കൊവിഡ് രോഗബാധയുണ്ടായത് ഡിസംബറിലാണ് എന്ന് ചൈന പറഞ്ഞിരുന്നത് തെറ്റാണെന്ന് പഠന റിപ്പോർട്ടുകൾ ..രോഗം ആഗസ്ത് മാസം മുതൽ തന്നെ ഉണ്ടായിരുന്നു... ഹാർവാർഡ് സർവ്വകലാശാലയുടെ കണ്ടെത്തലുകൾ ഇങ്ങനെ

കഴിഞ്ഞ വർഷം ഡിസംബറിലാണ് ചൈനയിൽ കൊവിഡ് രോഗബാധയുണ്ടായതെന്നാണ് ഇതുവരെ ചൈന പറഞ്ഞിരുന്നത്.. എന്നാൽ ഇത് സത്യമല്ലെന്നു തെളിയിക്കുന്ന പഠന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.. ഹാർവാർഡ് സർവ്വകലാശാല നടത്തിയ സെർച്ച് എഞ്ചിൻ ഡേറ്റ ഉപയോഗിച്ചും ജനങ്ങളുടെ യാത്രയുടെ സാറ്റലൈറ്റ് ചിത്രങ്ങളിലും ഉപയോഗിച്ചുള്ള പഠനങ്ങൾ അനുസരിച്ച് 2019 ആഗസ്റ്റ് മാസം മുതൽ തന്നെ കൊവിഡ് രോഗം ചൈനയിൽ പിടിമുറുക്കിയിരിക്കാനാണ് സാധ്യതയെന്നാണ് കണ്ടെത്തൽ
എന്നാല്‍ പരിഹാസ്യമായ കണ്ടെത്തലാണ് ഇതെന്നാണ് ചൈന പ്രതികരിക്കുന്നത് ..
കൊറോണ വൈറസ് വ്യാപനത്തിന് ആരംഭം കുറിച്ചതെന്ന് കരുതപ്പെടുന്ന വുഹാനിലെ ആശുപത്രികളുടെ വിവരങ്ങളാണ് പഠനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. വുഹാനിലെ ആശുപത്രികളുടെ വാഹന പാര്‍ക്കിങ്ങിനുള്ള സ്ഥലങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളില്‍ ഓഗസ്റ്റ് മുതല്‍ വലിയ തോതിലുള്ള വാഹനപെരുപ്പം കാണാനായതായി റിപ്പോര്‍ട്ട് പറയുന്നു.
കൂടാതെ ചുമ, അതിസാരം തുടങ്ങിയ വാക്കുകള്‍ ചൈനയില്‍ ഓഗസ്റ്റ് മാസം മുതല്‍ ഇന്റര്‍നെറ്റ് ഇന്റര്‍നെറ്റ് സെര്‍ച്ചുകളില്‍ വലിയതൊതില്‍ പ്രത്യക്ഷപ്പെട്ടതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഇക്കാലത്തുതന്നെ കോവിഡ് രോഗികളുടെ എണ്ണം പെരുകിയിരുന്നു എന്നതിന്റെ സൂചനയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.......
എന്നാൽ ഈ കേസുകൾ ഔദ്യോഗികമായി വുഹാനിലെ ആശുപത്രികളിൽ ഈ കേസുകൾ രേഖപ്പെടുത്തി തുടങ്ങിയത് ഡിസംബർ മാസം മുതൽ മാത്രമാണ്. ഇതിനർത്ഥം വുഹാനിലെ മാർക്കറ്റിൽ നിന്ന് രോഗം പടർന്നുപിടിച്ചു എന്ന് പറയപ്പെടുന്ന തീയതിക്ക് വളരെ മുൻപ് തന്നെ രോഗം വ്യാപിച്ചിരുന്നു എന്നാണ്. ചൈനയിൽ തന്നെ പ്രകൃത്യാ രൂപപ്പെട്ടതാണ് കൊവിഡ് രോഗം എന്നാണ് പഠനത്തിലൂടെ മനസ്സിലാകുന്നത്. വുഹാനിൽ രോഗം ഉണ്ടാകുമ്പോൾ ആദ്യം തന്നെ കൊറോണ രോഗാണു അവിടെ പടരുകയായിരുന്നു. റിസർച്ചിൽ പറയുന്നു
സാറ്റലൈറ്റ് ചിത്രങ്ങളും സെര്‍ച്ച് വിവരങ്ങളും കൊണ്ട് മാത്രം കൊറോണ വൈറസ് ബാധ ഉണ്ടായിരുന്നു എന്ന കാര്യം സ്ഥിരീകരിക്കാനാവില്ലെന്നും, എന്നാല്‍ വുഹാനിലെ മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനു മുന്‍പുതന്നെ വൈറസ് മൂലമുള്ള രോഗബാധ ഉണ്ടായതായുള്ള നിഗമനങ്ങളെ സാധൂകരിക്കുന്നതാണ് ഈ വിവരങ്ങളെന്ന് പഠനം പറയുന്നു. ...
അതേസമയം, ഇത്തരമൊരു റിപ്പോര്‍ട്ടിനെ ചൈനയുടെ വിദേശകാര്യ മന്ത്രാലയം തള്ളിക്കളയുകയാണ് ...വാഹനഗതാഗതത്തിന്റെ വിവരങ്ങള്‍ വെച്ചുകൊണ്ടുള്ള ഉപരിപ്ലവമായ ഇത്തരം റിപ്പോര്‍ട്ടകള്‍ അങ്ങേയറ്റം പരിഹാസ്യമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുയിങ് പറഞ്ഞു. ഡിസംബറിലാണ് ചൈനയില്‍ ആദ്യമായി കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതെന്നാണ് ചൈനയുടെ ഔദ്യോഗിക നിലപാട്.......
https://www.facebook.com/Malayalivartha

























