Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നാമത്തെ പരാതിക്കാരിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ആണയിട്ട് പറഞ്ഞ റിനിയുടെ മുഖംമൂടി വലിച്ചുകീറി ഫെന്നി: കൃത്യമായ ലക്‌ഷ്യം കണ്ട് രാഹുൽ ആർമി തന്ത്രം...


പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിക്ക് നെഞ്ചുവേദന: നാളെ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ആ​ൻ​ജി​യോ​ഗ്രാ​മി​ന് ​വി​ധേ​യ​നാ​ക്കും; തു​ട​ർ​ചി​കി​ത്സ​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കും...


രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കുമോ..? 23ന് പരാതിക്കാരനായ ഡി. കെ മുരളിയുടെ ഭാഗം കേൾക്കും..


സംസ്കാര ചടങ്ങിനിടെ ലിനി റോയിയെ ലക്ഷ്യമിട്ട് സൈബർ വേട്ട: സൺഗ്ലാസ് ധരിച്ചതാണോ കുറ്റം? 'സാക്ഷര കേരളത്തിന്' വിമർശനം...


കൊൾട്ടൻ ഖനിയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ 200-ഓളം പേർ കൊല്ലപ്പെട്ടു.. രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളിയാണ്..ഫോൺ നെറ്റ്‌വർക്കുകൾ ദിവസങ്ങളായി തകരാറിലാണ്..

ഇറക്കുമതി ചെയ്യാൻ 60 ലക്ഷം, ഇവിടെ അറുപതിനായിരം; ഇന്ത്യക്കിത് നിർണ്ണായക നേട്ടം; എയര്‍ബോണ്‍ റെസ്‌ക്യൂ പോഡ് ഫോര്‍ ഐസൊലേറ്റഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സംവിധാനം വ്യോമസേനയുടെ ഭാഗമായി

09 JUNE 2020 05:33 PM IST
മലയാളി വാര്‍ത്ത

കോവിഡ് 19 അടക്കം പകര്‍ച്ചാ സാധ്യതയുള്ള രോഗങ്ങള്‍ ബാധിച്ചവരെ, സ്പര്‍ശനമേല്‍ക്കാതെ ഒഴിപ്പിക്കാനായിഇന്ത്യന്‍ വ്യോമസേന രൂപം നല്‍കി വികസിപ്പിച്ച എയര്‍ബോണ്‍ റെസ്‌ക്യൂ പോഡ് ഫോര്‍ ഐസൊലേറ്റഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സംവിധാനം വ്യോമസേനയുടെ ഭാഗമായി .രാജ്യത്തെ ഉയര്‍ന്ന മേഖലകള്‍, ഒറ്റപ്പെട്ട സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും, ഗുരുതരാവസ്ഥയിലുള്ള രോഗികളെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും.

പ്രധാനമന്ത്രിയുടെ 'സ്വാശ്രയഭാരതം' എന്ന ആഹ്വാനത്തിന് പിന്തുണ നല്‍കികൊണ്ട്, തദ്ദേശീയമായ വസ്തുക്കള്‍ ഉപയോഗിച്ച് അറുപതിനായിരം രൂപ മാത്രം ചിലവിലാണ് ഈ സംവിധാനം നിര്‍മ്മിച്ചിരിക്കുന്നത്. ഇതേ ആവശ്യങ്ങള്‍ക്കായി വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്നവയ്ക്ക് അറുപത് ലക്ഷം രൂപ വരെയാണ് വില.

വ്യോമയാന ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ അംഗീകാരം ലഭിച്ചിട്ടുള്ള വസ്തുക്കള്‍ക്കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഈ സംവിധാനത്തിന് ഭാരവും കുറവാണ്. കൂടാതെ, ഐസൊലേഷന്‍ ചേമ്പറിനുള്ളില്‍ തുടര്‍ച്ചയായി പൂജ്യത്തിനു താഴെ മര്‍ദ്ദം ക്രമീകരിക്കാനും കഴിയും. ഇതിലൂടെ, വിമാനജീവനക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഗ്രൗണ്ട് സ്റ്റാഫുകള്‍ എന്നിവര്‍ക്ക് രോഗം ബാധിക്കാനുള്ള സാദ്ധ്യത ഒഴിവാക്കാനാകും.

ജീവന്‍രക്ഷാ, നിരീക്ഷണ ഉപകരണങ്ങള്‍, ആരോഗ്യപ്രര്‍ത്തകര്‍ക്കായുള്ള പ്രത്യേകതരം കയ്യുറകള്‍ എന്നിവ സഹിതമാണ് രൂപകല്പന നടത്തിയിരിക്കുന്നത്‌. നേരത്തെ പർവത മേഖലകളിൽ ജോലി ചെയ്യുന്നതിനിടെ പകർച്ചവ്യാധി പിടിപെട്ടു ഗുരുതരാവസ്ഥയിലായവരെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാനുള്ള സുരക്ഷിത സംവിധാനം വികസിപ്പിച്ച് വ്യോമസേന. കൊവിഡ് 19 ഉൾപ്പെടെ പകർച്ചവ്യാധികൾ പിടിപെട്ടവരെ രക്ഷാപ്രവർത്തകരിലേക്കു രോഗം പടരാനുള്ള സാധ്യത ഇല്ലാതാക്കി രക്ഷിക്കാനുള്ള സംവിധാനമാണ് വ്യോമസേന വികസിപ്പിച്ചത്.

എയർബോൺ റെസ്ക്യൂ പോഡ് ഫൊർ ഐസൊലേറ്റഡ് ട്രാൻസ്പോർട്ടേഷൻ (അർപ്പിത്) എന്നു പേരിട്ടിരിക്കുന്ന സംവിധാനം കൊറോണക്കാലത്ത് ഒറ്റപ്പെട്ട മേഖലകളിലും പർവത മേഖലകളിലുമുള്ളവർക്ക് വലിയ ആശ്വാസമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിർഭർ ഭാരത് എന്ന ആഹ്വാനം ഉൾക്കൊണ്ട് പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചതാണ് ഈ സംവിധാനമെന്ന് എയർഫോഴ്സ്. 60000 രൂപമാത്രമാണ് അർപ്പിതിന്‍റെ നിർമാണച്ചെലവ്. വിദേശത്തു നിന്ന് ഇത്തരമൊരു സംവിധാനം ഇറക്കുമതി ചെയ്താൽ 60 ലക്ഷം രൂപയാകും.

ആദ്യം വികസിപ്പിച്ച 3 ബിആർഡിഎഫ് എന്ന സംവിധാനത്തിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തിയാണ് അർപ്പിത് യാഥാർഥ്യമാക്കിയത്. വിമാനങ്ങളിൽ ഉപയോഗിക്കാവുന്ന സാമഗ്രികൾ കൊണ്ടു നിർമിച്ച ഭാരംകുറഞ്ഞ ഐസൊലേഷൻ സംവിധാനമാണ് അർപ്പിത്. സുതാര്യവും ദീർഘകാലം ഈടുനിൽക്കുന്നതുമായ പെർപ്പെക്സ് (ഒരിനം പ്ലാസ്റ്റിക്) കൊണ്ടു നിർമിച്ച ഐസൊലേഷൻ സംവിധാനത്തിൽ രോഗികൾക്കും ഒപ്പമുളളവർക്കും പരസ്പരം കാണാനാകും.

കൂടാതെ മികച്ച വായുസഞ്ചാരവും വെന്‍റിലേറ്റർ ഉൾപ്പെടെ മെഡിക്കൽ സാമഗ്രികളുമുണ്ടാകും. അതിതീവ്രമായ നെഗറ്റിവ് പ്രഷർ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ വിമാനജീവനക്കാരിലേക്കു രോഗം പടരുമെന്ന ഭീതിവേണ്ടെന്നും വ്യോമസേന.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബലൂചിസ്ഥാനില്‍ 2 ദിവസത്തിനിടെ പാക്ക് സേന വധിച്ചത് 177 ബിഎല്‍എ അംഗങ്ങളെ  (1 hour ago)

ഗോവയില്‍ നിന്ന് കേരളത്തിലേക്ക് വിദേശ മദ്യം കടത്തിയ യുവാവിന് 3 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും  (1 hour ago)

സിപിഎമ്മിനെതിരെ സംസാരിച്ച് കൃത്രിമക്കാലുകള്‍ ഊരിയെടുത്ത് രാജ്യസഭയിലെ ഡെസ്‌കില്‍ വച്ച് സദാനന്ദന്‍  (1 hour ago)

സി.ജെ.റോയുടെ ഡയറിയിലെ കുറിപ്പില്‍ എല്ലാം മുന്‍കൂട്ടി തീരുമാനിച്ചപോലെ  (1 hour ago)

അപകടാവസ്ഥയിലായ പാലം പെയിന്റ് അടിച്ച് നേരെയാക്കി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍  (1 hour ago)

പൃഥ്വിരാജ് തന്ന സമ്മാനമെന്ന് തന്നെ വിസ്മയിപ്പിച്ചതെന്ന് സിദ്ധു പനയ്ക്കല്‍  (1 hour ago)

നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് കിണറിന് മുകളിലേക്ക് ഇടിച്ചു കയറി  (1 hour ago)

25 കാരിയുടെ വയറില്‍ നിന്നും നീക്കം ചെയ്തത് 23 കിലോ ഗ്രാം ഭാരമുള്ള മുഴ  (2 hours ago)

ആലപ്പുഴയില്‍ സ്റ്റുഡിയോ ജീവനക്കാരനായ യുവാവ് കടലില്‍ ചാടി ജീവനൊടുക്കി  (2 hours ago)

സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാലിന്റെ പുതിയ ചിത്രം  (2 hours ago)

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാര്‍ ധാരണയിലായി  (3 hours ago)

സിപിഎമ്മിനെ പോലെ പകയുമായി നടക്കുന്നവര്‍ അല്ല കോണ്‍ഗ്രസുകാര്‍; വിശദീകരണവുമായി ഷിയാസ്  (3 hours ago)

ഭാര്യയെ നടുറോഡില്‍ കുത്തികൊലപ്പെടുത്തിയ കേസ്; പ്രതി രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷയും രണ്ടുലക്ഷം രൂപ പിഴയും  (3 hours ago)

സംസ്ഥാനത്ത് ഉച്ചയ്ക്ക് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു  (5 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു  (5 hours ago)

Malayali Vartha Recommends