ഇന്ത്യക്ക് അഭിമാനമായി ദമ്പതികള്‍ അഭിമാനമായി ദമ്പതികള്‍; വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കൂടിയായില്ല; പരസ്പരം നേരെ സംസാരിച്ചിട്ട് മൂന്നു മാസമായി; നേരില്‍ കാണുന്നത് പിപിഇ കിറ്റിനകത്തുകൂടി; ഇവരാണ് യഥാര്‍ത്ഥ പോരാളികള്‍

ഒരു വര്‍ഷം മുമ്പാണ് ഇഷാന്‍ രോഹത്ഗിയും രശ്മി മിശ്രയും വിവാഹിതരായത്. ജോലി തിരക്കുകള്‍ കാരണം യാത്ര പോകുന്നതടക്കമുള്ള നിരവധി പദ്ധതികള്‍ ഈ വര്‍ഷം നടത്താനായിരുന്നു ഇഷാനും രശ്മിയും കാത്തിരുന്നത്. എന്നാല്‍ ഇതിനിടയില്‍ ലോകത്തെ പിടിച്ചടക്കി കൊണ്ട് കൊറോണ വൈറസ് എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടു. ഇതോടെ മുന്‍പ് പ്ലാന്‍ ചെയ്തിരുന്ന പദ്ധതികളും തീരുമാനങ്ങളും പിന്‍വലിച്ചു.
ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ ജോലി ചെയ്യുന്ന ലോക് നായക് ഹോസ്പിറ്റലില്‍ (എല്‍എന്‍ജെപി) ഇരുവരും കൊവിഡ് രോഗികളെ പരിപാലിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തു. കൊവിഡ് വാര്‍ഡുകളില്‍ ഡ്യൂട്ടി ആരംഭിച്ചതോടെ കഴിഞ്ഞ മൂന്ന് മാസമായി കുടുംബാം?ഗങ്ങളെ കണ്ടിട്ടില്ലെന്ന് ദമ്പതികള്‍ പറയുന്നു. ഡ്യൂട്ടി സമയം പൂര്‍ത്തിയാകുന്നതിന് പിന്നാലെ താല്‍ക്കാലിക താമസസ്ഥലങ്ങളിലേക്ക് മാറുകയാണ് ഇരുവരും. പ്രായമുള്ളവര്‍ വീടുകളിലുള്ളതിനാലാണ് ഇരുവരും താല്‍ക്കാലിക താമസസ്ഥലങ്ങളില്‍ സമയം ചെലവഴിക്കുന്നത്.
രശ്മി പറയുന്നതിങ്ങനെ
'ഒരേ വാര്‍ഡില്‍ രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് ഞങ്ങള്‍ ജോലി ചെയ്യുന്നത്. ഇഷാന്‍ ഉച്ചകഴിഞ്ഞ് 3 മുതല്‍ 9 വരെ ഷിഫ്റ്റില്‍ ആയിരിക്കുമ്പോള്‍, ഞാന്‍ രാത്രി 9 മുതല്‍ രാവിലെ 9 വരെയുള്ള ഷിഫ്റ്റിലായിരിക്കും. ഞാന്‍ ഡ്യൂട്ടിക്ക് എത്തുമ്പോള്‍, വാര്‍ഡിലെ കൊവിഡ് രോഗികളുടെ അവസ്ഥയെക്കുറിച്ച് ഇഷാന്‍ സംസാരിക്കും. ഡ്യൂട്ടി കൈമാറുന്നതിന്റെ ഭാഗമായി ഓരോ രോഗിയുടെയും അവസ്ഥയെക്കുറിച്ചും എല്ലാ മരുന്നുകളും അവര്‍ക്ക് നല്‍കുന്നതിനെക്കുറിച്ചും അദ്ദേഹം എന്നോട് പറയും. അതിനിടയില്‍, ഞാന്‍ ഭക്ഷണം കഴിച്ചോ എന്ന് അദ്ദേഹം എന്നോട് ചോദിക്കുകയും ആരോഗ്യം ശ്രദ്ധിക്കണമെന്ന് പറയുകയും ചെയ്യും' - കൊവിഡ് വാര്‍ഡില്‍ നേരില്‍ കാണുമ്പോള്‍ ഞങ്ങള്‍ പിപിഇ കിറ്റുകള്‍ ധരിച്ചിരിക്കും. ഇതിനാല്‍ വീഡിയോ കോളിലൂടെ മാത്രമാണ് കണ്ട് സംസാരിക്കാന്‍ കഴിയുന്നത്. രോഗികളെ കുറിച്ചാകും ഞങ്ങള്‍ കൂടുതലും സംസാരിക്കുന്നത്. ആശുപത്രിയിലെ ഓരോ രോഗിയുടെയും ജീവന്‍ രക്ഷിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. മരണങ്ങള്‍ സംഭവിക്കുമ്പോള്‍ വിഷമം തോന്നും. ചില സംഭവങ്ങള്‍ മാനസികമായി ബാധിക്കും .
https://www.facebook.com/Malayalivartha

























