നെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സിന്ധി ക്യാമ്ബ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
https://www.facebook.com/Malayalivartha






















