120 മരണം; മഹാരാഷ്ട്രയില്‍ ഇന്ന് മാത്രം കോവിഡ് 19 സ്ഥിരീകരിച്ചത് 2259പേര്‍ക്ക്

മഹാരാഷ്ട്രയില്‍ ഇന്ന് മാത്രം കോവിഡ് 19 സ്ഥിരീകരിച്ചത് 2259പേര്‍ക്ക്. 120പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 90,787കേസുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതില്‍ 42,638പേര്‍ രോഗമുക്തി നേടി. നിവലില്‍ 44,849പേരാണ് ചികിത്സയിലുള്ളതെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, ഗുജറാത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 470പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 33 മരണമാണ് ഈ സമയ അളവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 21,044പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 14,373പേര്‍ രോഗമുക്തി നേടി. ആകെ മരണം 1313.
269,897പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3,969 പേര്‍ പുതുതായി അസുഖബാധിതരായി. 7,508പേര്‍ക്കാണ് ആകെ ജീവന്‍ നഷ്ടമായത്.
https://www.facebook.com/Malayalivartha

























