Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

ലോകത്തിലെ ഏറ്റവും അനുഭവപരിചയമുള്ള, വലിപ്പമുള്ള 'മൗണ്ടന്‍ ആര്‍മി'യുള്ളത്; പര്‍വത പ്രദേശങ്ങളില്‍ പോരാടാന്‍ ഇന്ത്യയുടെ കൈയില്‍ മികച്ച പടക്കോപ്പുകളുണ്ട്; ചൈനയുടെ പിന്‍വാങ്ങല്‍ ഇന്ത്യയുടെ മൗണ്ടന്‍ ആര്‍മിയെ പേടിച്ചോ

10 JUNE 2020 10:13 AM IST
മലയാളി വാര്‍ത്ത

ഇന്ത്യക്കെതിരെ ചൈന പ്രകോപനം സൃഷ്ടിച്ചു എങ്കിലും. ഇതിന്റെ ക്ലൈമാക്സ് ചര്‍ച്ചയിലൂടെയുള്ള പരിഹാരമായിരിക്കുമെന്ന് ചൈന നേരത്തേ തന്നെ വിധിയെഴുതിയതാണ്. കാരണം ഇന്ത്യയോട് ഒരു യുദ്ധം അത് എന്തുകൊണ്ടും തങ്ങള്‍ക്ക് വന്‍ നാശം വരുത്തിവയ്ക്കും എന്ന ബോധം അവര്‍ക്കുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും അനുഭവപരിചയമുള്ള, വലിപ്പമുള്ള 'മൗണ്ടന്‍ ആര്‍മി'യുള്ളത് ഇന്ത്യയ്ക്കെന്ന അഭിപ്രായവുമായി ചൈനീസ് സേനാ വിദഗ്ദനും മാദ്ധ്യമപ്രവര്‍ത്തകനുമായ ഹുവാങ് ഗൗഷി. സമുദ്രനിരപ്പില്‍ നിന്നും ഉയര്‍ന്നുനില്‍ക്കുന്ന പ്രദേശങ്ങളില്‍(ഹൈ ആള്‍ട്ടിറ്റിട്യൂഡ്) ഇന്ത്യന്‍ സൈന്യം ലോകത്തുള്ള എല്ലാ രാജ്യങ്ങളേക്കാളുമുപരി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും 'മലകയറ്റം'(മൗണ്ടനീറിംഗ്) എന്നത് ഓരോ പര്‍വതപ്രദേശങ്ങളില്‍ നിയോഗിക്കപ്പെടുന്ന ഓരോ ഇന്ത്യന്‍ സൈനികനുമുള്ള വൈദഗ്ദ്യമാണെന്നും ഗൗഷി പറയുന്നു.

12 ഡിവിഷനുകളിലായുള്ള ഇന്ത്യയുടെ രണ്ട് ലക്ഷം 'പര്‍വത സൈനികര്‍' ലോകത്തിലെ തന്നെ ഏറ്റവും ശക്തരായ സൈനിക വിഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പര്‍വത പ്രദേശങ്ങളില്‍ പോരാടാന്‍ ഇന്ത്യയുടെ കൈയില്‍ മികച്ച പടക്കോപ്പുകളുണ്ടെന്നും 1970 മുതല്‍ ഇന്ത്യയുടെ ഹൈ ആള്‍ട്ടിറ്റിട്യൂഡ് സേനാവിഭാഗം കാര്യമായ മികവ് പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹംപറയുന്നു.റഷ്യയ്‌ക്കോ,അമേരിക്കയ്‌ക്കോ, യൂറോപ്യന്‍ രാജ്യങ്ങള്‍ക്കോ ഇത്രയും കരുത്തരായ ഒരു സേനാനിരയില്ലെന്നും അദ്ദേഹം 'മോഡേണ്‍ വെപ്പണ്‍റി' എന്ന താന്‍ സീനിയര്‍ എഡിറ്ററായിട്ടുള്ള മാസികയിലൂടെ പറയുന്നു. ചൈനീസ് സര്‍ക്കാരിന് കീഴിലുള്ള ചൈനാ നോര്‍ത്ത് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് കോര്‍പറേഷന്‍ ലിമിറ്റഡുമായി(നോറിന്‍കോ) മാസിക അടുത്ത ബന്ധം പുലര്‍ത്തുന്നു.ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങള്‍ക്ക് പിന്നിലും പ്രവര്‍ത്തിക്കുന്നത് 'നോറിന്‍കോ' ആണ്. സാധാരണ ചൈനീസ് ദേശീയത അടിസ്ഥാനമാക്കിയ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന മാസിക ഇങ്ങനെയൊരു നിലപാട് സാധാരണ സ്വീകരിക്കാറില്ല. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും സംഘര്‍ഷത്തിലായിരിക്കുന്ന വേളയിലാണ് ഹുവാങ് ഗൗഷി ഈ അഭിപ്രായം പറയുന്നതെന്നത് ശ്രദ്ധേയമാണ്.

2013ല്‍ ആണ് 40000 സൈനികര്‍ അടങ്ങുന്ന പര്‍വ്വത ആക്രമണ സേനക്ക് രൂപം നല്‍കിക്കൊണ്ടുള്ള ആ പ്രഖ്യാപനം ഉണ്ടാകുന്നത്. ഇന്ത്യ മറ്റേത് രാജ്യങ്ങളെയും അപേക്ഷിച്ച് പര്‍വ്വത മേഖലയില്‍ യുദ്ധം ചെയ്യുന്നതില്‍ കരുത്ത് നേടുന്ന പ്രഖ്യാപനമായിരുന്നു അത്. ലോകത്ത് ഒരു സൈനീക വിഭാഗത്തിനുമില്ലാത്ത പ്രത്യേക സേന. ഇന്ത്യയുടെ ചൈനാ അതിര്‍ത്തിയില്‍ അധികമായി വിന്യസിച്ച ഈ സേനക്കായി ആദ്യ ഘട്ടത്തില്‍ തന്നെ പ്രതിരോധ മന്ത്രാലയം 64000 കോടി രൂപ യാണ് മാറ്റിവച്ചത്. അന്നത്തെ കരസേനാ മേധാവി ജനറല്‍ ബിക്രം സിങ്, വ്യോമസേനാ മേധാവി മാര്‍ഷല്‍ എന്‍.എ.കെ ബ്രൗണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആ ഉദ്യമം.

പശ്ചിമ ബംഗാളിലെ പനഗഡ് ഈ സേനാവിഭാഗത്തിന്റെ ആസ്ഥാനമായും പ്രഖ്യാപിക്കപ്പെട്ടു. ബീഹാര്‍, അരുണാചല്‍ പ്രദേശ്, ആസാം, ലഡാക്ക് എന്നിവിടങ്ങളിലും കേന്ദ്രങ്ങള്‍ ഉണ്ടാക്കി. ഈ സാനാ രൂപീകരണ ഘട്ടത്തില്‍ തന്നെ പനഗഡില്‍ വ്യോമസേന ആറ് മിഡ് എയര്‍ റീഫ്യുവലിങ് ടാങ്കുകളും ആറ് സി130 ജെ സൂപ്പര്‍ ഹെര്‍ക്യൂപസ് ഹെലികോപ്ടറുകളും വിന്യസിച്ചിരുന്നു. ഇന്ന് സമനാനതകളില്ലാത്ത സൈനീക ബലമായി ഈ സൈനീക വ്യൂഹം ഉയര്‍ന്നുകഴിഞ്ഞു.

അന്ന് ഹിമാലയ മേഖലയില്‍ 4,000 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന ചൈനീസ് അതിര്‍ത്തിയില്‍ വിന്യസിച്ച് പുതിയ സേനാവിഭാഗത്തിലെ സൈനികര്‍ പര്‍വ്വത പ്രദേശങ്ങളിലെ യുദ്ധത്തിന് പ്രത്യേക പരിശീലനം ലഭിച്ചവരായിരുന്നു. ഇത് അന്ന തന്നെ ചൈനക്ക് ഭീഷണി സൃഷ്ടിച്ചിരുന്നു. ഘട്ടം ഘട്ടമായി മിസൈല്‍, ഫൈറ്റര്‍ വിമാനങ്ങള്‍ എന്നിവയുടെ ക്ഷമത വര്‍ദ്ധിപ്പിച്ചു. അതിര്‍ത്തിയില്‍ ചൈന നടത്തിയ സൈനിക ആധുനികവല്‍ക്കരണത്തെ എല്ലാം തകര്‍ത്തെറിയുന്ന നടപടിയായിരുന്നു അത്. വര്‍ഷങ്ങളായി സൈന്യം മുന്നോട്ട് വെച്ച നിര്‍ദ്ദേശം അംഗീകരിച്ചിരിച്ചത്. വന്‍ സാമ്പത്തിക ചിലവ് ഉണ്ടാകും എന്ന് മനസ്സിലാക്കി തന്നെയാണ്. അന്ന് എടുത്ത സൈന്യത്തിന്റെ ഉചിതമായ ആ നടപടി ഇന്ന് ചൈനയുടെ ഉറക്കം കെടുത്തുന്നു.

2018 ല്‍ ചൈനീസ് പര്‍വ്വത മേഖലയില്‍ ആതിപത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ വജ്ര കെ 9, ഹൗവിട്സര്‍ എം 777 എന്നീ ആര്‍ട്ടിലറി തോക്കുകള്‍ എന്നിവ ലഭ്യമാക്കി. അമേരിക്കയുമായുള്ള കരാര്‍ പ്രകാരം 145 അള്‍ട്രാലൈറ്റ് ഹൗവിട്സര്‍ എം 777 തോക്കുകളാണ് വിന്യസിച്ചത്. ഇതില്‍ ഇരുപത്തിയഞ്ചണ്ണം അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്തവയും ബാക്കിയുള്ളവ മെയ്ഡ് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയില്‍ തന്നെ പൂര്‍ണമായും നിര്‍മ്മിച്ചവയുമാണ്.

ആദ്യ ഘട്ടത്തില്‍ 50 വജ്ര കെ 9 തോക്കുകളാണ് നല്‍കിയത്. നാലായിരത്തി മുന്നൂറ്റി അറുപത്തിയാറ് കോടിയാണ് വജ്ര കെ 9 ന്റെ നൂറ് തോക്കുകള്‍ നിര്‍മ്മാണത്തിനായി ചെലവഴിച്ചത്. 145 ഹൗവിട്സര്‍ എം 777 ന്റെ നിര്‍മ്മാണത്തിനാകട്ടെ അയ്യായിരം കോടിയോളവും ചെലവിട്ടു

പര്‍വ്വത സൈന്യത്തിന് പ്രത്യേകം നല്‍കിയ കെ 9 വജ്ര 28 മുതല്‍ 38 കിലോമീറ്റര്‍ വരെ ദൂരത്തിലേക്ക് കൃത്യമായി വെടിവയ്ക്കാന്‍ സാധിക്കുന്നവയായിരുന്നു. 'ബര്‍സ്റ്റ്' മോഡില്‍ 30 സെക്കന്‍ഡില്‍ മൂന്നുറൗണ്ട് തുടര്‍ച്ചയായി വെടിവയ്ക്കാനും കഴിയുന്നവയാണ്. 'ഇന്റ്‌റന്‍സ്' മോഡില്‍ മൂന്ന് മിനിട്ടില്‍ പതിനഞ്ച് റൗണ്ട് വെടിയുതിര്‍ക്കാനാകും. 'സസ്റ്റെയിന്‍ഡ്' മോഡിലാകുമ്പോള്‍ ഒരു മണിക്കൂറില്‍ അറുപത് റൗണ്ട് വെടിവയ്ക്കാനാകും വിധമായിരുന്നു അതിന്റെ നിര്‍മാണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്‍ റോഡരകിലെ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു...  (3 minutes ago)

വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ എട്ട് മരണം... റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി  (20 minutes ago)

രണ്ടു ടേം കഴിഞ്ഞവർ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന സി.പി.എം -ൻ്റെ പ്രഖ്യാപിത തീരുമാനം പിണറായി ഇത്തവണ അട്ടിമറിച്ചു; മുഖ്യമന്ത്രിയ്ക്ക് അധികാര ദുർമോഹമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (21 minutes ago)

ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു...  (29 minutes ago)

27 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്    (42 minutes ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (48 minutes ago)

  ഇന്ധന പ്രതിസന്ധി തുടരുന്നതിനിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്... ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കർ  (56 minutes ago)

വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി... സംഭവത്തിൽ 12 പേർ അറസ്റ്റിൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (1 hour ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (2 hours ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (2 hours ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (2 hours ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (2 hours ago)

Malayali Vartha Recommends