കോവിഡ് കൂടുതല്‍ അപകടകാരിയാകുന്നു; ജന പ്രതിനിധികളുടെ ജീവന്‍ കവര്‍ന്ന് രാക്ഷസ വൈറസ്; ഡിഎംകെ നേതാവ് ജെ.അന്‍പഴകന്‍ എംഎല്‍എ കൊവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഡിഎംകെ നേതാവ് ജെ.അന്‍പഴകന്‍ എംഎല്‍എ അന്തരിച്ചു. 61 വയസ്സായിരുന്നു. തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ച ആദ്യ ജനപ്രതിനിധി കൂടിയായിരുന്നു അന്‍പഴകന്‍. ചികില്‍സയ്ക്കിടെ നേരിയ പുരോഗതി കണ്ടെങ്കിലും തിങ്കളാഴ്ചയോടെ നില അതീവഗുരുതരമാകുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹത്തെ ചികില്‍സിച്ച റെലെ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മെഡിക്കല്‍ സെന്റര്‍ കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.
നേരത്തെയുണ്ടായിരുന്ന വൃക്കരോഗവും ഇതിനിടെ വഷളായി. 15 വര്‍ഷം മുന്‍പ് അന്‍പഴകന്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഡിഎംകെയുടെ ജില്ലാ സെക്രട്ടറിമാരിലൊരാള്‍ കൂടിയായ അന്‍പഴകനെ ജൂണ്‍ രണ്ടിനാണ് ശ്വാസതടസ്സത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ചെപ്പോക്ക്- തിരുവല്ലിക്കേനി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയ ഇദ്ദേഹം കോവിഡിന്റെ പശ്ചാത്തലത്തില്‍ ഡിഎംകെ എപ്രില്‍ 20 മുതല്‍ തമിഴ്നാട്ടില്‍ സംഘടിപ്പിച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഡിഎംകെ രൂപീകരണം മുതല്‍ പാര്‍ട്ടിയുടെ നേതൃനിരയിലുണ്ടായിരുന്ന ജയരാമന്റെ മകനാണ് അന്‍പഴകന്‍. സിനിമാ നിര്‍മാതാവ് കൂടിയായ അന്‍പഴകന്‍ 2013 ല്‍ ജയം രവിയെ നായകനാക്കി 'ആദി ഭഗവാന്‍' എന്ന ചിത്രം നിര്‍മിച്ചിരുന്നു.
നിലവില്‍ കൊറോണ വ്യാപനം തടയാനാകാത്ത സ്ഥിതിയാണ് മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും. കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം 35,000 ത്തോട് അടുക്കുകയാണ്. ഇന്നലെ മാത്രം 1685 പേര്‍ക്ക് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചിരിച്ചത്. ഇതോടെ തമിഴ്‌നാട്ടിലെ രോഗബാധിതരുടെ എണ്ണം 34,914 ആയി. 21 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് മരണമടഞ്ഞു. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 307 ആയി. ചെന്നൈയില്‍ പുതുതായി 1242 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 24,545 ആയി ഉയര്‍ന്നു. 16,279 പേരാണ് നിലവില്‍ തമിഴ്‌നാട്ടില്‍ ചികിത്സയിലുള്ളത്. 18,325 പേര്‍ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
തമിഴ്നാട്ടില്‍ എസ്എസ്എല്‍സി പരീക്ഷ റദ്ദാക്കി. എല്ലാവരും വിജയിച്ചതായി പ്രഖ്യാപിച്ചു. പ്ലസ് വണ്‍, പ്ലസ് ടുവില്‍ ബാക്കിയുള്ള രണ്ടു പരീക്ഷകളും റദ്ദാക്കി. ഈ മാസം 15 മുതല്‍ എസ്എസ്എല്‍സി പരീക്ഷ തുടങ്ങാനിരിക്കെ, ഹാള്‍ ടിക്കറ്റ് വിതരണമുള്‍പ്പെടെയുള്ള നടപടികള്‍ തുടങ്ങിയിരുന്നു. എന്നാല്‍, പരീക്ഷാ നടത്തിപ്പിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ മദ്രാസ് ഹൈക്കോടതി നടത്തിയ രൂക്ഷമായ പരാമര്‍ശങ്ങള്‍ കൂടി പരിഗണിച്ചാണു സര്‍ക്കാര്‍ തീരുമാനം. പരീക്ഷാ നടത്തിപ്പിനിടെ ആര്‍ക്കെങ്കിലും കോവിഡ് ബാധിച്ചാല്‍ ആര് ഉത്തരവാദിത്തമേറ്റെടുക്കുമെന്നായിരുന്നു കോടതിയുടെ ചോദ്യം. പുതുച്ചേരിയിലും എസ്എസ്എല്‍സി പരീക്ഷ റദ്ദാക്കി. എല്ലാവരും വിജയിച്ചു
https://www.facebook.com/Malayalivartha
























