അതിര്‍ത്തിയിലെ പ്രകോപനപരമായ നീക്കം തുടര്‍ന്ന് ചൈന

അതിര്‍ത്തിയിലെ പ്രകോപനപരമായ നീക്കം തുടര്‍ന്ന് ചൈന. ലഡാക്ക് മേഖലയില്‍ ചൈന വീണ്ടും സൈനികരുടെ എണ്ണം കൂട്ടുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളുടേയും ലെഫ്റ്റ്. ജനറല്‍ റാങ്കില്‍ ഉള്ള ചര്‍ച്ച നടത്തിയതിന്റെ പുറകേയാണ് ചൈനയുടെ നീക്കം. അതിര്‍ത്തിയിലെ സംഘര്‍ഷം ഇല്ലാതാക്കാന്‍ ഇരു വിഭാഗവും തീരുമാനിച്ചിരുന്നു. അടുത്ത ഘട്ടമെന്ന നിലയില്‍ നയതന്ത്ര-രാഷ്ട്രീയ തലത്തിലെ ചര്‍ച്ച തുടരാനുമാണ് തീരുമാനമായത്. ഇതിനിടെയാണ് ചൈന നിരന്തരമായി അതിര്‍ത്തിയിലെ സന്നാഹം വര്‍ധിപ്പിക്കുന്നതായി സൈന്യം കണ്ടെത്തിയത്. ചൈനയുടെ നീക്കത്തിന് ബദലായി ഇന്ത്യന്‍ വ്യോമസേന ലഡാക്കിലെ സൈനിക സന്നാഹംവര്‍ധിപ്പിച്ചതായാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം ഇത്തരത്തിൽ ചൈന നിലപാട് കടുപ്പിച്ച സാഹചര്യത്തിൽ ശക്തമായി പോരാടാൻ തന്നെയാണ് ഇന്ത്യയുടെ തീരുമാനം
ലഡാക്ക് പ്രവിശ്യയിലെ കൂടുതല്‍ ഇടങ്ങളിലേക്ക് ചൈന നടത്തുന്ന അധിനിവേശ ശ്രമങ്ങള്‍ക്കെതിരെ താക്കീതുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത്ഷായും. ചൈനയുടെ ഇത്തരം കയ്യൂക്ക് കാണിക്കല്‍ ഇന്ത്യയോട് വേണ്ടെന്നും, ഇതിനോട് രാജ്യം നിശബ്ദത പാലിക്കുകയില്ലെന്നും ഇവര്‍ പറഞ്ഞു. ലഡാക്കിലെ കടന്ന് കയറ്റം ചൈനയുടെ നീക്കത്തിന് മുന്നില്‍ മുട്ട് മടക്കാനാകില്ല; കടുത്ത ഭാഷയിലായിരുന്നു ഇരു നേതാക്കളുടേയും വിമര്‍ശനം.
രാജ്യ താത്പര്യങ്ങള്‍ക്കും സുരക്ഷയ്ക്കും എതിരായ നീക്കങ്ങള്‍ക്ക് മുന്നില്‍ കയ്യും കെട്ടി നോക്കി നില്‍ക്കാനാകില്ലെന്നും, യാതൊരു ഇളവും ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും നേതാക്കള്‍ പറഞ്ഞു. ബിജെപി പ്രവര്‍ത്തകരുമായി നടത്തിയ വിര്‍ച്വല്‍ റാലിക്കിടെയായിരുന്നു പരാമര്‍ശം.
‘രാജ്യത്തിനെതിരെ നീക്കം നടത്തിയാല്‍ അങ്ങനെ പ്രവര്‍ത്തിക്കുന്നവരുടെ അതിര്‍ത്തിക്കുള്ളില്‍ കടന്ന് അവരെ ആക്രമിക്കാന്‍ മടിയില്ല. അതിര്‍ത്തി കാക്കാന്‍ വേണ്ടി ഇങ്ങോട്ട് ആക്രമിക്കുന്നതിന് മുന്‍പ് അങ്ങോട്ട് ആക്രമണം നടത്താനും തയ്യാറാണെന്നും’ അമിത് ഷാ പറഞ്ഞു. ഉറി, പുല്‍വാമ ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെ പാക് അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ച് ഇന്ത്യ നടത്തിയ ശക്തമായ പ്രത്യാക്രമണത്തേയും അദ്ദേഹം സൂചിപ്പിച്ചു.
‘മുന്‍ പ്രധാനമന്ത്രിമാരെ പോലെ ഭീകരാക്രമണമുണ്ടായാലും മിണ്ടാതിരിക്കുന്ന ഒരു പ്രധാനമന്ത്രിയല്ല ഇന്ന് രാജ്യത്തിനുള്ളത്. എയര്‍സ്ട്രൈക്കും സര്‍ജ്ജിക്കല്‍ സ്ട്രൈക്കുമായി പാകിസ്ഥാന്റെ അതിര്‍ത്തിക്കുള്ളില്‍ കയറിയാണ് അവരെ ഒരു പാഠം പഠിപ്പിച്ചത്. അതിര്‍ത്തിക്കുള്ളില്‍ കടന്ന് കയറിയുള്ള ഒരു നീക്കത്തോടും ഇന്ത്യ നിശബ്ദത പാലിക്കില്ലെന്നാണ് ഇത് കാണിക്കുന്നതെന്നും’ അമിത് ഷാ പറഞ്ഞു.
https://www.facebook.com/Malayalivartha

























