കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത് 279 പേര്‍... 9,985 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 279 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും 9,985 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,79,583 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. രാജ്യത്ത് ഇതുവരെ 7,745 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. 1,33,632 പേരാണ് ചികിത്സയിലുള്ളത്. 1,35,205 പേര്‍ രോഗമുക്തി നേടുകയും ഒരാള്‍ രാജ്യം വിടുകയും ചെയ്തു.
90,787 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയെയാണ് കോവിഡ് മോശമായി ബാധിച്ചത്. 34,914 കോവിഡ് ബാധിതരുള്ള തമിഴ്‌നാടാണ് തൊട്ടുപുറകില്‍.
fr
https://www.facebook.com/Malayalivartha
























