രാജസ്ഥാനില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി കോണ്‍ഗ്രസ്; റിസോര്‍ട്ടില്‍ അടിയന്തരയോഗം

രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂണ്‍ 19-ന് നടക്കാനിരിക്കെ രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കമെന്ന് കോണ്‍ഗ്രസ്. ബിജെപിയുടെ പേര് പരാമര്‍ശിക്കാതെയാണ് ആരോപണം. പണം നല്‍കി എംഎല്‍എമാരെ ചാക്കിലാക്കാന്‍ ശ്രമം നടക്കുന്നു. അഴിമതി വിരുദ്ധ വിഭാഗത്തിന് കോണ്‍ഗ്രസ് ചീഫ് വിപ് കത്തുനല്‍കി. ജയ്പുരിലെ റിസോര്‍ട്ടില്‍ എംഎല്‍എമാരുടെ അടിയന്തരയോഗം വിളിച്ചു.
മുഖ്യമന്ത്രി അശോക് ഗെലോട്ട് ബിജെപി, സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. എംഎല്‍എമാരെ വാങ്ങി അവരുടെ കൂടെയാക്കുക എന്ന ഒരേയൊരു നിലപാടേ ബിജെപിക്കുള്ളുവെന്നും രാജസ്ഥാനിലും ഇതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 107 എംഎല്‍എമാരുടെ പിന്തുണയുണ്ട്. ബിജെപിക്ക് 72 പേരാണുള്ളത്. സ്വതന്ത്രരും മറ്റുമായി 21 അംഗങ്ങളുണ്ട്. സ്വതന്ത്രരില്‍ ഏറെയും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരുമാണ്.
https://www.facebook.com/Malayalivartha























