കാണാതായ കോവിഡ് രോഗിയുടെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലെ ടോയ്‌ലറ്റില്‍; മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. 88528 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ കൊവിഡിനെ തുടര്‍ന്ന് 3169 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. അതേസമയം 40957 പേര്‍ ഇതുവരേയും കൊവിഡ് മുക്തി നേടിയിട്ടുണ്ട്. 44384 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
എന്നാൽ വളരെ ആശങ്കാജനകമായ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. എട്ട് ദിവസം മുന്‍പ് കാണാതായ 82കാരിയായ കോവിഡ് രോഗിയുടെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലെ ടോയ്‌ലറ്റില്‍ കണ്ടെത്തി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങളില്‍ ഒന്നാമതുള്ള മഹാരാഷ്ട്രയിലാണ് ഞെട്ടിക്കുന്ന സംഭവം. മഹാരാഷ്ട്രയിലെ ജല്‍ഗാവിലാണ് സംഭവം. ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ തവണയാണ് കാണാതാകുന്ന കോവിഡ് രോഗിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തുന്നത്.
കോവിഡ് ബാധയെ തുടര്‍ന്ന് ജല്‍ഗാവ് സിവില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഭുസാവല്‍ സ്വദേശിയായ 82കാരി. ജൂണ്‍ രണ്ടിന് ഇവരെ കാണാതായെന്ന് ആശുപത്രി അധികൃതരും വയോധികയുടെ ബന്ധുക്കളും പൊലീസില്‍ വിവരം നല്‍കിയിരുന്നുവെന്ന് സിലാപെട് പൊലീസ് ഇന്‍സ്‌പെക്ടര്‍ അക്ബര്‍ പട്ടേല്‍ പറഞ്ഞു.
വിവരം ലഭിച്ചതിന് പിന്നാലെ രോഗികളുടെ രജിസ്റ്റര്‍ പരിശോധിച്ചതായി പൊലീസ് പറയുന്നു. ഒപ്പം ഭുസാവലിലും അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. പിന്നാലെ ജൂണ്‍ ആറിന് പരാതി രജിസ്റ്റര്‍ ചെയ്തുവെന്നും പൊലീസ് വ്യക്തമാക്കി.
ജൂണ്‍ രണ്ട് വരെ വയോധിക വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ ഉറപ്പിച്ചു പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ആശുപത്രിയിലെ ടോയ്‌ലറ്റുകളിലൊന്നില്‍ നിന്ന് അസഹ്യമായ ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
മെയ് 27നാണ് വയോധികയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായത്. ഇതിന് പിന്നാലെ വീടിന് സമീപത്തുള്ള ആശുപത്രിയില്‍ അവരെ പ്രവേശിപ്പിച്ചു. ഇവിടെ നിന്നാണ് അവരെ ജല്‍ഗാവിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വയോധികയുടെ കൊച്ചുമകന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് വിഡീയോ സന്ദേശമയച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ കൊവിഡ് ബാധ നിരക്ക് ഭയപ്പെടുത്തുന്നതാണ്. 90000 ത്തിനടുത്ത് ആളുകള്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ കേസുകളില്‍ ഭൂരിഭാഗവും മുംബൈയിലണ് റിപ്പോര്‍ട്ട് ചെയ്തത്. അവിടെ 51100 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 1760 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.രെആവിഡ് വ്യാപനത്തില്‍ മുംബൈ ചൈനയിലെ പ്രഭവ കേന്ദ്രമായ വുഹാനെ മറികടന്നിരിക്കുകയാണ്. നിലവില്‍ വുഹാനേക്കാള്‍ 700 കൊവിഡ് കേസുകള്‍ മുംബൈയില്‍ അധികമാണ്. 50333 കേസുകളാണ് വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ആശങ്കാജനകമായി വര്‍ധിക്കുകയാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ വലിയ ഇളവുകള്‍ അനുവദിച്ച ഘട്ടത്തില്‍ കൂടിയാണ് ഇന്ത്യയില്‍ രോഗബാധിതര്‍ ഏറുന്നത്.
https://www.facebook.com/Malayalivartha























