Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കര്‍ണാടകയ്ക്കും മദ്ധ്യപ്രദേശിനും പിറകേ രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്... രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ ശ്രമം നടക്കുന്നതായി ആരോപണം

11 JUNE 2020 08:09 AM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

കര്‍ണാടകയ്ക്കും മദ്ധ്യപ്രദേശിനും പിറകേ രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമമെന്ന് കോണ്‍ഗ്രസ് രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ ശ്രമം നടക്കുന്നതായി ചീഫ് വിപ്പിന്റെ ആരോപണം. പണം വാരിയെറിഞ്ഞ് എംഎല്‍എമാരെ 'വാങ്ങിക്കാന്‍' ശ്രമം നടക്കുന്നുവെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രാജസ്ഥാനിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് കത്ത് നല്‍കി. അപകടം നേരത്തേ 'മണത്തറിഞ്ഞ' പാര്‍ട്ടി എംഎല്‍എമാരെ എല്ലാവരെയും ജയ്പൂരിലെ ആഢംബര റിസോര്‍ട്ടിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

അട്ടിമറി ശ്രമത്തെക്കുറിച്ച് രാജസ്ഥാന്‍ അഴിമതി വിരുദ്ധ വിഭാഗം ഡയരക്ടര്‍ ജനറലിന് മഹേഷ് ജോഷി പരാതി നല്‍കി. ''കര്‍ണാടകയിലും മദ്ധ്യപ്രദേശിലും സംഭവിച്ചത് പോലെ രാജസ്ഥാനിലും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന കാര്യം ഞാന്‍ അറിഞ്ഞു,'' എന്ന് മഹേഷ് ജോഷിയുടെ പരാതിയില്‍ പരാമര്‍ശിക്കുന്നു. എന്നാല്‍, ആരാണ് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമം നടത്തുന്നതെന്ന് ചീഫ് വിപ്പിന്റെ പരാതിയില്‍ വ്യക്തമാക്കിയിട്ടില്ല.

ജൂണ്‍ 19 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി അശോക് ഗെലോട്ട് അദ്ദേഹത്തിന്റെ വസതിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനു ശേഷമാണ് എംഎല്‍എമാരെ ബസുകളില്‍ ഒരു ആഡംബര റിസോര്‍ട്ടിലേക്ക് കൊണ്ടുപോയത്. ഗെഹ്ലോട്ടും റിസോര്‍ട്ടില്‍ എത്തി എംഎല്‍എമാരുമായി ചര്‍ച്ച നടത്തി.

രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് രാജസ്ഥാനില്‍നിന്ന് കെ സി വേണുഗോപാലിനെയും നീരജ് ഡാംഗിയെയുമാണ് കോണ്‍ഗ്രസ് നാമനിര്‍ദ്ദേശം ചെയ്തത്. ബിജെപി രാജേന്ദ്ര ഗെലോട്ട്, ഓങ്കര്‍ സിങ്ങ് ലഖാവത്ത് എന്നിവരെയും നാമനിര്‍ദേശം ചെയ്തു. 200 അംഗ നിയമസഭയില്‍ 107 എംഎല്‍എമാരാണ് ഭരണകക്ഷിയായ കോണ്‍ഗ്രസിന്. കഴിഞ്ഞ വര്‍ഷം ബിഎസ്പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ ആറ് എംഎല്‍എമാരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തെ 13 സ്വതന്ത്ര എംഎല്‍എമാരില്‍ 12 പേരുടെ പിന്തുണയും കോണ്‍ഗ്രസ്സിനുണ്ട്.

നിലവില്‍ ജയ്പൂരിലെ ആഢംബര റിസോര്‍ട്ടില്‍ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും, സംഘടനാ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ക്യാമ്പ് ചെയ്യുകയാണ്. കോണ്‍ഗ്രസ് എംഎല്‍എമാരുടെയും സ്വതന്ത്രരുടെയും യോഗത്തില്‍ പക്ഷേ രണ്‍ദീപ് സുര്‍ജേവാല ബിജെപിക്കെതിരെ ആഞ്ഞടിച്ചു.

''രാജസ്ഥാനില്‍ ബിജെപി നടത്തുന്ന ഈ ഗൂഢാലോചന ഫലം കാണാന്‍ പോകുന്നില്ല. രാജസ്ഥാനിലെ ജനങ്ങള്‍ ധീരരാണ്. ഭയമില്ലാത്തവരും. ഒരു തരത്തിലുള്ള പ്രലോഭനങ്ങളിലും ഞങ്ങളുടെ എംഎല്‍എമാര്‍ വീഴില്ല'', സുര്‍ജേവാല പറഞ്ഞു. പാര്‍ട്ടിയ്ക്ക് കൃത്യമായ ഭൂരിപക്ഷമുണ്ടെന്നും സുര്‍ജേവാല ആവര്‍ത്തിച്ച് വ്യക്തമാക്കി.

രാജസ്ഥാനില്‍ 200 നിയമസഭാസീറ്റുകളുള്ളതില്‍ 107 എണ്ണമാണ് കോണ്‍ഗ്രസിനുള്ളത്. ഇതില്‍ ആറ് പേര്‍ ബിഎസ്പി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയവരാണ്. 13 സ്വതന്ത്രരുള്ളതില്‍ 12 പേരും കോണ്‍ഗ്രസിനൊപ്പമാണ്. ബിജെപിയ്ക്ക് 72 എംഎല്‍എമാരാണുള്ളത്. സഖ്യകക്ഷികളെയും ഒരു സ്വതന്ത്രനെയും ചേര്‍ത്താല്‍ ആറെണ്ണം കൂടി ബിജെപി ക്യാമ്പിനൊപ്പം ചേര്‍ക്കാം.


ഗുജറാത്തില്‍ സമാനമായ മറുകണ്ടം ചാടല്‍ നടന്നേക്കാമെന്ന കണക്കുകൂട്ടലിനെത്തുടര്‍ന്ന് 19 കോണ്‍ഗ്രസ് എംഎല്‍എമാരെ രാജസ്ഥാനിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗുജറാത്തില്‍ കോണ്‍ഗ്രസിന് നഷ്ടമായത് ഏഴ് എംഎല്‍എമാരെയാണ്. ഇതില്‍ മൂന്ന് പേര്‍ രാജി വച്ചിരുന്നു. ഇതേ പാത തന്നെ മറ്റുള്ളവരും പിന്തുടര്‍ന്നേക്കാമെന്നാണ് ആശങ്ക.

ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത് നാല് സീറ്റുകളിലേക്കാണ്. ഇതില്‍ ബിജെപി മൂന്നെണ്ണം നേടുമെന്ന് ഏതാണ്ടുറപ്പാണ്. കോണ്‍ഗ്രസ് ജയം ലക്ഷ്യമിടുന്നത് ഒരു സീറ്റിലാണ്. 182 അംഗങ്ങളുള്ള ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസിന് 65 എംഎല്‍എമാരാണുള്ളത്. ബിജെപിക്ക് 103 അംഗങ്ങളും. ഇവിടെ ഓരോ സ്ഥാനാര്‍ത്ഥിക്കും ജയിക്കാന്‍ 34 ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകള്‍ വേണം.

ഈ വര്‍ഷം ആദ്യം മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലം പൊത്തിയിരുന്നു. കര്‍ണാടകയിലും കോണ്‍ഗ്രസിന് സര്‍ക്കാര്‍ കൈവിട്ട് പോയത് കഴിഞ്ഞ വര്‍ഷമാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (1 hour ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends