ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കോടതിമുറികളിലെ വാദം കേള്‍ക്കല്‍ സുപ്രീം കോടതിയില്‍ ഉടന്‍ പുനരാരംഭിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് നിയോഗിച്ച സമിതി ശുപാര്‍ശ നല്‍കിയതായി സൂചന

ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കോടതിമുറികളിലെ വാദം കേള്‍ക്കല്‍ സുപ്രീം കോടതിയില്‍ ഉടന്‍ പുനരാരംഭിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് നിയോഗിച്ച സമിതി ശുപാര്‍ശ നല്‍കിയതായി സൂചന. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയില്‍ ഉള്ള ഏഴ് ജഡ്ജിമാര്‍ അടങ്ങിയ സമിതിയാണ് ശുപാര്‍ശ നല്‍കിയത്. കോടതി മുറികളിലെ വാദം കേള്‍ക്കല്‍ പുനരാരംഭിക്കണം എന്ന് സുപ്രീം കോടതി ബാര്‍ അസോസിയേഷനും, അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷനും ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ഇതേ തുടര്‍ന്ന് സ്ഥിതി വിലയിരുത്തുന്നതിന് കഴിഞ്ഞ ദിവസം ചേര്‍ന്ന ജസ്റ്റിസ് രമണയുടെ അധ്യക്ഷതയില്‍ ഉള്ള സമിതി ആണ് ഉടന്‍ നടപടികള്‍ പുനരാംഭിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കൊറോണ വൈറസ് വ്യാപനം രൂക്ഷമാണെന്നും അതിനാല്‍ റിസ്‌ക് എടുക്കാന്‍ കഴിയില്ലെന്നും സമിതി വിലയിരുത്തി.
വീഡിയോ കോണ്‍ഫറന്‍സിലൂടെ കേസുകള്‍ കേള്‍ക്കുന്ന നടപടി തുടരും. ജൂണ്‍ 19 ന് വേനല്‍ അവധിക്ക് സുപ്രീം കോടതി അടയ്ക്കാനാണ് നിലവിലെ തീരുമാനം. ജൂലൈ ആറിന് ആണ് അവധിക്ക് ശേഷം കോടതി പുനരാരംഭിക്കുന്നത്.
https://www.facebook.com/Malayalivartha
























