കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരുന്ന രാജ്യത്തെ ആദ്യ വന്‍കിട വിമാന വാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്തിലെ മോഷണവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയില്‍

കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരുന്ന രാജ്യത്തെ ആദ്യ വന്‍കിട വിമാന വാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്തിലെ മോഷണവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയില്‍. ഏറെ വിവാദമുണ്ടാക്കിയ സംഭവത്തില്‍ ഒമ്പത് മാസമാകുമ്പോഴാണ് രാജസ്ഥാന്‍, ബിഹാര്‍ സ്വദേശികളായ പ്രതികളെ പിടികൂടുന്നത്. ഇവര്‍ കപ്പലില്‍ പെയിന്റിങ് ജോലി ചെയ്തിരുന്നവരാണെന്നാണ് സൂചന.
കരാറുകാരനുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജോലിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് കപ്പലിലെ ഹാര്‍ഡ് അടക്കം മോഷ്ടിച്ചത്. കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ നിര്‍മാണത്തിലിരിക്കുന്ന കപ്പലിലെ കമ്പ്യൂട്ടറുകളിലെ ഹാര്‍ഡ് ഡിസ്‌ക്കുകള്‍, മൂന്ന് മൈക്രോ ചിപ്പുകള്‍, ആറ് റാന്‍ഡം ആക്‌സസ് മെമ്മറി(റാം), മൂന്ന് സി.പി.യു എന്നിവയുമാണ് നഷ്ടപ്പെട്ടത്. എറണാകുളം സൗത്ത് പൊലീസ് കേസെടുക്കുകയും തുടര്‍ന്ന് ഡി.സി.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയും ചെയ്തു.
ശേഷം കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുകയായിരുന്നു. സംഭവം നടന്ന ദിവസങ്ങളില്‍ കപ്പല്‍ശാലയിലെ വിവിധ വിഭാഗങ്ങളില്‍ ജോലി െചയ്ത അയ്യായിരത്തോളം ആളുകളെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇവരുടെ വിരലടയാളവും ശാസ്ത്രീയ തെളിവുകളും ശേഖരിച്ചാണ് അന്വേഷണം പുരോഗമിച്ചത്. ഇതാണ് പ്രതികളിലേക്ക് വിരല്‍ ചൂണ്ടിയതെന്നാണ് വിവരം.
"
https://www.facebook.com/Malayalivartha
























