കേജ്‌രിവാളിന് ആശ്വസിക്കാം; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം മുതല്‍ അരവിന്ദ് കേജ്‌രിവാളിന് നേരിയ പനിയും, തൊണ്ടവേദനയും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
നിലവില്‍ ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം കുതിച്ചുയരുകയാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നതനുസരിച്ച് ഡല്‍ഹിയില്‍ സമൂഹവ്യാപനം നടന്നിട്ടില്ലെന്നാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറയുന്നത്.
അതേസമയം, ഡല്‍ഹിയിലെ കൊവിഡ് പോസിറ്റീവ് കേസുകളുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഈ സാഹചര്യത്തിലാണ് സമൂഹ വ്യാപന സാദ്ധ്യത ഉണ്ടായതായി വിലയിരുത്തുന്നതെന്നും ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍ പറയുന്നുണ്ട്. ഡല്‍ഹിയിലെ 50 ശതമാനം കേസുകളുടെയും ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സംസ്ഥാനത്ത് സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നത് കേന്ദ്ര സര്‍ക്കാരിന് മാത്രമേ പ്രഖ്യാപിക്കാന്‍ സാധിക്കുള്ളൂവെന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha

























